സ്വന്തമായി ഒരു വാഹനം എന്നത് എല്ലാവരുടേയും സ്വപ്നമാണ്. ഏത് വാഹനം എന്നത് വാങ്ങുന്നവരുടെ ജീവിത രീതിയുമായി ബന്ധപ്പെട്ട് കിടക്കുന്നു. ജോലി സ്ഥലത്തേക്കുള്ള ദൂരം, കുടുംബാംഗങ്ങളുടെ എണ്ണം, ഹോബി, തുടങ്ങിയ കാര്യങ്ങളൊക്കെ വാഹനം വാങ്ങുന്നതിൽ നിർണ്ണായകമാണ്.
കുടുംബാംഗങ്ങളുടെ എണ്ണം മൂന്നിൽ കൂടുതലാണെങ്കിൽ കാർ വാങ്ങുന്നതാണ് നല്ലത്. സാഹസിക യാത്ര ഇഷ്ടപ്പെടുന്നവർക്ക് ഫാമിലി ഫ്രണ്ട്‌ലി എസ്‌യുവി വാങ്ങാം. പരിസ്ഥിതിയെക്കുറിച്ച് ചിന്തിക്കുന്നവരാണെങ്കിൽ ഹൈബ്രിഡ് വാഹനം തുടങ്ങി നിരവധി കാര്യങ്ങൾ ശ്രദ്ധിക്കണം. ഓട്ടോമോട്ടീവ് വിപണിയിൽ നിരവധി ഓപ്ഷനുകൾ ഉണ്ട് . എന്നാലും ഏത് വണ്ടി തിരഞ്ഞെടുത്താലും അത് നമ്മുടെ ജീവിത സാഹചര്യങ്ങളുമായി ഒത്തു നോക്കുക എന്നതാണ് ആദ്യത്തെ കടമ്പ . കുടുംബത്തിന്‍റെ ആളുകളുടെ എണ്ണം മുതൽ ഭാവി പദ്ധതികൾ വരെ ഇതിനെ ആശ്രയിച്ചിരിക്കുന്നു.

പുതിയ വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർ വാഹനത്തിന്‍റെ വിലയും എത്ര ദിവസം കൊണ്ട് വണ്ടി കിട്ടും എന്നും ശ്രദ്ധിക്കണം. പുതിയ വാഹനം വാങ്ങാനുള്ള ബജറ്റ് തയ്യാറാക്കുമ്പോൾ നികുതികൾ, ഇൻഷുറൻസ്, മറ്റ് ചിലവുകൾ എന്നിവ കണക്കാക്കുക. പഴയ വാഹനം വാങ്ങുന്നവർ പെട്ടെന്ന് വരാൻ സാധ്യതയുള്ള അറ്റകുറ്റപ്പണിയുടെ ചിലവുകളെക്കുറിച്ചും ചിന്തിക്കണം. അതിലൂടെ ഭാവിയിൽ ഉണ്ടായേക്കാവുന്ന സാമ്പത്തിക ബുദ്ധിമുട്ട് കുറയ്ക്കാൻ സാധിക്കും.
ഒരു പുതിയ വാഹനം വാങ്ങുമ്പോൾ മോഡൽ, ഡിമാൻഡ് തുടങ്ങിയ ഘടകങ്ങൾ അനുസരിച്ച് കാർ ലഭിക്കാനുള്ള കാലയളവ് വ്യത്യസ്തപ്പെടും. ഇത്തരം കാലയളവിനെ കുറിച്ച് അറിഞ്ഞിരിക്കുക എന്നത് പ്രധാനമാണ് . വാഹനത്തിന്‍റെ ഇന്ധനക്ഷമതയും പരിശോധിക്കേണ്ട ഒരു ഘടകമാണ് . കാരണം ദിവസവും കാറിൽ യാത്ര ചെയ്യേണ്ടി വരുന്നവരാണെങ്കിൽ ഇന്ധനക്ഷമത കുറഞ്ഞ വാഹനം വാങ്ങിയാൽ വലിയ സാമ്പത്തിക ചിലവുണ്ടാകും. അത് കുടുംബ ബജറ്റിനേയും താളം തെറ്റിക്കും. അതു കൊണ്ടു തന്നെ ദിവസം എത്ര ദൂരം യാത്ര ചെയ്യേണ്ടി വരും എന്നത് ഏകദേശം കണക്കുകൂട്ടി മാത്രം വാഹനം വാങ്ങുക.
വാഹനത്തിന്‍റെ ഉപയോഗത്തിന് അനുസരിച്ച് മോഡലുകൾ തിരഞ്ഞെടുക്കുക. കൂടുതല്‍ ട്രാഫിക് ഉള്ള മേഖലകളില്‍ ഓട്ടോമാറ്റിക് വാഹനങ്ങള്‍ ഡ്രൈവിങ്ങ് സുഗമമാക്കും. അതുപോലെ ഹൈവേകളിലെ യാത്രകള്‍ക്കും ഓട്ടോമാറ്റിക് വാഹനങ്ങള്‍ അനുയോജ്യമാണ്.
വിലയും ഇന്ധനക്ഷമതയും മനസ്സിലാക്കിയാൽ അടുത്തത് സുരക്ഷയാണ്. കൂടുതൽ സുരക്ഷിതമായ വാഹനങ്ങൾക്ക് തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഗ്ലോബൽ ന്യൂ കാർ അസ്സസ്മെന്‍റ് പ്രോഗ്രാം (എൻസിഎപി)റേറ്റിംഗിൽ ലിസ്റ്റുചെയ്തിരിക്കുന്ന കാറുകൾക്ക് മുൻഗണന നൽകുക. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ്-സ്പോട്ട് മോണിറ്ററിംഗ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ് തുടങ്ങിയ നൂതന സുരക്ഷാ സംവിധാനങ്ങളുള്ള വാഹനങ്ങൾക്ക് പരിഗണന നൽകുക.
വാഹനം ടെസ്റ്റ് ഡ്രൈവ് ചെയ്യുമ്പോൾ സുഖം, ദൃശ്യപരത, കൈകാര്യം ചെയ്യൽ, മൊത്തത്തിലുള്ള ഡ്രൈവിംഗ് അനുഭവം എന്നിവ വിലയിരുത്തുക. ഏറ്റവും ഡ്രൈവിംഗ് അനുഭവം തരുന്ന വാഹനം മാത്രം തിരഞ്ഞെടുക്കുക. അതൊടൊപ്പം മറ്റൊരു പ്രധാനപ്പെട്ട കാര്യം ഏത് വാഹാനമായാലും വിശ്വാസ്യതയുള്ളതും നല്ല ചരിത്രമുള്ളതുമായ കമ്പനികൾ മാത്രം തിരഞ്ഞെടുക്കുക. അതുവഴി ഭാവിയിൽ വരാൻ സാധ്യതയുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ സാധിക്കും.
ഭാവിയിൽ വാഹനം വിൽക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ പുനർവിൽപ്പന മൂല്യം അത്യന്താപേക്ഷിതമാണ്. ചില ബ്രാൻഡുകളും മോഡലുകളും ഇത്തരത്തിൽ മൂല്യം നിലനിർത്തുന്നവയാണ് . അതുകൊണ്ട് തന്നെ അതും തിരഞ്ഞടുപ്പിനുള്ള ഒരു ഘടകമായി പരിഗണിക്കുക.
ചുരുക്കിപ്പറഞ്ഞാൽ, ഒരു വാഹനം വാങ്ങുന്നതിന് മുൻപ് വാഹനത്തിന്‍റെ കമ്പനി, വില, ലഭിക്കാനെടുക്കുന്ന കാലതാമസം, സുരക്ഷ, ഡ്രൈവിംഗ് അനുഭൂതി തുടങ്ങിയ കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കണം. ഇല്ലെങ്കിൽ വലിയ സാമ്പത്തിക നഷ്ടമുണ്ടാകും. അത് ഒഴിവാക്കുക. കാരണം സ്വന്തമായി ഒരു വാഹനം എന്നത് എല്ലാവർക്കും എല്ലാ കാലത്തും സംഭവിക്കണമെന്നില്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications