ഇന്‍ഷുറന്‍സ് സേവനദാതാവിനെ തിരഞ്ഞെടുക്കുമ്പോള്‍

ഇന്‍ഷുറന്‍സ് പോളിസി എന്നത് നമുക്കെല്ലാവര്‍ക്കും അനിവാര്യമായ കാര്യമാണ്. അത് നമുക്കും നമ്മുടെ കുടുംബത്തിനും അടിയന്തിര സാഹചര്യങ്ങളില്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പു നല്‍കും.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്‍ഷുറന്‍സ് പോളിസി എന്നത് നമുക്കെല്ലാവര്‍ക്കും അനിവാര്യമായ കാര്യമാണ്. അത് നമുക്കും നമ്മുടെ കുടുംബത്തിനും അടിയന്തിര സാഹചര്യങ്ങളില്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പു നല്‍കും. എന്നാല്‍ ഏത് തരത്തിലുള്ള ഇന്‍ഷുറന്‍സുമായിക്കൊള്ളട്ടെ, ഇന്‍ഷുറന്‍സ് എടുക്കുന്നതിനായി നിങ്ങള്‍ ഒരു ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്.

 

ഇന്‍ഷുറന്‍സ് കമ്പനികളും ക്ലെയിമുകളും

ഇന്‍ഷുറന്‍സ് കമ്പനികളും ക്ലെയിമുകളും

അതില്‍ ഏറ്റവും മുഖ്യമായത് ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നതിലുള്ള ഇന്‍ഷുറന്‍സ് സേവനദാതാവിന്റെ കണക്കുകളാണ്. ക്ലെയിമുകള്‍ തീര്‍പ്പാക്കുന്നതിലുള്ള അനുപാതം 95 ശതമാനത്തിലധികമുള്ള ഇന്‍ഷുറന്‍സ് കമ്പനികള്‍ രാജ്യത്ത് നിരവധിയുണ്ട്. ഇതില്‍ നിന്നും നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് പൂര്‍ണമായും യോജിക്കുന്നതും ഏറ്റവും കുറഞ്ഞ പ്രീമിയമുള്ളതുമായ കമ്പനിയായിരിക്കണം നിങ്ങള്‍ തെരഞ്ഞെടുക്കേണ്ടത്. മരണശേഷം ലഭിക്കുന്ന ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ സാധാരണ ഗതിയില്‍ ഏറെ ഉയര്‍ന്ന തുകയായിരിക്കും.

അനുയോജ്യമായ പോളിസി

അനുയോജ്യമായ പോളിസി

50,000 രൂപ മാസവരുമാനമുള്ള 30 വയസ്സുള്ള ഒരു വ്യക്തിയ്ക്ക് 1 കോടി രൂപയുടെ ഇന്‍ഷുറന്‍സ് പോളിസി അനുയോജ്യമായ ഒരു പോളിസിയാണ്. നിങ്ങളുടെ ജീവിതത്തില്‍ ഓരോ ഘട്ടത്തിലുമുണ്ടാകുന്ന വലിയ മാറ്റങ്ങള്‍ക്കനുസരിച്ച് ഇന്‍ക്രീസിംഗ് സം അഷ്യേര്‍ഡ് പ്ലാനുകളില്‍ ഓരോ മുന്നോ അഞ്ചോ വര്‍ഷം കൂടുമ്പോള്‍ അഷ്യേര്‍ഡ് തുകയിലും വര്‍ധനവുണ്ടാകും. അല്ലെങ്കില്‍ വിവാഹം, കുട്ടികള്‍ തുടങ്ങിയ ജീവിത്തതിലെ പ്രധാന മാറ്റങ്ങളുണ്ടാകുന്ന ഘട്ടത്തില്‍ അഷ്യേര്‍ഡ് തുക ആനുപാതികമായി വര്‍ധിപ്പിക്കുവാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ഇന്‍ഷുറന്‍സ് കമ്പനിയോട് ആവശ്യപ്പെടാം.

ഇന്‍ക്രീസിംഗ് സം അഷ്യേര്‍ഡ് പ്ലാനുകള്‍

ഇന്‍ക്രീസിംഗ് സം അഷ്യേര്‍ഡ് പ്ലാനുകള്‍

ചെറിയ പ്രായത്തില്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്ന വ്യക്തികള്‍ക്ക് ഇന്‍ക്രീസിംഗ് സം അഷ്യേര്‍ഡ് പ്ലാനുകളാണ് അഭികാമ്യം. അതല്ല എങ്കില്‍ ഒരു സാധാരണ ടേം പ്ലാന്‍ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചും പരിഗണിക്കാവുന്നതാണ്. ഓരോ അഞ്ച് വര്‍ഷം കഴിയുമ്പോഴും അതില്‍ ടോപ്പ് അപ്പ്് ചെയ്ത് തുക വര്‍ധിപ്പിക്കുവാന്‍ സാധിക്കും.

ഗുരുതര രോഗങ്ങള്‍ക്കുള്ള കവറേജ്

ഗുരുതര രോഗങ്ങള്‍ക്കുള്ള കവറേജ്

ഗുരുതരമായ രോഗങ്ങള്‍ക്കുള്ള ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയും ഈ ടേം ഇന്‍ഷുറന്‍സിനൊപ്പം ചേര്‍ക്കുന്നത് നല്ലതായിരിക്കും. നിങ്ങള്‍ക്ക് പെട്ടെന്ന് എന്തെങ്കിലും രോഗം ഉള്ളതായി തിരിച്ചറിയപ്പെടുകയാണെങ്കില്‍ ചികിത്സയ്ക്കായി മുഴുവന്‍ തുകയും ഇതുവഴി നിങ്ങള്‍ക്ക് ലഭിക്കും. ഏതൊക്കെ രോഗങ്ങള്‍ക്കാണ് ഈ പരിരക്ഷ ലഭിക്കുക എന്നതാണ് പോളിസി എടുക്കും മുമ്പ് ഇതില്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം. ഇത് ഓരോ ഇന്‍ഷുറന്‍സ് സേവനദാതാവിനുമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഏറ്റവും കൂടുതല്‍ രോഗങ്ങള്‍ക്ക് കവറേജ് നല്‍കുന്ന ഇന്‍ഷുറന്‍സ് സേവനദാതാവിനെ തിരഞ്ഞെടുക്കുന്നതായിരിക്കും അഭികാമ്യം. ഒപ്പം ആരോഗ്യ ഇന്‍ഷുറന്‍സുകളില്‍ പരിരക്ഷ ലഭിക്കുവാന്‍ പ്രയാസമുള്ള അള്‍ഷിമേഴ്‌സ്, സ്‌ട്രോക്ക് തുടങ്ങിയ ദീര്‍ഘകാലം ആശുപത്രി വാസം ആവശ്യമില്ലാത്ത രോഗങ്ങള്‍ക്ക് കവറേജ് ലഭിക്കുന്ന പ്ലാനുകള്‍ തെരഞ്ഞെടുക്കണം.

ക്ലെയിം സെറ്റില്‍മെന്റ് അനുപാതം

ക്ലെയിം സെറ്റില്‍മെന്റ് അനുപാതം

ഏറ്റവും മികച്ച ഇന്‍ഷുറന്‍സ് സേവനദാതാവിനെ കണ്ടെത്തുവാന്‍ അവരുടെ ക്ലെയിം സെറ്റില്‍മെന്റ് അനുപാതം പരിശോധിക്കുക എന്നത് തന്നെയാണ് പ്രധാന മാര്‍ഗം. സ്ഥാപനത്തിന്റെ വിശ്വസനീയത അതുവഴി നമുക്ക് ഉറപ്പുവരുത്താം. നിര്‍ബന്ധമായും 95 ശതമാനത്തിന് മുകളില്‍ ക്ലെയിം സെറ്റില്‍മെന്റ് കണക്കുകളുള്ള കമ്പനികളെ മാത്രം തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

പരാതികള്‍

പരാതികള്‍

ഇന്‍ഷുറന്‍സ് കമ്പനിയുടെ ഉപഭോക്തൃ സേവനം വിലയിരുത്തുന്നതിനുള്ള മറ്റൊരു മാര്‍ഗം സ്ഥാപനം നല്‍കിയിരിക്കുന്ന പോളിസികള്‍ക്ക് മേല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന പരാതികളുടെ എണ്ണമാണ്. കുറഞ്ഞ പരാതികള്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന സ്ഥാപനമാണ് ഇന്‍ഷുറന്‍സ് വാങ്ങുന്നതിനായി തിരഞ്ഞെടുക്കേണ്ടത്. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്പ്‌മെന്റ് അതോറിറ്റിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഉപയോക്താവിന് ലഭ്യമാണ്.

Read more about: insurance
English summary

key elements to find the best insurance provider and best insurance policy for you - explained

key elements to find the best insurance provider and best insurance policy for you - explained
Story first published: Friday, April 16, 2021, 11:14 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X