ധനസമാഹരണം എന്നത് അത്ര എളുപ്പമല്ല. നിങ്ങൾ തിരഞ്ഞെടുക്കുന്ന നിക്ഷേപത്തിന് അനുസരിച്ചാണ് സാമ്പത്തിക ലക്ഷ്യങ്ങൾ പൂവണിയുന്നത്. എവിടെ നിക്ഷേപിക്കുന്നു എന്നതിന് അനുസരിച്ചായിരിക്കും നിങ്ങളുടെ സമ്പത്ത് വളരുന്നത്. വലിയ തുക സമ്പാദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഓഹരി വിപണിയിലോ അല്ലെങ്കിൽ മ്യൂച്വൽ ഫണ്ടിലോ നിക്ഷേപിക്കാം. പക്ഷേ ഇവയെല്ലാം അപകടസാധ്യത വളരെ കൂടുതലുള്ള നിക്ഷേപങ്ങളാണ്. അതല്ലെങ്കിൽ സ്വർണത്തിൽ നിക്ഷേപിക്കാം. പക്ഷേ സ്വർണ നിക്ഷേപങ്ങൾ പലിശ വരുമാനം നൽകുന്നില്ല.
നിങ്ങൾക്ക് സ്ഥിരമായ വരുമാനം ലഭിച്ചു കൊണ്ട് സുരക്ഷിതമായ പദ്ധതികളിൽ നിക്ഷേപിക്കണമെന്നാണോ ആഗ്രഹം.? എങ്കിൽ തീർച്ചയായും പോസ്റ്റ് ഓഫീസ് സ്കീമുകളാണ് ഏറ്റവും ബെസ്റ്റ്. നിങ്ങളുടെ നിക്ഷേപം ഇരട്ടിയാക്കാൻ കഴിയുന്ന ഒരു മികച്ച നിക്ഷേപ പദ്ധതിയാണ് കിസാൻ വികാസ് പത്ര അഥവാ കെവിപി സ്കീം. ഇത് പോസ്റ്റ് ഓഫീസ് സ്കീമുകൾ ഏറെ ജനപ്രിയമാണ്.
എന്താണ് കിസാൻ വികാസ് പത്ര?
സർക്കാർ നിയന്ത്രണത്തിലുള്ള പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ് ഇത്. പ്രത്യക്ഷത്തിൽ ഇത് കർകർക്ക് വേണ്ടിയുള്ള നിക്ഷേപ പദ്ധതിയാണെന്ന് തോന്നുമെങ്കിലും എല്ലാവർക്കും നിക്ഷേപിക്കാവുന്ന സ്കീമാണ് ഇത്. സുരക്ഷിതമായ സാമ്പത്തിക നേട്ടം കെവിപി വാഗ്ദാനം ചെയ്യുന്നു. താരതമ്യേന ഉയർന്ന പലിശ നിരക്കും കെവിപി വാഗ്ദാനം ചെയ്യുന്നുണ്ട്. നിങ്ങൾ നിക്ഷേപിക്കുന്ന എത്രയാണോ അത് കാലാവധി പൂർത്തിയാവുമ്പോൾ ഇരട്ടിയായി ലഭിക്കുന്നു എന്നതാണ് കെവിപിയുടെ പ്രത്യേകത.

പലിശ നിരക്കും കാലാവധിയും
നിലവിൽ പ്രതിവർഷം 7.5% പലിശ നിരക്കാണ് കെവിപി വാഗ്ദാനം ചെയ്യുന്നത്. പലിശക്കൊപ്പം കൂട്ടുപലിശയുടെ നേട്ടവും ഉറപ്പാക്കുന്നു. അതിനാൽ തന്നെ വലിയ തുക സ്വന്തമാക്കാം. ഓരോ വർഷവും കൂട്ടുപലിശ മൂലം നേട്ടം വർദ്ധിക്കുന്നു. 115 മാസത്തെ കാലാവധിയിൽ ഈ നിക്ഷേപം മെച്യൂരിറ്റിയിലെത്തും. അതായത് 9 വർഷവും 7 മാസവും കൊണ്ട് കാലാവധി പൂർത്തിയാവുന്നു.
ആർക്കെല്ലാം നിക്ഷേപിക്കാം?
18 വയസോ അതിൽ കൂടുതലോ പ്രായമുള്ള ഏതൊരു ഇന്ത്യൻ പൗരനും ഈ സ്കീമിൽ നിക്ഷേപിക്കാം. മാതാപിതാക്കൾക്കും അവരുടെ കുട്ടിയുടെ പേരിൽ അക്കൗണ്ടുകൾ തുറക്കാൻ അനുവദിക്കുന്നു. കൂടാതെ ജോയിന്റ് അക്കൗണ്ടുകളും അനുവദനീയമാണ്.
കെവിപി സ്കീമിൽ പണം നിക്ഷേപിക്കുന്നതിനായി നിങ്ങൾ തൊട്ടടുത്തുള്ള പോസ്റ്റ് ഓഫീസിൽ നിന്നും കെവിപി ഫോം പൂരിപ്പിക്കണം. ഒപ്പം കെവൈസി രേഖകളായ ആധാർ, പാൻ കാർഡ് തുടങ്ങിയവയും സമർപ്പിക്കേണ്ടതുണ്ട്. തുക നിക്ഷേപിച്ചു കഴിഞ്ഞാൽ നിക്ഷേപത്തിന്റെ തെളിവായി ഒരു കിസാൻ വികാസ് പത്ര സർട്ടിഫിക്കറ്റ് ലഭിക്കും.
നിക്ഷേപം ഇരട്ടിയാക്കാം
കെവിപി സ്കീമിൽ നിങ്ങൾക്ക് 1,000 രൂപ മുതൽ നിക്ഷേപം ആരംഭിക്കാം. എന്നാൽ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. ഇവിടെ നിങ്ങൾ 10 ലക്ഷം രൂപ ഒറ്റത്തവണയായി നിക്ഷേപിച്ചാൽ കാലാവധി പൂർത്തിയാവുമ്പോൾ അത് 20 ലക്ഷമായി വളരും.
വായ്പ എടുക്കാം
നിക്ഷേപ കാലയളവിൽ സാമ്പത്തിക ആവശ്യങ്ങൾ വന്നാൽ നിങ്ങൾക്ക് കെവിപി സർട്ടിഫിക്കറ്റ് ഈടായി ഉപയോഗിച്ച് ബാങ്കുകളിൽ നിന്നും, കെഎസ്എഫ്ഇ പോലുള്ള എൻബിഎഫ്സികളിലും നിന്നും വായ്പകൾ ലഭിക്കും. സ്കീമിൻ്റെ കാലാവധി 115 മാസം വരെയാണെങ്കിലും ചില പ്രത്യേക സാഹചര്യങ്ങളിൽ 2 വർഷത്തിനും 6 മാസത്തിനും ശേഷം ഫണ്ട് പിൻവലിക്കാൻ സാധിക്കും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications