സ്വർണ്ണത്തോട് എല്ലാ മനുഷ്യർക്കും ഒരു പ്രത്യേക ഇഷ്ടമുണ്ട്. കാരണം ആഭരണം എന്നതിനപ്പുറം സുരക്ഷിതമായ നിക്ഷേപ മാർഗം കൂടിയാണ് സ്വർണ്ണം. അതുകൊണ്ടു തന്നെ സ്വർണ്ണ വില അറിയാൻ എല്ലാവർക്കും പ്രത്യേക താൽപ്പര്യമുണ്ട്. കഴിഞ്ഞ ആഴ്ചയിൽ 44000ത്തിന് മുകളിലേക്ക് പോയ സ്വർണ്ണ വില പക്ഷെ പിന്നീട് കുറഞ്ഞു. ഇന്നലെ ഒരു ഗ്രാം സ്വർണ്ണത്തിന് 5510 രൂപയായിരുന്നു വില. എന്നാൽ ഇന്ന് 15 രൂപ വീണ്ടും കുറഞ്ഞു. പവന് 43,960 രൂപയായി.
ഭൗമരാഷ്ട്ര പ്രതിസന്ധികൾക്കിടയിൽ സുരക്ഷിത നിക്ഷേപമായ സ്വർണത്തിന് ആഗോള വിപണിയിൽ ആവശ്യക്കാരേറിയതോടെയാണ് സ്വർണ വില ഉയരാൻ തുടങ്ങിയത്. വെള്ളിയാഴ്ച ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 3 ശതമാനത്തിലധികം വർധിച്ച് 1,934.82 ഡോളറിലേക്ക് എത്തിയിരുന്നു. കേരളത്തിൽ 1,120 രൂപയുടെ മുന്നേറ്റമാണ് അന്നേ ദിവസം ഉണ്ടായത്. ഒക്ടോബർ അഞ്ചിന് മാസത്തിലെ താഴ്ന്ന നിരക്കായ 41,920 രൂപയിലേക്ക് സ്വർണം എത്തിയിരുന്നു. എട്ടാം തീയതി 42,520 രൂപയിലേക്ക് എത്തിയ സ്വര്‍ണ വില ഒക്ടോബര്‍ 14 നാണ് 44,320 രൂപയിലേക്ക് എത്തിയത്. 1,120 രൂപയാണ് ശനിയാഴ്ച സ്വര്‍ണ വിലയില്‍ വര്‍ധിച്ചത്.

സ്വർണ വിലയെ സ്വാധീനിക്കുന്നത് ആഗോള ഘടകങ്ങളാണ്. ഡോളറിലാണ് സ്വർണം വ്യാപാരം നടക്കുന്നത് എന്നതിനാൽ ഡോളറിലുണ്ടാകുന്ന ഏറ്റകുറച്ചിലുകൾ സ്വർണ വിലയെ സ്വാധീനിക്കും.ഇസ്രായേൽ-ഹമാസ് യുദ്ധവും സാമ്പത്തിക വിപണികളിൽ ആശങ്ക ഉയർത്തുന്നുണ്ട്. എണ്ണവില ഇനിയും ഉയർത്താനും ലോക സമ്പദ്‌വ്യവസ്ഥയ്ക്ക് പുതിയ തിരിച്ചടിയുണ്ടാകാനും ഇത് കാരണമാകുമെന്ന ആശങ്കയും മറ്റ് രാജ്യങ്ങളിൽ സംഘർഷം പടരുമോ എന്ന ഭയവുമാണ് സ്വർണത്തിന് വില വർധിക്കാൻ കാരണം.
അതേ സമയം നവംബർ പകുതിയോടെ സ്വർണവില ഗ്രാമിന് 7000 രൂപ കടക്കാൻ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധർ പറയുന്നത്. നിലവിലെ വിപണി വിലയിൽ നിന്ന് ഏകദേശം 5000 രൂപ വർധിച്ച് പവന് 49000 രൂപക്ക് അടുത്തെത്തും. ഗ്രാമിന് 600 രൂപയുടെ വർധനവുണ്ടാകും. ആഗോളതലത്തിലും ആഭ്യന്തര വിപണിയിലും ബുളീയന് (നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങൽ) അനുകൂലമായ അന്തരീക്ഷം നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സ്വർണത്തിന്റെയും വെള്ളിയുടെയും വില ഉയരുമെന്ന പ്രതീക്ഷയെന്ന് വിശകലന വിദഗ്ധർ പറഞ്ഞു. നിലവിൽ ബുളീയന് അനുയോജ്യമായ അന്തരീക്ഷമാണ്. യുദ്ധം, യുഎസ് ഫെഡറൽ റിസർവിൽ നിന്നുള്ള പ്രതികൂലാവസ്ഥ, സെൻട്രൽ ബാങ്കുകളുടെ ആവശ്യകത, ഫിസിക്കൽ ഡിമാൻഡ് വർധന എന്നിവയെല്ലാം സ്വർണ വിലയിൽ വർധനവിന് കാരണമാകുന്ന ഘടകങ്ങളാണെന്നാണ് വിലയിരുത്തൽ.
More From GoodReturns

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

യുഎഇയിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് വൻ ലാഭം

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ: ലാഭകരമായ പർച്ചേസിന് ഈ കാര്യങ്ങൾ അറിയൂ

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ഞായറാഴ്ച സ്വർണ്ണവിലയിൽ മാറ്റമില്ല; ആഭരണങ്ങൾ വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇതാ



Click it and Unblock the Notifications