ഇടപാടുകൾ സുഗമമാക്കുന്നതിനും അത്യാവശ്യ ഘട്ടത്തിൽ കൈയിൽ പണമില്ലെങ്കിലും ഉപയോഗപ്പെടുത്താനും സാധിക്കുന്ന സേവനമാണ് ക്രെഡിറ്റ് കാർഡുകൾ. ഒരു നിശ്ചിത കാലയളവിലേക്ക് പലിശയില്ലാതെ ബാങ്കിൽ നിന്ന് തന്നെ പണം ലഭിക്കുന്നുവെന്നതാണ് ക്രെഡിറ്റ് കാർഡിന്റെ ഏറ്റവും വലിയ സവിശേഷത. എന്നാൽ ക്രെഡിറ്റ് കാർഡുകൾ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്. ചെറിയ പിഴവുകൾ പോലും വലിയ സാമ്പത്തിക ബാധ്യതയിലേക്കും നഷ്ടത്തിലേക്കും നയിക്കാനുള്ള സാധ്യത ക്രെഡിറ്റ് കാർഡുകളുടെ കാര്യത്തിൽ കൂടുതലാണ്. അതേസമയം വളരെ ചെറിയ കാര്യങ്ങൾ കൃത്യമായി പിന്തുടർന്നാൽ ക്രെഡിറ്റ് കാർഡിനെ ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കും.
ക്രെഡിറ്റ് ലിമിറ്റഡിന്റെ 40 ശതമാനം ഉപയോഗിക്കുക: ഓരോ ഉപഭോക്താവിനും അവരുടെ നിക്ഷേപത്തിന്റെയും ഇടപാടുകളുടെയും സ്വഭാവമനുസരിച്ച് വ്യത്യസ്ത ക്രെഡിറ്റ് ലിമിറ്റുകളാകും ഉണ്ടായിരിക്കുക. നിങ്ങളുടെ ക്രെഡിറ്റ് പരിധിയെത്രയാണെങ്കിലും അതിന്റെ 40 ശതമാനം മാത്രം ഉപയോഗിക്കാനാണ് വിദഗ്ധർ നിർദ്ദേശിക്കുന്നത്. ക്രെഡിറ്റ് പരിധി പൂർണമായി ഉപയോഗിക്കുന്നത് സിബിൽ സ്കോറിലടക്കം തിരിച്ചടിയാകാൻ സാധ്യതയുണ്ട്.

ശരിയായ കാർഡ് തിരഞ്ഞെടുക്കുക: ഓരോ ക്രെഡിറ്റ് കാർഡുകളും വ്യത്യസ്ത ആവശ്യങ്ങൾക്ക് ഉപകാരപ്രദമാകുന്നതാണ്. നിങ്ങൾക്ക് എവിടെയാണോ ക്രെഡിറ്റ് കാർഡിന്റെ ആവശ്യം കൂടുതലായി വേണ്ടി വരുന്നത് അതനുസരിച്ച് ശരിയായ കാർഡ് തിരഞ്ഞെടുക്കുക. ഉദ്ദാഹരണത്തിന് നിങ്ങൾ ഓൺലൈൻ ഷോപ്പിംഗിനാണ് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതെങ്കിൽ അതിന് മികച്ച റിവാർഡ്സും ക്യാഷ്ബാക്കും വാഗ്ദാനം ചെയ്യുന്ന ക്രെഡിറ്റ് കാർഡുകൾ വിപണിയിൽ ലഭ്യമാണ്.
അനാവശ്യ വാങ്ങൽ ഒഴിവാക്കുക: നിങ്ങളുടെ വരുമാനത്തിന് മുകളിൽ അധിക സുരക്ഷ വാഗ്ദാനം ചെയ്യുക മാത്രമാണ് ക്രെഡിറ്റ് കാർഡുകൾ ചെയ്യുന്നത്. അത് ദൈനംദിന കാര്യങ്ങൾക്ക് ഉപയോഗിക്കുന്നത് തിരിച്ചടിയാകും. ഷോപ്പിംഗ് നടത്തുമ്പോഴും അത്യാവശ്യ സാധനങ്ങൾ മാത്രം ക്രെഡിറ്റിൽ വാങ്ങുക. ക്രെഡിറ്റ് കാർഡും കടം സംവിധാനമാണെന്ന ബോധ്യമുണ്ടായിരിക്കണം.
ബജറ്റിനോട് ചേർന്നുനിൽക്കുക: വരവ് - ചെലവ് കണക്കുകൾക്ക് അനുസൃതമായി തയാറാക്കുന്ന ബജറ്റിനോട് ചേർന്ന് നിൽക്കുന്നതാകണം ക്രെഡിറ്റ് കാർഡ് ഉപഭോഗവും. ബജറ്റിൽ ക്രെഡിറ്റ് കാർഡ് തിരിച്ചടവുകൾക്ക് മുൻതൂക്കം നൽകുകയും ചെയ്യണം.
പണം പിൻവലിക്കുന്നത് ഒഴിവാക്കാം: ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഒരു നിശ്ചിത തുക വരെ എടിഎമ്മിൽ നിന്ന് പിൻവലിക്കാൻ സാധിക്കും. എന്നാൽ ഇത്തരത്തിൽ എടുക്കുന്ന പണത്തിന് പലിശ നൽകേണ്ടതായി വരും. ക്രെഡിറ്റ് കാർഡിൽ നിന്നുമെടുക്കുന്ന പണത്തിന് ഉയർന്ന പലിശയാണ് എപ്പോഴും ബാങ്കുകൾ ഈടാക്കുന്നത്.
തിരിച്ചടവ് മുടക്കാതിരിക്കുക: ക്രെഡിറ്റ് കാർഡിന്റെ തിരിച്ചടവ് കൃത്യസമയത്ത് തന്നെ നടത്തുക. നിശ്ചിത ദിവസത്തിനപ്പുറം ഉയർന്ന പലിശയാണ് ബാങ്കുകൾ ഈടാക്കുന്നത് എന്ന് മനസിലാക്കുക. ഇത് ക്രെഡിറ്റ് സ്കോർ കുറയുന്നതിനും കാരണമാകുന്നു.
നിബന്ധനകൾ വായിക്കുക: ക്രെഡിറ്റ് കാർഡ് എടുക്കുന്നതിന് മുൻപ് തന്നെ അതുമായി ബന്ധപ്പെട്ട നിബന്ധനകൾ കൃത്യമായി വായിച്ച് മനസിലാക്കുക. അതനുസരിച്ചുവേണം പണം ചെലവഴിക്കാനും തിരിച്ചടവ് ആസൂത്രണം ചെയ്യാനും.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications