വിരമിക്കൽ ആസൂത്രണം ഏതൊരാളെയും സംബന്ധിച്ചടുത്തോളം പ്രധാനവും നിർണ്ണായകവുമാണ്. എന്നാൽ പലരും ഇപ്പോഴും വേണ്ടത്ര പ്രധാന്യം വിരമിക്കൽ ആസൂത്രണത്തിന് കൊടുക്കുന്നില്ലെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. പ്രത്യേകിച്ച് സ്ത്രീകൾ. അവരുടെ വരുമാനത്തിന്റെ വലിയൊരു ഭാഗവും ദൈനംദിന ചെലവുകൾക്കും വീട്ടാവശ്യങ്ങൾക്കും എടുക്കുന്നതായാണ് കണക്കുകൾ ചൂണ്ടികാണിക്കുന്നത്. വരുമാനം ഇല്ലാതായലും ആരെയും ആശ്രയിക്കാതെയും ബുദ്ധിമുട്ടിക്കാതെയും ജീവിക്കാൻ റിട്ടയർമെന്റിനെക്കുറിച്ച് ചിന്തിച്ച് തുടങ്ങുന്നതും അതിനായി നിക്ഷേപം നടത്തുന്നതും അനിവാര്യമാണ്.
കരിയർ ബ്രേക്ക്, വേതന വ്യത്യാസം തുടങ്ങിയ ഘടകങ്ങൾ ശ്രദ്ധാപൂർവ്വമായ ആസൂത്രണം അടിവരയിടുന്നു. ഈ പ്രക്രിയ വെല്ലുവിളി നിറഞ്ഞതായി തോന്നുമെങ്കിലും, സ്ത്രീകൾക്ക് അവരുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കാൻ സ്വതന്ത്രമായ നടപടികൾ സ്വീകരിക്കാൻ കഴിയും. സ്ത്രീകൾക്ക് എങ്ങനെ അവരുടെ റിട്ടയർമെന്റ് ആസൂത്രണം ചെയ്യാമെന്ന് നോക്കാം.
നിങ്ങളുടെ ആവശ്യങ്ങളും ബജ്ജറ്റും അവലോകനം ചെയ്യുക - ഏതൊരു സാമ്പത്തിക ലക്ഷ്യത്തിന്റെയും ആദ്യ പടി സാമ്പത്തിക ആവശ്യങ്ങൾ വിലയിരുത്തുക എന്നതാണ്. വിരമിക്കലിനുശേഷം നിങ്ങൾക്ക് എത്ര പണം ആവശ്യമായി വരുമെന്ന് കണക്കാക്കുക. നിങ്ങളുടെ ജീവിതശൈലി, പണപ്പെരുപ്പം, മറ്റു ചെലവുകൾ എന്നിവ പരിഗണിക്കുക. നിങ്ങളുടെ നിലവിലെ സാമ്പത്തിക ഉത്തരവാദിത്തങ്ങളെക്കുറിച്ചും ചിന്തിക്കുക.

നേരത്തെ നിക്ഷേപം ആരംഭിക്കുക - എത്രത്തോളം നേരത്തെ നിങ്ങൾ നിക്ഷേപം ആരംഭിക്കുന്നുവോ അത്രത്തോളം നേട്ടമുണ്ടാക്കാൻ സാധിക്കും. പ്രത്യേകിച്ച് വിരമിക്കൽ ആസൂത്രണത്തിനായി. വിരമിക്കൽ മൂലധനം കെട്ടിപ്പടുക്കുന്നതിൽ കോമ്പൗണ്ടിംഗ് അഥവ കൂട്ടുപലിശ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ചെറിയ സംഭാവനകൾ പോലും വർഷങ്ങൾക്കൊണ്ട് വലിയ രീതിയിൽ വളരും. നിങ്ങളുടെ റിസ്ക് എടുക്കാനുള്ള കഴിവും സമയപരിധിയും അടിസ്ഥാനമാക്കി നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുക. നിങ്ങൾ നേരത്തെ ആരംഭിച്ചാൽ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ ഉയർന്ന വരുമാനം നൽകും. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്), നാഷണൽ പെൻഷൻ സിസ്റ്റം (എൻപിഎസ്) എന്നിവയും നല്ല നിക്ഷേപ രീതികളാണ്. അപകട സാധ്യത കുറയ്ക്കുന്നതിന് നിങ്ങളുടെ നിക്ഷേപങ്ങൾ വൈവിധ്യവൽക്കരിക്കുക.
നികുതി ആനുകൂല്യങ്ങളും ആരോഗ്യ സുരക്ഷയും പരമാവധിയാക്കുക - വിവിധ വിരമിക്കൽ സമ്പാദ്യ പദ്ധതികൾ വാഗ്ദാനം ചെയ്യുന്ന നികുതി ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇത് നിങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നതിനൊപ്പം പണം ലാഭിക്കാനും സഹായിക്കുന്നു. വർദ്ധിച്ചുവരുന്ന ആരോഗ്യ സംരക്ഷണ ചെലവുകളിൽ നിന്ന് പരിരക്ഷ നേടുന്നതിന് ഒരു സമഗ്ര ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽ നിക്ഷേപിക്കുക. ഇത് സമഗ്രമായ കവറേജ് വാഗ്ദാനം ചെയ്യുന്നുവെന്നും ആജീവനാന്ത പുതുക്കൽ സാധ്യമാണെന്നും ഉറപ്പാക്കുക.
സ്ഥിര വരുമാനത്തിനായി ആസൂത്രണം ചെയ്യുക - നേടാവുന്നതും യാഥാർത്ഥ്യബോധമുള്ളതുമായ വിരമിക്കൽ ലക്ഷ്യങ്ങൾ സജ്ജമാക്കുക. വിരമിക്കലിനുശേഷം നിങ്ങൾക്ക് ഏതുതരം ജീവിതശൈലിയാണ് വേണ്ടതെന്ന് വ്യക്തമായി മനസ്സിലാക്കി അതിനനുസരിച്ച് വരുമാനം ലഭിക്കുന്ന നിക്ഷേപങ്ങളും മറ്റു വരുമാന മാർഗ്ഗങ്ങളും പരിഗണിക്കുക. സ്ഥിരമായ വരുമാനം ഉണ്ടായിരിക്കുന്നത് സാമ്പത്തിക സമ്മർദ്ദം ലഘൂകരിക്കും.
More From GoodReturns

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

സ്വാതന്ത്ര്യദിന അവധി: ബാങ്ക് അടച്ചിട്ടാലും ഇ.എം.ഐയും എസ്.ഐ.പിയും മുടങ്ങുമോ?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?



Click it and Unblock the Notifications