സ്വര്‍ണ വിലയില്‍ വര്‍ധനവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വിലയില്‍ വര്‍ധനവ്. പവന് 80 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ നിരക്ക് 35,440 രൂപയാണ്. ഗ്രാമിന് 4,430 രൂപയും. ഇന്നലെ പവന് 160 രൂപയും ഗ്രാമിന് 20 രൂപയും വര്‍ധിച്ചിരുന്നു. ഇന്ന് രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1,789.67 ഡോളറിലാണ് വ്യാപാരം. ഇന്നലെ 1.779.70 ഡോളറായിരുന്നു നിരക്ക്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഇന്ന് 10 ഗ്രാം സ്വര്‍ണം 47,339 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്.

 

Also Read : ഇന്ത്യയില്‍ അതിവേഗം വളരുന്ന ഡിജിറ്റല്‍ കറന്‍സിയായി ക്രിപ്‌റ്റോ

സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം

സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം

ആഗസ്ത് മാസത്തിന്റെ ആരംഭത്തില്‍ പവന് 36,000 രൂപയായിരുന്നു നിരക്ക്. ആഗസ്തിലെ ഏറ്റവും ഉയര്‍ന്ന ഈ നിരക്കില്‍ സ്വര്‍ണം വിനിമയം ചെയ്യപ്പെട്ടത് ആഗസ്ത് 1,2 തീയ്യതികളില്‍ മാത്രമായിരുന്നു. പിന്നീട് സ്വര്‍ണ വില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. കഴിഞ്ഞ കുറേ ദിവസങ്ങളില്‍ സ്വര്‍ണ വില 35,200 രൂപാ നിരക്കില്‍ തുടരുകയായിരുന്നു.

Also Read : മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നും മികച്ച നേട്ടം സ്വന്തമാക്കാനിതാ ചില മാര്‍ഗങ്ങള്‍!

ഈ മാസത്തെ കുറഞ്ഞ നിരക്കും കൂടിയ നിരക്കും

ഈ മാസത്തെ കുറഞ്ഞ നിരക്കും കൂടിയ നിരക്കും

ആഗസ്ത് 9 മുതല്‍ 11 വരെയുള്ള ദിവസങ്ങളിലായിരുന്നു ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണം വിനിമയം ചെയ്യപ്പെട്ടത്. ഈ മൂന്ന് ദിവസങ്ങളില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 34,680 രൂപയായിരുന്നു വില. ആഗസ്ത് 12ന് പവന് 80 രൂപയും ആഗസ്ത് 13ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വര്‍ധിച്ചിരുന്നു.

Also Read : മാസം 210 രൂപ വീതം നിക്ഷേപിക്കുവാന്‍ തയ്യാറുണ്ടോ? നേടാം 5,000 രൂപ പ്രതിമാസ പെന്‍ഷന്‍

ജൂലൈ മാസത്തില്‍

ജൂലൈ മാസത്തില്‍

ജൂലൈ മാസത്തില്‍ പവന് 800 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ജൂലൈ 16,20, 30 തിയതികളിലാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. പവന് 36,200 രൂപയായിരുന്നു അന്നത്തെ വില. ജൂലൈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണ വ്യാപാരം നടന്ന ദിവസം ജൂലൈ ഒന്നാം തീയ്യതി ആയിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 35,200 രൂപയായിരുന്നു ജൂലൈ ഒന്നാം തീയ്യതിയിലെ സ്വര്‍ണ നിരക്ക്.

Also Read : 5 വര്‍ഷത്തില്‍ 2,000% നേട്ടം; ജുന്‍ജുന്‍വാല നിക്ഷേപത്തിന് തയ്യാറെടുക്കുന്ന ഈ കമ്പനിയെക്കുറിച്ച് അറിയാമോ?

പ്രധാന നഗരങ്ങളിലെ സ്വര്‍ണ വില

പ്രധാന നഗരങ്ങളിലെ സ്വര്‍ണ വില

ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്വര്‍ണ വില (8 ഗ്രാം, 22 ക്യാരറ്റ്)

മുംബൈ - 36,552 രൂപ

ചെന്നൈ - 34,992 രൂപ

കൊല്‍ക്കത്ത - 36, 160 രൂപ

ഡെല്‍ഹി - 36,664 രൂപ

ഹൈദരാബാദ് - 35,064 രൂപ

ബാംഗ്ലൂര്‍ - 34,920 രൂപ

Also Read : 10,000 രൂപ നിക്ഷേപിക്കൂ, 7 ലക്ഷത്തോളം തിരികെ നേടാം!

സ്വര്‍ണ നിക്ഷേപം

സ്വര്‍ണ നിക്ഷേപം

സ്വര്‍ണ നിരക്കില്‍ ചാഞ്ചാട്ടം ദൃശ്യമായിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് ഹ്രസ്വ കാല നേട്ടങ്ങള്‍ക്കായി സ്വര്‍ണ നിക്ഷേപം അനുയോജ്യമല്ലെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അമേരിക്കന്‍ ഡോളര്‍ അടിയുറച്ചുതന്നെ നീങ്ങുമെന്നാണ് സൂചന. അതുകൊണ്ട് വരും ദിവസങ്ങളില്‍ സ്വര്‍ണത്തില്‍ ഇനിയും തിരുത്തല്‍ സംഭവിക്കാമെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണത്തില്‍ നിക്ഷേപം നടത്താനൊരുങ്ങുന്നവര്‍ക്ക് ഇത് അനുയോജ്യമായ അവസരമാണ്. ഇപ്പോഴത്തെ നിലയില്‍ സ്വര്‍ണം വാങ്ങുന്നത് ഗുണം ചെയ്യും.

Also Read : ഈ ഗവണ്‍മെന്റ് പദ്ധതികളില്‍ മാസം 1,000 രൂപാ വീതം നിക്ഷേപിക്കൂ, ലക്ഷങ്ങള്‍ തിരികെ നേടാം!

സ്വര്‍ണ വില താഴേക്ക്

സ്വര്‍ണ വില താഴേക്ക്

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 7, 8 ,9 തീയതികളിലാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയായ പവന് 42,000 രൂപയിലെത്തിയത്. ഗ്രാമിന് 5250 രൂപയായിരുന്നു അന്ന്. നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ആകര്‍ഷണീയത കുറഞ്ഞു വരുന്നതായാണ് കഴിഞ്ഞ ഒരു വര്‍ഷത്തിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Also Read : അടിക്കടിയുള്ള പിഎഫ് പിന്‍വലിക്കലുകള്‍ റിട്ടയര്‍മെന്റ് സമ്പാദ്യത്തില്‍ നിന്നും ലക്ഷങ്ങള്‍ കുറച്ചേക്കാം!

വെള്ളി വില

വെള്ളി വില

ഇന്നലെയുണ്ടായ ഇടിവിന് ശേഷം സംസ്ഥാനത്ത് ഇന്ന് വെള്ളി വില ഉയര്‍ന്നു. ഒരു ഗ്രാം വെള്ളിയ്ക്ക് 68.60 രൂപയാണ് ഇന്നത്തെ വില. പത്ത് ഗ്രാം വെള്ളിക്ക് 686 രൂപയാണ് വില. ഒരു കിലോഗ്രാമിന് 68,600 രൂപയും.

Read more about: gold gold price
English summary

Kerala gold price today 18/08/2021; Pawan rate increased by 80 rs. | സ്വര്‍ണ വിലയില്‍ വര്‍ധനവ്

Kerala gold price today 18/08/2021; Pawan rate increased by 80 rs.
Story first published: Wednesday, August 18, 2021, 11:09 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X