ഒരു കോടിപതിയാകാൻ നിങ്ങൾക്ക് സാധിക്കുമോയെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതിന് എന്ത് ചെയ്യണമെന്ന് ആലോചിച്ചിട്ടുണ്ടോ? എത്രക്കാലമെടുത്താൽ കോടിപതിയാകാമെന്ന് കണക്കുകൂട്ടി നോക്കിയിട്ടുണ്ടോ? ആദ്യത്തെ ചോദ്യത്തിന് ഉത്തരം ഒരു കോടി രൂപ വരെ സമ്പാദിക്കാൻ നിങ്ങൾക്കും സാധിക്കുമെന്നാണ്. എന്നാൽ അത് നിങ്ങളുടെ നിക്ഷേപത്തെയും അതിൽ നിന്ന് ലഭിക്കുന്ന റിട്ടേൺസിനെയും ആശ്രയിച്ചിരിക്കും. അത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ശരിയായ സാമ്പത്തിക അച്ചടക്കവും കൃത്യമായ സാമ്പത്തിക ആസൂത്രണവും വഴി ഒരു കോടി രൂപയുടെ സമ്പാദ്യമുണ്ടാക്കാൻ സാധിക്കും.
കോമ്പൗണ്ടിംഗിന്റെ ശക്തി പ്രയോജനപ്പെടുത്തി ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങളുടെ സമ്പാദ്യം എളുപ്പത്തിൽ ഇരട്ടിയാക്കാനോ മൂന്നിരട്ടിയാക്കാനോ കഴിയുമെന്ന് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നു. കോമ്പൗണ്ടിംഗ് നിങ്ങളെ എങ്ങനെ സമ്പന്നരാകാൻ സഹായിക്കുമെന്ന് നമുക്ക് നോക്കാം. സാധാരണ പലിശ മൂലധനത്തിലോ നിക്ഷേപിച്ച പണത്തിലോ കണക്കാക്കുമ്പോൾ, പ്രധാന തുകയും അതിൽ നിങ്ങൾ നേടുന്ന പലിശയും സംയുക്ത പലിശ അഥവ കോമ്പൗണ്ടിംഗ് പലിശ കണക്കാക്കുന്നു. നിങ്ങൾ ഇതിനകം ശേഖരിച്ച പലിശയിൽ നിന്ന് പലിശ നേടുന്ന പ്രക്രിയയാണ് കോമ്പൗണ്ടിംഗ്.

നിങ്ങളുടെ നിക്ഷേപം ഇരട്ടിയാക്കുന്നതിനും സമ്പാദ്യം വർധിപ്പിക്കുന്നതിനും സഹായിക്കുന്ന ഒരു നിക്ഷേപ രീതിയാണ് 8-4-3 റൂൾ. ഉദാഹരണത്തിന്, നിങ്ങൾ പ്രതിമാസം 12 ശതമാനം പലിശ ലഭിക്കുന്ന ഒരു സ്കീമിലാണ് നിക്ഷേപിക്കുന്നതെന്ന് കരുതുക. എല്ലാ മാസവും 21,250 രൂപ വീതം നിക്ഷേപിച്ചാൽ എട്ട് വർഷത്തിനുള്ളിൽ നിങ്ങളുടെ നിക്ഷേപം 33.37 ലക്ഷം രൂപയാകും.
ഇവിടെ കോമ്പൗണ്ടിംഗിന്റെ മാന്ത്രികത പ്രവർത്തിക്കുന്നത്. അടുത്ത 33 ലക്ഷം രൂപ സമ്പാദിക്കാൻ നിങ്ങൾക്ക് പകുതി സമയമേ വേണ്ടി വരുന്നുള്ളൂ. അതായത് നാല് വർഷം. മൂന്നാമത്തെ 33.33 ലക്ഷം രൂപ ലാഭിക്കാൻ, നിങ്ങൾക്ക് മൂന്ന് വർഷമേ എടുക്കൂ. അങ്ങനെ 15 വർഷം കൊണ്ട് ഒരു കോടി രൂപ ലാഭിക്കാം. ഇത്തരത്തിൽ 21 വർഷം തുടർച്ചയായി നിക്ഷേപിച്ചാൽ നിങ്ങൾക്ക് 2.22 കോടി രൂപ വരെ സമ്പാദിക്കാൻ സാധിക്കും. നിങ്ങളുടെ ഒരു കോടി രൂപ രണ്ട് കോടിയാകാൻ വേണ്ടി വരുന്നത് ആറ് വർഷം മാത്രമാണെന്നതും ശ്രദ്ധിക്കണം. 22-ാം വർഷത്തിലേക്ക് എത്തുമ്പോൾ നിങ്ങൾക്ക് ഒരു വർഷത്തിനുള്ളിൽ 33 ലക്ഷം രൂപ സ്വരുകൂട്ടാൻ സാധിക്കും. ഇവിടെ ഓർമ്മിക്കുക, ഞങ്ങൾ വാർഷിക കോമ്പൗണ്ടിംഗാണ് എടുക്കുന്നത്, അതായത് പലിശ കണക്കാക്കുന്നത് വർഷത്തിലൊരിക്കലായിരിക്കും.
ഇത്തരത്തിൽ ആദ്യത്തെ എട്ട് വർഷത്തിൽ 33.76 ലക്ഷം രൂപയും അടുത്ത നാല് വർഷത്തിൽ 66.24 ലക്ഷം രൂപയും അവസാനത്തെ മൂന്ന് വർഷത്തിൽ 1.02 കോടി രൂപയുമാകുന്നതിനെയാണ് 8-4-3 റൂൾ എന്ന് പറയുന്നത്. നിങ്ങളുടെ നിക്ഷേപത്തിന് ഉയർന്ന വരുമാനം ലഭിക്കുന്നു, അത് വേഗത്തിൽ വളരും. എന്നിരുന്നാലും, റിട്ടേൺ കുറവാണെങ്കിൽ, കോമ്പൗണ്ടിംഗ് സമയം കൂടുതലായിരിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
