നിക്ഷേപത്തിന്മേലുള്ള സുരക്ഷയ്ക്കൊപ്പം ആകര്‍ഷകമായ പലിശ നിരക്കുകളും വാഗ്ദാനം ചെയ്യുന്ന പലതരത്തിലുള്ള നിക്ഷേപ പദ്ധതികള്‍ ഇന്ത്യ പോസ്റ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. അത്തരം ജനപ്രീതി നേടിയ പോസ്റ്റ് ഓഫീസ് നിക്ഷേപ
നിക്ഷേപത്തിന്മേലുള്ള സുരക്ഷയ്ക്കൊപ്പം ആകര്‍ഷകമായ പലിശ നിരക്കുകളും വാഗ്ദാനം ചെയ്യുന്ന പലതരത്തിലുള്ള നിക്ഷേപ പദ്ധതികള്‍ ഇന്ത്യ പോസ്റ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. അത്തരം ജനപ്രീതി നേടിയ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളിലൊന്നാണ് കിസ്സാന്‍ വികാസ് പത്ര അഥവാ കെ.വി.പി.

സാധാരണയായി കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ സാമ്പത്തീക ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് മിക്കവരും കിസ്സാന്‍ വികാസ് പത്രയില്‍ നിക്ഷേപം ആരംഭിക്കുന്നത്.
നിലവില്‍ കിസ്സാന്‍ വികാസ് പത്രയില്‍ നിക്ഷേപം നടത്തുന്ന വ്യക്തികള്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക് 6.9 ശതമാനമാണ്. ഇതേ പലിശ നിരക്കില്‍ 124 മാസങ്ങള്‍ കൊണ്ട് നിങ്ങള്‍ക്ക് നിങ്ങളുടെ നിക്ഷേപം ഇരട്ടിയാക്കുാവന് സാധിക്കും. അതായത് 10 ലക്ഷം രൂപ നിങ്ങള്‍ കിസ്സാന്‍ വികാസ് പത്രയില്‍ നിക്ഷേപിച്ചാല്‍ 6.9 ശതമാനം പലിശ നിരക്കില്‍ 124 മാസങ്ങള്‍ അഥവാ 10 വര്‍ഷങ്ങള്‍ കൊണ്ട് നിങ്ങളുടെ നിക്ഷേപം 20 ലക്ഷം രൂപയാക്കി മാറ്റാം.
1,000 രൂപ മുതലുള്ള തുക കിസ്സാന്‍ വികാസ് പത്ര പദ്ധതിയില്‍ നിക്ഷേപിക്കാം. കി്സ്സാന് വികാസ് പത്ര സ്കീം പ്രകാരം നിക്ഷേപം നടത്താവുന്ന പരമാവധി തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ല. 1000 രൂപ, 2000 രൂപ, 5000 രൂപ, 10,000 രൂപ, 50,000 രൂപ എന്നിങ്ങനെയുള്ള ഘടകങ്ങളായാണ് പോസ്റ്റ് ഓഫീസ് നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്ന സര്‍ട്ടിഫിക്കറ്റുകള്‍.
18 വയസ്സിന് മുകളില്‍ പ്രായമുള്ള ഇന്ത്യന്‍ പൗരനായ ഏതൊരു വ്യക്തിയ്ക്കും കിസ്സാന്‍ വികാസ് പത്രയില്‍ നിക്ഷേപം നടത്താം. സിംഗിംള്‍, ജോയിന്റ് ്്കകൗണ്ടുകള് കിസ്സാന്‍ വികാസ് പത്ര പദ്ധതിയ്ക്ക് കീഴില്‍ ആരംഭിക്കുവാനുള്ള സൗകര്യം പോസ്റ്റ് ഓഫീസുകളില്‍ ലഭ്യമാണ്.
ജോയിറ് അക്കൗണ്ടുകള്‍ ആരംഭിക്കാവുന്ന പരമാവധി വ്യക്തികളുടെ എണ്ണം 3 ആണ്. മാതാപിതാക്കള്‍ക്കും മറ്റ് രക്ഷിതാക്കള്‍ക്കും കുട്ടികളുടെ പേരിലും കിസ്സാന്‍ വികാസ് പത്ര പദ്ധതിയില്‍ അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. നിക്ഷേപകര്‍ക്ക് തങ്ങളുടെ അക്കൗണ്ടില്‍ നോമിനിയെ തെരഞ്ഞെടുക്കുവാനും കിസ്സാന്‍ വികാസ് പത്രയിലൂടെ സാധിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
