ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ സാധാരണക്കാരായ കർഷകർക്ക് ഏറ്റവും ആശ്വാസകരമായ പ്രഖ്യാപനമായിരുന്നു കിസാൻ ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ടത്. അതായത് കിസാൻ ക്രെഡിറ്റ് കാർഡിൻ്റെ വായ്പാ പരിധി 5 ലക്ഷമായി ഉയർത്തുമെന്നായിരുന്നു കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ പ്രഖ്യാപിച്ചത്. എന്നാൽ 5 ലക്ഷം വരെ ഈട് നൽകാതെ വായ്പ അനുവദിക്കുമോ? ഇത്തരമൊരു ചോദ്യം കഴിഞ്ഞ ദിവസം പാർലമെൻ്റിൽ ഉയർന്നിരുന്നു.
2025 ജനുവരി 1 മുതലാണ് 2 ലക്ഷം വരെ ഈട് നൽകാതെ വായ്പ ഉറപ്പാക്കാൻ തുടങ്ങിയത്. അതിനു മുന്നേ വരെ കിസാൻ ക്രെഡിറ്റ് കാർഡിൻ്റെ ഈട് ആവശ്യമില്ലാത്ത വായ്പാ പരിധി 1.6 ലക്ഷം വരെയായിരുന്നു. എന്നാൽ ഇത് ഒറ്റയടിക്ക് 5 ലക്ഷമായി ഉയർത്തുമോ? ഇതിനു ലോക്സഭയിൽ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി കൃത്യമായ മറുപടി നൽകിയിട്ടുണ്ട്. അറിയാം;
"2025-26 ലെ കേന്ദ്ര ബജറ്റിൽ കിസാൻ ക്രെഡിറ്റ് കാർഡ് വഴി എടുക്കുന്ന വായ്പകൾക്ക് മോഡിഫൈഡ് ഇന്ററസ്റ്റ് സബ്‌വെൻഷൻ സ്കീം പ്രകാരമുള്ള വായ്പാ പരിധി നിലവിലുള്ള 5 ലക്ഷമായി ഉയർത്തുമെന്ന് ഇന്ത്യാ ഗവൺമെന്റ് പ്രഖ്യാപിച്ചു. കെസിസിക്ക് കീഴിലുള്ള കൊളാറ്ററൽ-ഫ്രീ ക്രെഡിറ്റിന്റെ പരിധി 2025 ജനുവരി 1 മുതൽ 1.6 ലക്ഷത്തിൽ നിന്ന് 2 ലക്ഷമായി വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ പരിധി ഇനിയും വർദ്ധിപ്പിക്കുന്നതിനുള്ള ഒരു നിർദ്ദേശവും പരിഗണനയിലില്ല." മന്ത്രി വ്യക്തമാക്കി.

നിലവിൽ കിസാൻ ക്രെഡിറ്റ് കാർഡ് വഴി എടുക്കുന്ന വായ്പകൾക്കുള്ള മോഡിഫൈഡ് ഇന്ററസ്റ്റ് സബ്‌വെൻഷൻ സ്കീം (MISS) പ്രകാരമുള്ള വായ്പാ പരിധി 3 ലക്ഷത്തിൽ നിന്ന് 5 ലക്ഷമായി ഉയർത്തിയിട്ടുണ്ട്. അതായത് നിങ്ങൾ 2 ലക്ഷത്തിനു മുകളിൽ വായ്പ എടുക്കുമ്പോൾ തീർച്ചയായും ഈട് നൽകേണ്ടി വരും. മാത്രമല്ല 3 ലക്ഷത്തിനു മുകളിലുള്ള വായ്പകൾക്ക് സബ്സിഡി ലഭിക്കില്ല.
എന്താണ് കെസിസി സ്കീം?
കർഷകർക്ക് ഹ്രസ്വകാല വായ്പകൾ ഉറപ്പാക്കുന്ന പദ്ധതിയാണിത്. കാർഷിക ആവശ്യങ്ങൾക്കായി സാമ്പത്തിക സഹായം നൽകുക എന്ന ലക്ഷ്യത്തോടെയാണ് 1998ൽ ഈ കിസാൻ ക്രെഡിറ്റ് കാർഡ് എന്ന സ്കീം ആരംഭിക്കുന്നത്. വായ്പാ പലിശക്ക് സബ്സിഡിയും ഉറപ്പാക്കാം.
കെസിസി സ്കീമിൻ്റെ വളർച്ച
- 2019 ൽ മൃഗസംരക്ഷണം, ക്ഷീരോൽപ്പാദനം, മത്സ്യബന്ധനം എന്നിവയുടെ പ്രവർത്തന മൂലധന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പദ്ധതി കൂടുതൽ വിപുലീകരിച്ചിരുന്നു.
- കെസിസി പദ്ധതിയുടെ നേട്ടങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി കേന്ദ്ര/സംസ്ഥാന സർക്കാരുകൾ, ആർബിഐ, നബാർഡ്, ബാങ്കുകൾ എന്നിവ വിവിധ പരിപാടികളും ഐഇസി (ഇൻഫർമേഷൻ, എഡ്യൂക്കേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ) കാമ്പെയ്‌നുകളും നടത്തുന്നു.
- യോഗ്യരായ എല്ലാ കർഷകർക്കും കെസിസി നൽകുന്നതിനായി ആത്മനിർഭർ ഭാരത് അഭിയാൻ്റെ കീഴിൽ കേന്ദ്ര സർക്കാർ ഒരു കെസിസി സാച്ചുറേഷൻ ഡ്രൈവ് ആരംഭിച്ചു.
- മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന കർഷകർക്ക് കെസിസിയുടെ നേട്ടങ്ങളെക്കുറിച്ചുള്ള ധാരണയുണ്ടാക്കുന്നതിനായി രാജ്യവ്യാപകമായി ജില്ലാതല പ്രതിവാര ക്യാമ്പുകളും സംഘടിപ്പിച്ചിരുന്നു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications