കിസ്സാന്‍ വികാസ് പത്രയോ ബാങ്ക് സ്ഥിര നിക്ഷേപങ്ങളോ മ്യൂച്വല്‍ ഫണ്ടോ? നിങ്ങള്‍ക്ക് അനുയോജ്യമായ നിക്ഷേപ പദ്ധതി

ഏത് നിക്ഷേപ പദ്ധതിയില്‍ നിക്ഷേപിച്ചാലാണ് ഏറ്റവും കൂടുതല്‍ ആദായം ലഭിക്കുക?, എന്തൊക്കെയായിരിക്കും റിസ്‌കുകള്‍?, നിക്ഷേപത്തിന്റെ മെച്വൂരിറ്റി കാലാവധി എത്രയായിരിക്കും?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏത് നിക്ഷേപ പദ്ധതിയില്‍ നിക്ഷേപിച്ചാലാണ് ഏറ്റവും കൂടുതല്‍ ആദായം ലഭിക്കുക?, എന്തൊക്കെയായിരിക്കും റിസ്‌കുകള്‍?, നിക്ഷേപത്തിന്റെ മെച്വൂരിറ്റി കാലാവധി എത്രയായിരിക്കും? എന്നിങ്ങനെ നമ്മുടെ കൈയ്യിലുള്ള പണം നിക്ഷേപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഒട്ടേറെ ചോദ്യങ്ങളാണ് നമ്മുടെ മനസ്സിലുണ്ടാവുക. തങ്ങള്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണം നിശ്ചിത കാലയളവിനുള്ളില്‍ കുറഞ്ഞ റിസ്‌ക് ഘടകങ്ങളോടെ പരമാവധി ആദായം നല്‍കണം എന്നതാണ് ഓരോ നിക്ഷേപകന്റെയും ആഗ്രഹം.

എവിടെ നിക്ഷേപിക്കാം?

എവിടെ നിക്ഷേപിക്കാം?

ചിലര്‍ നിക്ഷേപം നടത്തുന്നത് സാമ്പത്തിക സുരക്ഷിതത്വത്തിന് വേണ്ടിയാണ്. ചിലര്‍ നിക്ഷേപിക്കുന്നത് അവരുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനാണ്. ഓരോരുത്തരുടേയും നിക്ഷേപ താത്പര്യങ്ങള്‍ക്കനുസരിച്ച് തെരഞ്ഞെടുക്കാവുന്ന നിരവധി നിക്ഷേപോപാധികള്‍ നമുക്ക് ചുറ്റുമുണ്ട്. കിസാന്‍ വികാസ് പത്ര, സ്ഥിര നിക്ഷേപങ്ങള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവ അതില്‍ ചിലതാണ്. ഈ നിക്ഷേപങ്ങളെല്ലാം തന്നെ നിക്ഷേപകര്‍ക്ക് മികച്ച ആദായം ഉറപ്പു നല്‍കുന്നവയാണ്. എന്നാല്‍ ഓരോരുത്തര്‍ക്കും അനുയോജ്യമായ നിക്ഷേപ പദ്ധതി ഏതെന്ന് വ്യക്തമായി മനസ്സിലാക്കി വേണം നിക്ഷേപം നടത്തുവാന്‍.

കിസ്സാന്‍ വികാസ് പത്ര

കിസ്സാന്‍ വികാസ് പത്ര

ഇന്ത്യന്‍ പോസ്റ്റിന്റെ ഒരു സെര്‍ട്ടിഫിക്കറ്റ് സ്‌കീം ആണ് കിസ്സാന്‍ വികാസ് പത്ര. 10 വര്‍ഷമാണ് നിക്ഷേപ കാലാവധി. ആ കാലയളവിനുള്ളില്‍ നിക്ഷേപ തുക ഇരട്ടിയാകുമെന്നതാണ് പദ്ധതിയിലെ വാഗ്ദാനം. നിലവിലെ പലിശ നിരക്ക് 6.9 ശതമാനമാണ്. വര്‍ഷത്തിലാണ് പലിശ കണക്കാക്കുക.

ആദ്യ ഘട്ടത്തില്‍ കര്‍ഷകര്‍ക്കായുള്ള ദീര്‍ഘകാല സമ്പാദ്യ പദ്ധതിയായാണ് കിസ്സാന്‍ വികാസ് പത്ര അവതരിപ്പിച്ച്. എന്നാല്‍ ഇന്ന് എല്ലാ വ്യക്തികള്‍ക്കും പദ്ധതിയുടെ ഗുണഭോക്താക്കളാകുവാന്‍ സാധിക്കും. റിസ്‌ക് എടുക്കുവാന്‍ താത്പര്യമില്ലാത്ത നിക്ഷേപകര്‍ക്കാണ് ഈ പദ്ധതി ഏറ്റവും അനുയോജ്യമായത്.

പദ്ധതിയില്‍ നിന്ന് ലഭിക്കുന്ന ആദായം നികുതി ബാധ്യതയുള്ളവയാണ്. മൂന്ന് തരത്തിലുള്ള കിസ്സാന്‍ വികാസ് പത്ര സര്‍ട്ടിഫിക്കറ്റുകളാണ് ഉള്ളത്. ഒരു വ്യക്തിയ്ക്കായി നല്‍കുന്ന സിംഗിള്‍ ഹോള്‍ഡര്‍ ടൈപ്പ് സര്‍ട്ടിഫിക്കറ്റും, രണ്ട് വ്യക്തികള്‍ക്ക് നല്‍കുന്ന ജോയിന്റ് ടൈപ്പ് സര്‍ട്ടിഫിക്കറ്റും ജോയിന്റ് ബി ടൈപ്പ് സര്‍ട്ടിഫിക്കറ്റുമാണത്.

ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍

ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍

പണം നിക്ഷേപിക്കുവാനുള്ള ഏറ്റവും ജനകീയമായ മാര്‍ഗമാണ് ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങള്‍. ഉറപ്പുള്ള, സ്ഥിരമായ ആദായം സ്ഥിര നിക്ഷേപത്തിലൂടെ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നു. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് പലിശ നിരക്കിനേക്കാള്‍ ഉയര്‍ന്നതായിരിക്കും സ്ഥിര നിക്ഷേപങ്ങളിലെ പലിശ നിരക്ക്. നിക്ഷേപ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപകന് പണം പിന്‍വലിച്ച് അടുത്ത കാലയളവിലേക്ക് വീണ്ടും നിക്ഷേപിക്കാവുന്നതാണ്. മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികളുമുണ്ട്.

മ്യൂച്വല്‍ ഫണ്ടുകള്‍

മ്യൂച്വല്‍ ഫണ്ടുകള്‍

വേഗത്തില്‍ സമ്പാദ്യം വളരുവാന്‍ ആഗ്രഹിക്കുന്ന, ഉയര്‍ന്ന റിസ്‌ക് ഏറ്റെടുക്കുവാന്‍ താത്പര്യമുള്ള നിക്ഷേപകര്‍ക്ക് അനുയോജ്യമായ നിക്ഷേപ പദ്ധതിയാണ് മ്യൂച്വല്‍ ഫണ്ടുകള്‍. ഒരു അസറ്റ് മാനേജ്മെന്റ് കമ്പനിയോ, ഫണ്ട് ഹൗസോ പല വ്യക്തികളില്‍ നിന്നും ഇന്‍സ്റ്റിറ്റിയുഷണല്‍ നിക്ഷേപകരില്‍ നിന്നുമുള്ള നിക്ഷേപങ്ങള്‍ ഒരു പൊതുവായ നിക്ഷേപ ലക്ഷ്യത്തോടെ സംയോജിപ്പിക്കുമ്പോഴാണ് മ്യൂച്വല്‍ ഫണ്ടുകള്‍ രൂപം കൊള്ളുന്നത്.

അതിനു ശേഷം ഒരു ഫണ്ട് മാനേജറെ നിയമിക്കുകയും സാമ്പത്തിക വിദഗ്ധനായ ആ ഫണ്ട് മാനേജര്‍ സംയോജിപ്പിക്കപ്പെട്ട നിക്ഷേപം കൈകാര്യം ചെയ്യുകയും സ്റ്റോക്കുകളും ബോണ്ടുകളുമൊക്കെ വാങ്ങിക്കുകയും ചെയ്യും. മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിലൂടെ ഒരു വ്യക്തിയ്ക്ക് വിദഗ്ധര്‍ കൈകാര്യം ചെയ്യുന്ന പോര്‍ട്ട്ഫോളിയോയുടെ നേട്ടം ലഭിക്കും. നിക്ഷേപത്തിന് അനുസരിച്ചാണ് ഫണ്ട് വിന്യാസം എന്നതിനാല്‍ ലാഭ നഷ്ടങ്ങളും അത്ന് ആനുപാതികമായിരിക്കും.

Read more about: smart investment
English summary

Kisan Vikas Patra, Bank Fixed Deposit, .Mutual Funds select the best investment options from these three | കിസ്സാന്‍ വികാസ് പത്രയോ ബാങ്ക് സ്ഥിര നിക്ഷേപങ്ങളോ മ്യൂച്വല്‍ ഫണ്ടോ? നിങ്ങള്‍ക്ക് അനുയോജ്യമായ നിക്ഷേപ പദ്ധതി ഏത്?

Kisan Vikas Patra, Bank Fixed Deposit, .Mutual Funds select the best investment options from these three
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X