ക്രെഡിറ്റ് കാർഡ് യുപിഐയുമായി ബന്ധിപ്പിക്കുന്നതിലൂടെ നേട്ടങ്ങൾ നിരവധി

ദൈനംദിന സാമ്പത്തിക ഇടപാടുകൾ സുഗമമാക്കുന്നതിൽ യുപിഐ അഥവ യൂണിഫൈഡ് പേമെന്റ് ഇന്റർഫെയ്സ് വഹിച്ച പങ്ക് ശ്രദ്ധേയമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഉപഭോക്താക്കൾക്കും കച്ചവടക്കാർക്കും തടസ രഹിതമായ പെട്ടന്നുള്ള പണകൈമാറ്റം സാധ്യമാക്കുകയാണ് യുപിഐ. ഇപ്പോഴിത ക്രെഡിറ്റ് കാർഡുകളും യുപിഐയുമായി ബന്ധിപ്പിക്കാൻ സാധിക്കുന്ന സാഹചര്യമെത്തിയിരിക്കുന്നു. കഴിഞ്ഞ മാസമാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇതുസംബന്ധിച്ച നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. ആദ്യ ഘട്ടത്തിൽ റൂപേ ക്രെഡിറ്റ് കാർഡുകളാണ് ഷോപ്പിംഗ് കൂടുതൽ എളുപ്പമാക്കുന്ന തരത്തിൽ യുപിഐയുമായി ബന്ധിപ്പിക്കാൻ സാധിക്കുന്നത്. ഇതുവഴി ക്രെഡിറ്റ് കാർഡ് ലിമിറ്റ് എത്തുന്നതുവരെ ഷോപ്പിംഗ് നടത്താൻ സാധിക്കുന്നുവെന്ന് മാത്രമല്ല ഇത്തരത്തിൽ നടക്കുന്ന പണമിടപാട് വഴി ക്രെഡിറ്റ് പോയിന്റുകൾ സ്വന്തമാക്കാനും സാധിക്കുന്നു.

എന്നാൽ, ക്രെഡിറ്റ് കാർഡുകൾ വഴിയുള്ള യുപിഐ ഇടപാടുകൾ അമിതമായി ചെലവഴിക്കുന്ന പ്രവണതയെ പ്രോത്സാഹിപ്പിച്ചേക്കാം എന്നത് നിർബന്ധമായും അറിഞ്ഞിരിക്കണം. അതിനാൽ, നിങ്ങളുടെ പ്രതിമാസ ബില്ലുകൾ മനസിലാക്കാൻ നിങ്ങളുടെ ഇടപാടുകൾ പതിവായി നിരീക്ഷിക്കുകയും പണമടയ്ക്കാൻ കഴിയുന്നത്ര മാത്രം ചെലവഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം.

ക്രെഡിറ്റ് കാർഡ് യുപിഐയുമായി ബന്ധിപ്പിക്കുന്നതിലൂടെ നേട്ടങ്ങൾ നിരവധി

നിങ്ങളുടെ കാർഡുകൾ യുപിഐയുമായി ബന്ധിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന പ്രധാന നേട്ടങ്ങൾ

1. നേരത്തെ സേവിംഗ്സ് അക്കൗണ്ടിലുള്ള പണം മാത്രമായിരുന്നു യുപിഐ ഇടപാടുകൾക്ക് പ്രയോജനപ്പെടുത്താൻ സാധിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ ദൈനംദിനവും ചെറുതുമായ ഇടപാടുകൾക്കുപോലും ഉപഭോക്താക്കൾക്ക് ക്രെഡിറ്റ് ആനുകൂല്യം ലഭ്യമാക്കാം. കൂടാതെ 50 ദിവസം വരെ പലിശ രഹിത കാലയളവ് ലഭിക്കുന്നു.

2. യുപിഐ വഴിയുള്ള ക്രെഡിറ്റ് കാർഡ് ഉപയോഗം പരമ്പരാഗത രീതിയിൽ നിന്ന് തരതമ്യേന ഏറെ സുഗമമാണ്. സിവിവി, ഒടിപി പോലുള്ള വിശദാംശങ്ങൾ നൽകുന്നതിൽ നിന്ന് വ്യത്യസ്തമായി ഇവിടെ യുപിഐ കോഡ് മാത്രം നൽകിയാൽ മതിയാകും. കൂടാതെ, ഓഫ്‌ലൈൻ (വ്യക്തിഗത) ഇടപാടുകൾക്ക് പോലും, നിങ്ങൾ കാർഡ് കൊണ്ടുപോകേണ്ടതില്ല. പേയ്‌മെന്റ് നടത്തുന്നതിന് നിങ്ങൾക്ക് ഒരു ക്യുആർ കോഡ് സ്‌കാൻ ചെയ്യുകയോ സ്വീകർത്താവിന്റെ മൊബൈൽ നമ്പർ നൽകുകയോ ചെയ്യാം.

3. വ്യക്തിഗത ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകൾ, പിഒഎസ് അഥവ പോയിന്റ്-ഓഫ്-സെയിൽ മെഷീനുള്ള സ്ഥാപനങ്ങളിലോ വ്യാപര കേന്ദ്രങ്ങളിലോ മാത്രമാണ് സാധ്യമാകുന്നത് എന്നത് ഒരു പരിമിതിയായിരുന്നു. എന്നാൽ, യുപിഐയുമായി ക്രെഡിറ്റ് കാർഡ് ലിങ്ക് ചെയ്യുന്നതോടെ പിഒഎസ് മെഷീൻ ഇല്ലാത്ത സ്ഥാപനങ്ങളും തിരഞ്ഞെടുക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കുന്നു. കാരണം മിക്കവരും ഇതിനകം തന്നെ യുപിഐ വഴി പേയ്‌മെന്റുകൾ സ്വീകരിക്കുന്നതിന് ക്യുആർ കോഡുകൾ സജ്ജീകരിച്ചിട്ടുണ്ട്. പിഒഎസ് മെഷീനുകൾ ഇല്ലാത്ത ചെറിയ കടകളിൽ ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകൾ നടത്താൻ ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു.

4. ഒരു ഉപയോക്താവിന്റെ സേവിംഗ്സ് അല്ലെങ്കിൽ കറന്റ് അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന സാധാരണ യുപിഐ പേയ്‌മെന്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ക്രെഡിറ്റ് കാർഡ് പ്രവർത്തനക്ഷമമാക്കിയ യുപിഐ ഇടപാടുകൾ കൂടുതൽ പ്രതിഫലദായകമാണ്. കാരണം മിക്ക കാർഡുകളും ഇടപാടുകൾക്ക് ലോയൽറ്റി പോയിന്റുകളോ ക്യാഷ്ബാക്കോ വാഗ്ദാനം ചെയ്യുന്നു. കൂടാതെ ചില കാർഡുകൾ യുപിഐ ഇടപാടുകൾക്കായി പ്രത്യേക റിവാർഡുകളും വാഗ്ദാനം ചെയ്യുന്നു. ഉദ്ദാഹരണത്തിന് എച്ച്ഡിഎഫ്സി യുപിഐ ക്രെഡിറ്റ് കാർഡ് ഇടപാടിലൂടെ ഉപഭോക്താവിന് 3 ശതമാനം വരെ ക്യാഷ് പോയിന്റുകൾ' ലഭിക്കുന്നു.

5. അതിവേഗമുള്ള ഇടപാടുകൾ യുപിഐയുടെ പ്രധാന നേട്ടങ്ങളിലൊന്നാണ്. ക്രെഡിറ്റ് കർഡ് ഉപയോഗിച്ചുള്ള യുപിഐ ഇടപാടുകളിലും ഇത് നേട്ടമാണ്. ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി ലിങ്ക് ചെയ്യുന്നതിലൂടെ, ഉപയോക്താക്കൾക്ക് അടിയന്തര ഘട്ടങ്ങളിൽ എളുപ്പത്തിൽ പണം ലഭ്യമാക്കാനും സാധിക്കും.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X