പുതിയ ലോകം സഞ്ചരിക്കുന്നത് ക്രെഡിറ്റ് കാർഡുകൾക്കൊപ്പമാണ്. യാത്ര, ഭക്ഷണം, സിനിമ തുടങ്ങി എന്താവശ്യത്തിനും ഇന്ന് ക്രെഡിറ്റ് കാർഡുകളുണ്ട്. വിവിധ കമ്പനികൾ പുതിയ ക്രെഡിറ്റ് കാർഡുകൾ വിവണിയിൽ അവതരിപ്പിക്കുകയും ചെയ്യുന്നു. വിപണിയിലെ മത്സരം മുറുകുന്നതിനനുസരിച്ച് ഉപഭോക്താക്കൾക്ക് നേട്ടമുണ്ടാകുന്നു എന്നതാണ് വസ്തുക. കാരണം കൂടുതൽ ഓഫറുകളും കിഴിവുകളും വാഗ്ദാനം ചെയ്താണല്ലോ ഓരോ പുതിയ ക്രെഡിറ്റ് കാർഡുകളും വിപണിയിലെത്തുന്നത്.

ക്രെഡിറ്റ് കാർഡുകൾ വാഗ്ദാനം ചെയ്യുന്ന ഓഫറുകൾ വിശദമായി അറിയാം
ഈസി ഡിന്നർ ഇൻഡസ്ഇൻഡ് ബാങ്ക് പ്ലാറ്റിനം ക്രെഡിറ്റ് കാർഡ്
കഴിഞ്ഞ ദിവസമാണ് രാജ്യത്തെ പ്രമുഖ ധനകാര്യ സ്ഥാപനമായ ഇൻഡസ്ഇൻഡ് ബാങ്ക് ഈസി ഡിന്നറുമായി സഹകരിച്ച് ഈസി ഡിന്നർ ഇൻഡസ്ഇൻഡ് ബാങ്ക് പ്ലാറ്റിനം ക്രെഡിറ്റ് കാർഡ് വിപണിയിൽ അവതരിപ്പിച്ചത്. ഈ കോ-ബ്രാൻഡഡ് കാർഡ് നിരവധി എക്സ്ക്ലൂസീവ് ആനുകൂല്യങ്ങളിലൂടെ കാർഡ് ഉടമകളുടെ ഡൈനിംഗ് അനുഭവം ഉയർത്താൻ ലക്ഷ്യമിടുന്നതായി രൂപകൽപ്പന ചെയ്യ്തതാണെന്ന് ഇൻഡസ്ഇൻഡ് ബാങ്ക് പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
ഈസി ഡിന്നർ ഇൻഡസ്ഇൻഡ് ബാങ്ക് പ്ലാറ്റിനം ക്രെഡിറ്റ് കാർഡ് വാഗ്ദാനം ചെയ്യുന്ന ഓഫറുകൾ വിശദമായി അറിയാം.
പ്രീമിയം റെസ്റ്റോറന്റുകളിൽ 50% വരെ ഗ്യാരണ്ടീഡ് കിഴിവുകൾ
വൈവിധ്യമാർന്ന റെസ്റ്റോറന്റ് അനുഭവങ്ങൾ കാർഡ് ഉടമകൾക്ക് നൽകുക എന്നത് തന്നെയാണ് ഈസി ഡിന്നർ ഇൻഡസ്ഇൻഡ് ബാങ്ക് പ്ലാറ്റിനം ക്രെഡിറ്റ് കാർഡിന്റെ ലക്ഷ്യം.
തിരഞ്ഞെടുത്ത റെസ്റ്റോറന്റുകളിൽ ഭക്ഷണം കഴിക്കുന്നതിനും കൊണ്ടുപോകുന്നതിനും പേ ഈസി ഉപയോഗിച്ച് ഈസി ഡിന്നർ ആപ്പ് വഴി പണമടയ്ക്കുമ്പോൾ 500 രൂപ കഴിവ് നേടാം. അതോടൊപ്പം മൂന്ന് മാസത്തേക്ക് കോംപ്ലിമെന്ററി ഈസി ഡിന്നർ പ്രൈം അംഗത്വവും ലഭിക്കും. അതുവഴി 25 ശതമാനം മുതൽ 50 ശതമാനം വരെ ഉറപ്പായ കിഴിവുകൾ നേടാം. 2,000-ലധികംപ്രീമിയം റെസ്റ്റോറന്റുകളിൽ വാർഷിക ഫീസില്ലാതെ അംഗത്വം ലഭിക്കും.
ഓരോ 90 ദിവസത്തിലും 30,000 രൂപ ചെലവഴിച്ചാൽ കാർഡ് ഉടമകൾക്ക് പ്രൈം അംഗത്വം പുതുക്കാൻ സാധിക്കും എന്നതും നേട്ടമാണ്.
ഓരോ രൂപയ്ക്കും റിവാർഡ് പോയിന്റുകൾ
കാർഡ് വഴി ചിലവഴിക്കുന്ന ഓരോ 100 രൂപയ്ക്കും കാർഡ് ഉടമകൾക്ക് രണ്ട് റിവാർഡ് പോയിന്റുകൾ വരെ നേടാനാകും. ഈസി ഡിന്നർ ആപ്പിലെ ഡൈനിംഗ് ബില്ലുകളിൽ നിന്ന് ഈ റിവാർഡ് പോയിന്റുകൾ തൽക്ഷണം റിഡീം ചെയ്യാവുന്നതാണ്. പേ ഈസി ആപ്പ് ഉപയോഗിക്കുമ്പോൾ മാസത്തിൽ മൂന്ന് തവണ 500 രൂപ അധിക കിഴിവും ഈസി ഡിന്നർ ഇൻഡസ്ഇൻഡ് ബാങ്ക് പ്ലാറ്റിനം ക്രെഡിറ്റ് കാർഡ് വാഗ്ദാനം ചെയ്യുന്നു.
400 രൂപ മുതൽ 4,000 രൂപയ്‌ക്കിടയിലുള്ള ചെലവുകൾക്ക് ഇടപാട് മൂല്യത്തിന്റെ 1% ഇന്ധന സർചാർജ് റിവേഴ്‌സലും കാർഡ് വാഗ്ദാനം ചെയ്യുന്നു. ഡൈനിംഗ് ചെലവുകൾ ഒഴികെ, ഓരോ 90 ദിവസത്തിലും 30,000 രൂപ ചെലവഴിക്കുന്നതിന് 2,000 റിവാർഡ് പോയിന്റുകളും കാർഡ് നൽകുന്നു.
ആക്‌സിസ് ബാങ്ക് മൈ സോൺ ക്രെഡിറ്റ് കാർഡ്
500 രൂപയാണ് മൈ സോൺ ക്രെഡിറ്റ് കാർഡിന്റെ വാർഷിക അംഗത്വ ഫീസ്. എന്നാൽ അംഗത്വം എടുക്കുന്നതിലൂടെ 999 രൂപയുടെ സോണി ലൈവ് കോംപ്ലിമെന്ററി പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനായി നേടാം
500 രൂപയുടെ സ്വിഗ്ഗി ഓർഡറുകൾക്ക് 120 കിഴിവ്. ഈ ഓഫർ മാസത്തിൽ രണ്ടുതവണ ലഭ്യമാണ്. ഈസി ഡിന്നർ വഴി കുറഞ്ഞത് 1500 ഓർഡറുകൾക്ക് മാസത്തിൽ രണ്ടുതവണ കഴിവുകൾ നേടാം. 400 രൂപയ്ക്കും 4,000 രൂപയ്ക്കും ഇടയിലുള്ള ഇടപാടുകൾക്ക് രാജ്യവ്യാപകമായി എല്ലാ ഇന്ധന സ്റ്റേഷനുകളിലും 1% ഇന്ധന സർചാർജിന്റെ ഒരു ഇളവ് നേടാം.
എയു ബാങ്ക് സെനിത് പ്ലസ് ക്രെഡിറ്റ് കാർഡ്
എയു സ്മോൾ ഫിനാൻസ് ബാങ്കിന്റെ പ്രീമിയം ക്രെഡിറ്റ് കാർഡാണ് എയു ബാങ്ക് സെനിത് പ്ലസ് ക്രെഡിറ്റ് കാർഡ്. 4999 രൂപയാണ് ജോയിനിംഗ് ഫീസ്. ഡൈനിംഗ്, അന്താരാഷ്ട്ര യാത്രാ ചെലവുകൾ എന്നിവയ്ക്കായി ചെലവഴിക്കുന്ന 100 രൂപയ്ക്ക് 2 റിവാർഡ് പോയിന്റ് ലഭിക്കും. മറ്റു ചെലവുകൾക്ക് ഒരു റിവാർഡ് പോയിന്റ് ലഭിക്കും.
ബുക്ക്‌മൈഷോ വഴി വർഷത്തിൽ 16 കോംപ്ലിമെന്ററി ബൈ വൺ ഗെറ്റ് വൺ സിനിമാ ടിക്കറ്റ് അല്ലെങ്കിൽ ഇവന്റ് ടിക്കറ്റ് ലഭിക്കും. വർഷത്തിൽ 12 ലക്ഷം രൂപ ചെലവാക്കുമ്പോൾ താജ് എപ്പിക്യൂർ അംഗത്വം ലഭിക്കും. ഒരു മാസം 75,000 രൂപയോ അതിൽ കൂടുതലോ ചെലവഴിച്ചാൽ 1000 റിവാർഡ് പോയിന്റുകളുടെ അധിക ബോണസ് ലഭിക്കും
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
