ആഗസ്റ്റ് 1 മുതൽ ഇന്ത്യയിൽ നിരവധി സാമ്പത്തിക മാറ്റങ്ങളാണ് വരാനിരിക്കുന്നത്. അതിൽ പ്രധാനമായും യുപിഐ, ക്രെഡിറ്റ് കാർഡ്, എൽപിജി ഗ്യാസ് വില എന്നിവയിലെ മാറ്റങ്ങളാണ് ശ്രദ്ധേയം. സാമ്പത്തിക മാറ്റങ്ങൾ ഉപഭോക്താക്കളെ എങ്ങനെ ബാധിക്കും? ഈ മാറ്റങ്ങളെ കുറിച്ച് ഇന്ന് തന്നെ അറിഞ്ഞിരിക്കാം.
1. യുപിഐ ഇടപാടിലെ മാറ്റങ്ങൾ
നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ( NPCI ) പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് , യുപിഐ ഉപയോക്താക്കളെ ബാധിക്കുന്ന ചില മാറ്റങ്ങളുണ്ട്. ഓട്ടോപേ ഫീച്ചറുമായി ബന്ധപ്പെട്ട ചട്ടങ്ങളിലെ മാറ്റങ്ങളും അക്കൗണ്ട് ബാലൻസ് പരിശോധനയും ഇതിൽ ഉൾപ്പെടുന്നു.
ഈ മാറ്റങ്ങളെ കുറിച്ച് അറിയാം
ബാലൻസ് പരിശോധന: ഒരു യുപിഐ ആപ്പിൽ പ്രതിദിനം 50 തവണ ബാലൻസ് പരിശോധിക്കാൻ സാധിക്കും. ഉപയോക്താവിന് ഒന്നിൽ കൂടുതൽ യുപിഐ ആപ്പുകളുണ്ടെങ്കിൽ, ഓരോ ആപ്പിലും 50 തവണ ബാലൻസ് പരിശോധിക്കാം.
ഓട്ടോ-പേ ഇടപാടുകൾ: തിരക്ക് കുറഞ്ഞ സമയങ്ങളിൽ അതായത്, രാവിലെ 10 മണിക്ക് മുമ്പ്, ഉച്ചയ്ക്ക് 1 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയിൽ, രാത്രി 9:30 ന് ശേഷം എന്നിങ്ങനെ പ്രോസസ്സ് ചെയ്യാവുന്നതാണ്.
ഇടപാട് സ്റ്റാറ്റസ് പരിശോധ: 90 സെക്കൻഡിൻ്റെ ഇടവേളയിൽ 3 തവണ പരിശോധിക്കാം.
ലിങ്ക് ചെയ്‌ത അക്കൗണ്ട് പരിശോധന: ഒരു ആപ്പിൽ പ്രതിദിനം 25 തവണ വരെ മാത്രം പരിശോധിക്കാം.

2. എസ്ബിഐ ക്രെഡിറ്റ് കാർഡ് നിയമങ്ങൾ
കോ-ബ്രാൻഡഡ് കാർഡുകളിൽ ലഭ്യമായിരുന്ന സൗജന്യ വിമാന അപകട ഇൻഷുറൻസ് പരിരക്ഷ നിർത്തലാക്കുമെന്ന് എസ്ബിഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
നിങ്ങളുടെ യൂക്കോ ബാങ്ക് എസ്ബിഐ കാർഡ് എലൈറ്റ്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എസ്ബിഐ കാർഡ് എലൈറ്റ്, പിഎസ്ബി എസ്ബിഐ കാർഡ് എലൈറ്റ്, കെവിബി എസ്ബിഐ കാർഡ് എലൈറ്റ്, കെവിബി എസ്ബിഐ സിഗ്നേച്ചർ കാർഡ്, അലഹബാദ് ബാങ്ക് എസ്ബിഐ കാർഡ് എലൈറ്റ് എന്നിവ നൽകിയിരുന്ന ഒരു കോടി രൂപയുടെ സൗജന്യ വിമാന അപകട ഇൻഷുറൻസ് പരിരക്ഷ നിർത്തലാക്കുമെന്ന് ബാങ്ക് അറിയിച്ചു.
കൂടാതെ, യൂക്കോ ബാങ്ക് എസ്ബിഐ കാർഡ് പ്രൈം, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എസ്ബിഐ കാർഡ് പ്രൈം, പിഎസ്ബി എസ്ബിഐ കാർഡ് പ്രൈം, കെവിബി എസ്ബിഐ കാർഡ് പ്രൈം, കരൂർ വൈശ്യ ബാങ്ക് എസ്ബിഐ പ്ലാറ്റിനം ക്രെഡിറ്റ് കാർഡ്, സൗത്ത് ഇന്ത്യൻ ബാങ്ക് എസ്ബിഐ കാർഡ് പ്രൈം, സൗത്ത് ഇന്ത്യൻ ബാങ്ക് എസ്ബിഐ പ്ലാറ്റിനം ക്രെഡിറ്റ് കാർഡ്, കർണാടക ബാങ്ക് എസ്ബിഐ കാർഡ് പ്രൈം, കർണാടക ബാങ്ക് എസ്ബിഐ പ്ലാറ്റിനം ക്രെഡിറ്റ് കാർഡ്, സിറ്റി യൂണിയൻ ബാങ്ക് എസ്ബിഐ കാർഡ് പ്രൈം, അലഹബാദ് ബാങ്ക് എസ്ബിഐ കാർഡ് പ്രൈം, യുബിഐ എസ്ബിഐ പ്ലാറ്റിനം ക്രെഡിറ്റ് കാർഡ്, ഒബിസി എസ്ബിഐ വിസ പ്ലാറ്റിനം കാർഡ്, ഫെഡറൽ ബാങ്ക് എസ്ബിഐ പ്ലാറ്റിനം ക്രെഡിറ്റ് കാർഡ്, BOM എസ്ബിഐ പ്ലാറ്റിനം ക്രെഡിറ്റ് കാർഡ് എന്നിവ നൽകുന്ന 50 ലക്ഷം രൂപയുടെ സൗജന്യ വിമാന അപകട ഇൻഷുറൻസ് പരിരക്ഷയും നിർത്തലാക്കും.
3. പാചക വാതക വില കുറയുമോ?
2025 ഓഗസ്റ്റ് 1 മുതൽ എൽപിജി സിലിണ്ടറുകളുടെ വിലയും സിഎൻജി, പിഎൻജി, ഏവിയേഷൻ ടർബൈൻ ഇന്ധന (എടിഎഫ്) വിലകളിലും മാറ്റം വന്നേക്കാം. ഇവയുടെ വിലകൾ എല്ലാ മാസവും ചർച്ച ചെയ്യാറുണ്ട്. ശ്രദ്ധേയമായി ഇന്ത്യയിലെ സാധാരണക്കാർക്ക് പാചകവാതക വിലകളെ കുറിച്ചുള്ള ആശങ്കകൾ എപ്പോഴും ഉണ്ട്.
4. ആർബിഐ മോണിറ്ററി പോളിസി കമ്മിറ്റി യോഗം
2025ലെ നാലാമത്തെ മോണിറ്ററി പോളിസി യോഗം ആഗസ്റ്റിൽ നടക്കും. ഇത്തവണ റിപ്പോ നിരക്കിൽ എന്തെല്ലാം മാറ്റങ്ങൾ പ്രതീക്ഷിക്കാം? ആഗസ്റ്റ് 4 മുതൽ 6 വരെയാണ് ആർബിഐ എംപിസി യോഗം ചേരുന്നത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
