ഭാവിയിൽ പണം ഇരട്ടിയാക്കാൻ സഹായകരമാകുന്ന രീതിയിൽ നിരവധി സമ്പാദ്യ നിക്ഷേപ പദ്ധതികളാണ് പോസ്റ്റ് ഓഫീസ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. നിക്ഷേപത്തിന് സുരക്ഷിതവും ഉറപ്പായതുമായ റിട്ടേൺസ് വാഗ്ദാനം ചെയ്യുന്ന പോസ്റ്റ് ഓഫീസ് സ്കീമുകൾ ഇതിനോടകം തന്നെ സാധാരണക്കാർ ഏറ്റെടുക്കുകയും അവർക്ക് ഗുണകരമാകുന്നതുമാണ്. അത്തരത്തിൽ മികച്ച വരുമാനം ഉറപ്പാക്കുന്ന പദ്ധതികളിലൊന്നാണ് കിസാൻ വികാസ് പത്ര പദ്ധതി. 1988ലാണ് ഇന്ത്യാ പോസ്റ്റ് ഈ പദ്ധതി അവതരിപ്പിച്ചത്. ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം, "ആളുകളിൽ ദീർഘകാല സാമ്പത്തിക അച്ചടക്കം പ്രോത്സാഹിപ്പിക്കുക" എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ഈ വർഷം ഏപ്രിൽ ഒന്നിന് സർക്കാർ ഈ പദ്ധതിയുടെ പലിശ നിരക്കും ഉയർത്തിയിരുന്നു. പുതിയ അപ്‌ഡേറ്റുകൾ പ്രകാരം ഈ സ്‌കീമിൽ നിന്ന് നിക്ഷേപകർക്ക് പ്രതിവർഷം 7.5 ശതമാനം എന്ന നിരക്കിലായിരിക്കും തങ്ങളുടെ നിക്ഷേപത്തിന് പലിശ ലഭിക്കുന്നത്. അതായത് ഇതിന്റെ കാലാവധി 115 മാസം അഥവ 9 വർഷവും 7 മാസവും ആയിരിക്കും. 4 ലക്ഷം രൂപ നിക്ഷേപിച്ചാൽ, 115 മാസത്തിനുള്ളിൽ തിരികെ ലഭിക്കുന്ന പണം 8 ലക്ഷം രൂപയാകും. നേരത്തെ, ഈ പദ്ധതിയിൽ പണം ഇരട്ടിയാക്കാൻ 120 മാസമെടുക്കുമായിരുന്നു. പലിശ നിരക്കിലെ വർദ്ധനവാണ് റിട്ടേൺസ് കൂടുതൽ ലാഭകരമാക്കിയത്.

ഈ സ്കീമിൽ ഒരാൾക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും കുറഞ്ഞ നിക്ഷേപം 1000 രൂപയാണ്, പരമാവധി തുകയ്ക്ക് പരിധിയില്ല. നിങ്ങൾ ഒരു വലിയ തുക നിക്ഷേപിക്കുകയാണെങ്കിൽ 115 മാത്തെ മാസം അവസാനത്തോടെ നിങ്ങൾക്ക് അതിന്റെ ഇരട്ടി ലഭിക്കും. കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ തടയാൻ 50,000 രൂപയോ അതിൽ കൂടുതലോ നിക്ഷേപിക്കുന്നവർ പാൻ കാർഡ് പോലെയുള്ള രേഖകൾ സമർപ്പിക്കേണ്ടത് സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. 10 ലക്ഷം രൂപയോ അതിൽ കൂടുതലോ നിക്ഷേപിക്കുന്നതിന്, സാലറി സ്ലിപ്പുകൾ, ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, ആദായ നികുതി രേഖകൾ എന്നിവ പോലുള്ള വരുമാനം തെളിയിക്കുന്ന രേഖകൾ സമർപ്പിക്കണം. ആദ്യം കർഷകർക്കായി തുടങ്ങിയതാണെങ്കിലും ഇപ്പോൾ എല്ലാവർക്കും ഈ സ്‌കീമിൽ നിക്ഷേപം നടത്താം.
രാജ്യത്തെ എല്ലാ ബാങ്കുകളും പോസ്റ്റ് ഓഫീസുകളും വഴി പദ്ധതിയിൽ അംഗമാകാൻ സാധിക്കുന്നു. ഈ സ്കീം തങ്ങളുടെ നിക്ഷേപ പദ്ധതിയായി തിരഞ്ഞെടുക്കുന്നതിനായി അപേക്ഷകൻ 18 വയസിന് മുകളിൽ പ്രായമുള്ള ഒരു ഇന്ത്യൻ പൗരനായിരിക്കണം. പ്രായപൂർത്തിയാകാത്തയാൾക്കോ മാനസികാവസ്ഥയില്ലാത്ത വ്യക്തിക്കോ വേണ്ടി അപേക്ഷിക്കാൻ പ്രായപൂർത്തിയായ ഒരാൾക്ക് അർഹതയുണ്ട്. ഹിന്ദു അവിഭക്ത കുടുംബങ്ങൾക്കും (എച്ച്യുഎഫ്) പ്രവാസി ഇന്ത്യക്കാർ (എൻആർഐ) ഈ സ്കീമിൽ ചേരാനാവില്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
