A Oneindia Venture

'കേരളത്തിൽ എഫ് ഡിക്ക് ഏറ്റവുമധികം പലിശ നൽകുന്ന നമ്മുടെ സ്വന്തം ട്രഷറി', സേഫ് ആണ് സൂപ്പറാണ്

കേരളത്തിന്റെ സാമ്പത്തിക പുരോഗതിയുടെ ആത്മാവാകുന്ന പദ്ധതികളിലൊന്നാണ് ട്രഷറി സ്ഥിര നിക്ഷേപ പദ്ധതി. പലപ്പോഴും ബാങ്കുകളും നോൺ ഫിനാൻസിംഗ് ബാങ്കുകളും കുറഞ്ഞ പലിശ നിരക്ക് എഫ് ഡി കൾക്ക് നൽകുമ്പോൾ ട്രഷറി ഏറ്റവും മികച്ച പലിശ നിരക്ക് തന്നെ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിൽ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ ബോർഡുകൾ, സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്ന ഏജൻസികൾ തുടങ്ങിയ സ്ഥാപനങ്ങൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ പദ്ധതി, ഉയർന്ന പലിശ നിരക്കുകളിലൂടെ നിക്ഷേപകരെ വർഷങ്ങളായി ആകർഷിക്കുന്ന ഒന്നാണ്.

91 ദിവസത്തേക്കുള്ള നിക്ഷേപങ്ങൾക്ക് 7.5 ശതമാനം പലിശയാണ് ട്രഷറി നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് പോലും സാധാരണ ബാങ്കുകൾ ഈ ശതമാനത്തിൽ സ്ഥിരനിക്ഷേപങ്ങൾ നൽകാറില്ല. അതുകൊണ്ടുതന്നെ വളരെ ആകർഷകമായ പലിശ നിരക്കാണ് ട്രഷറിയിൽ എന്ന് പറയേണ്ടിവരും . ബാങ്കുകളിലും മറ്റു ധനകാര്യ സ്ഥാപനങ്ങളിലും ഈ കാലാവധിക്കുള്ള നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക് കൂടുതലായി 6.5 ശതമാനത്തിൽ തന്നെ നിർത്തിയിരിക്കുന്നു. അതുകൊണ്ടുതന്നെ ട്രഷറിയുടെ ഈ ഓഫർ കൂടുതൽ ആളുകളെ ഇങ്ങോട്ടേക്ക് എത്തിക്കുന്നു.

അതേസമയം, ₹5 കോടി രൂപയ്ക്ക് മുകളിലുള്ള തുക 6 മാസത്തെയോ അതിനേക്കാളധികമോ കാലാവധിയ്ക്ക് നിക്ഷേപിച്ചാൽ, 8.5 ശതമാനം എന്ന ഉയർന്ന പലിശ ലഭിക്കും. ഈ നിക്ഷേപം ചെക്കിലൂടെയും, ബാങ്ക് ഡ്രാഫ്റ്റിലൂടെയും നിങ്ങൾക്ക് നടത്താവുന്നതാണ്.

പദ്ധതിയുടെ സവിശേഷതകൾ

ട്രഷറിയിലെ നിക്ഷേപങ്ങൾക്ക് സർക്കാർ ഗ്യാരണ്ടിയുള്ള സുരക്ഷയുണ്ട്. അതിനൊപ്പം തന്നെ, ഈ പദ്ധതിയിൽ നിക്ഷേപിക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്കും മറ്റുമുള്ള നിക്ഷേപസ്ഥാപനങ്ങളുടെ പങ്കാളിത്തം ശക്തമാവുന്നു. മറ്റു പലിശയുള്ള പദ്ധതികളുമായി താരതമ്യപ്പെടുത്തുമ്പോൾ തന്നെ, ട്രഷറി പദ്ധതി കുറഞ്ഞ കാലാവധിയിലും കൂടുതൽ പലിശ നൽകുന്നവയിൽ മുന്നിലാണ്.

ആർക്കെല്ലാം അനുയോജ്യം?

ട്രഷറി നിക്ഷേപ പദ്ധതി പ്രധാനമായും പൊതു മേഖലാ സ്ഥാപനങ്ങൾക്കും, സ്വയംഭരണ സ്ഥാപനങ്ങൾക്കും, സർക്കാർ മേൽനോട്ടത്തിലുള്ള ഏജൻസികൾക്കും വേണ്ടി ആവിഷ്ക്കരിച്ചതാണ്. തനതു ഫണ്ടുകൾ അല്ലെങ്കിൽ സ്ഥാപനത്തിന്റെ ലാഭം എന്നിവ ഉപയോഗപ്പെടുത്തി സുരക്ഷിതവും ലാഭകരവുമായ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾക്ക് ഈ പദ്ധതി ഏറ്റവും അനുയോജ്യമാണ്. അതുപോലെതന്നെ സാധാരണക്കാർക്കും ഇവിടെ നിക്ഷേപിക്കാനുള്ള അവസരം ട്രഷറി ഒരുക്കിയിട്ടുണ്ട്.

സുരക്ഷയും ലാഭവും തമ്മിൽ തുലനപ്പെടുത്തി നിക്ഷേപിക്കാനുള്ള സർക്കാർ പിന്തുണയുള്ള അവസരമാണ് ട്രഷറി സ്ഥിര നിക്ഷേപ പദ്ധതി. ഓരോ വർഷവും സ്ഥാപനം നൽകുന്ന ഓഫറുകൾ കൂടുതൽ പലിശ ലഭിച്ച് ലാഭമുണ്ടാക്കാൻ സഹായിക്കും. അതിനൊപ്പം നാടിന്റെ പുരോഗതിയിലും ഒരു പങ്ക് വഹിക്കാൻ ഇത് അവസരമാകുന്നു.

'കേരളത്തിൽ എഫ് ഡിക്ക് ഏറ്റവുമധികം പലിശ നൽകുന്ന നമ്മുടെ സ്വന്തം ട്രഷറി', സേഫ് ആണ് സൂപ്പറാണ്

2025 മാർച്ച് 25 വരെയുള്ള നിക്ഷേപങ്ങൾക്ക് ട്രഷറി നൽകിയിരുന്ന പലിശ 7.5 ശതമാനമാണ്. പുതിയ പലിശ നിരക്ക് ഇനി വരാനിരിക്കുന്നതേയുള്ളൂ. അത് ചിലപ്പോൾ കൂടിയേക്കാം അല്ലെങ്കിൽ കുറഞ്ഞേക്കാം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് പദ്ധതി തിരഞ്ഞെടുക്കുക.

ജീവിതത്തിൽ സ്ഥിര നിക്ഷേപത്തിന്റെ പ്രധാന ഗുണങ്ങൾ

ഉയർന്ന പലിശ നിരക്ക്

*ബാങ്കിന്റെ സേവിംഗ്സ് അക്കൗണ്ടുകളുമായി താരതമ്യപ്പെടുത്തി എഫ്.ഡി.കൾക്ക് കൂടുതൽ പലിശ ലഭിക്കുന്നു. അതിലൂടെ നിക്ഷേപിക്കുന്ന തുകയ്ക്ക് മികച്ച തിരിച്ചുവരവ് ഉറപ്പാക്കാം.

*നിക്ഷേപത്തിന്റെ സുരക്ഷിതത്വം

ബാങ്കുകളിലോ അംഗീകൃത ധനകാര്യ സ്ഥാപനങ്ങളിലോ നടത്തുന്ന എഫ്.ഡി. നിക്ഷേപങ്ങൾ വളരെ സുരക്ഷിതമാണ്. ചിലതിൽ ഡിപ്പോസിറ്റുകൾ ഇൻഷ്വറ്ഡ് ആയി പലിശയോടെ ലഭ്യമാക്കപ്പെടുന്നു.

*നിശ്ചിത വരുമാനം

നിശ്ചിത കാലയളവിൽ നിശ്ചിത പലിശ ലഭിക്കുമെന്ന ഉറപ്പ് എഫ്.ഡി.യുടെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നാണ്. പെൻഷൻ തത്പരരായ മുതിർന്ന പൗരന്മാർക്ക് ഇത് സ്ഥിര വരുമാന മാർഗമായി ഉപയോഗിക്കാം.

*മികച്ച ഫിനാൻഷ്യൽ പ്ലാനിങ് ടൂൾ

വിദ്യാഭ്യാസം, വിവാഹം, വീട് നിർമ്മാണം തുടങ്ങിയ ഭാവി ആവശ്യങ്ങൾക്ക് വേണ്ടി എഫ്.ഡി. വഴി നിക്ഷേപം ചെയ്യുന്നത് ആസൂത്രിത സമ്പാദ്യത്തിനും സഹായകമാണ്.

*ടാക്സ് സേഫ്റ്റി ഓപ്ഷനുകൾ

5 വർഷം കാലാവധിയുള്ള ടാക്‌സ് സേവിംഗ് എഫ്.ഡിയിൽ നിക്ഷേപിച്ചാൽ ഇൻകം ടാക്സ് ആക്റ്റ്, സെക്ഷൻ 80സി പ്രകാരം വരുമാന നികുതി ഇളവ് ലഭിക്കും (₹1.5 ലക്ഷം വരെ).

*ലോണായി ഉപയോഗിക്കാം

നിങ്ങളുടെ എഫ്.ഡി.യുടെ തുകയ്ക്ക് എതിരായും പല ബാങ്കുകളും വായ്പ നൽകുന്നുണ്ട്. അതിനാൽ പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക ആവശ്യങ്ങൾക്കായി എഫ്.ഡി. തകർക്കാതെ തന്നെ ഉപയോഗിക്കാം.

*പലിശ ഓപ്ഷനുകളിൽ വൈവിധ്യം

പലിശ മാസം തോറും കൈപ്പറ്റാവുന്ന സ്കീമുകൾ ഉണ്ട്.

*സാധാരണ നിക്ഷേപകർക്ക് അനുയോജ്യം

ചുരുങ്ങിയ തുക മുതൽ ആരംഭിക്കാവുന്ന എഫ്.ഡി. സ്കീമുകൾ മൂലം ആർക്കും എളുപ്പത്തിൽ തുടങ്ങാവുന്ന ഒരു നിക്ഷേപ മാർഗമാണ് ഇത്.

എഫ്.ഡി. ഒരു സുരക്ഷിതവും ലാഭകരവുമായ നിക്ഷേപ മാർഗമാണ്. കുറഞ്ഞ റിസ്കിൽ സ്ഥിരമായ വരുമാനമോ, ഭാവിയിലേക്ക് ആസൂത്രിതമായ സമ്പാദ്യമോ ആവശ്യമുള്ളവർക്ക് ഇത് ഏറ്റവും അനുയോജ്യമായ മാർഗം തന്നെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X