പല തരത്തിലുള്ള നിക്ഷേപ പദ്ധതികള്‍ പോസ്റ്റ് ഓഫീസ് നടത്തി വരുന്നുണ്ട്. ഇവയുടെ എല്ലാം പ്രത്യേകത ഇവയ്ക്കെല്ലാം സര്‍ക്കാറിന്റെ പിന്തുണയുണ്ട് എന്നതാണ്. അതായത് നിങ്ങള്‍ നിക്ഷേപിച്ച പണം നിങ്ങള്‍ നഷ്ടമാവുകയില്ല. അത് പോസ്റ്റ് ഓഫീ
പല തരത്തിലുള്ള നിക്ഷേപ പദ്ധതികള്‍ പോസ്റ്റ് ഓഫീസ് നടത്തി വരുന്നുണ്ട്. സര്‍ക്കാറിന്റെ പിന്തുണയുണ്ട് എന്നതാണ് ഈ നിക്ഷേപങ്ങളുടെയെല്ലാം പ്രധാന പ്രത്യേകത. അതായത് നിക്ഷേപിച്ച പണം നിങ്ങള്‍ക്ക് നഷ്ടമാവുകയില്ല. അത് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളില്‍ നിക്ഷേപകരുടെ സുരക്ഷിതത്വവും ആത്മവിശ്വാസവും വര്‍ധിപ്പിക്കുന്നു. നിക്ഷേപ തുകയിന്മേലുള്ള സുരക്ഷിതത്വത്തിന് പ്രാധാന്യം കല്പ്പിച്ചു കൊണ്ട് ഒരു നിക്ഷേപം ആരംഭിക്കുവാനുള്ള ആലോചനയിലാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപ പദ്ധതികളാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍.
ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക്
ഈ സാമ്പത്തിക വര്‍ഷത്തിലെ തുടര്‍ച്ചായ രണ്ടാം പാദത്തിലും ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തിയിട്ടില്ല എന്നതും പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളെ ആകര്‍ഷകമാക്കുന്നു. താരതമ്യേന മികച്ച പലിശ നിരക്കും പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിലേക്ക്് നിക്ഷേപകരെ ആകര്‍ഷിക്കുന്നു. നിങ്ങളുടെ നിക്ഷേപം ഇരട്ടിയായി തിരിച്ചു തരുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം.
പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്
1 വര്‍ഷം മുതല്‍ 3 വര്‍ഷങ്ങള്‍ വരെയുള്ള പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക് 5.5 ശതമാനമാണ്. നിങ്ങള്‍ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയില്‍ നിക്ഷേപിച്ചാല്‍ 13 വര്‍ഷങ്ങള്‍ കൊണ്ടാണ് നിങ്ങള്‍ നിക്ഷേപിച്ചിരിക്കുന്ന തുക ഇരട്ടിയായി വളരുക. 5 വര്‍ഷത്തെ ടൈം ഡെപ്പോസിറ്റുകള്‍ക്ക് നിക്ഷേപകര്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക് 6.7 ശതമാനമാണ്. ഈ നിക്ഷേപ പദ്ധതിയില്‍ ഇതേ പലിശ നിരക്കില്‍ നിങ്ങള്‍ നിക്ഷേപം നടത്തിയാല്‍ നിങ്ങളുടെ നിക്ഷേപ തുക ഇരട്ടിയാകുന്നത് 10.75 വര്‍ഷങ്ങള്‍ കൊണ്ടായിരിക്കും.
പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് അക്കൗണ്ട്
പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് അക്കൗണ്ടില്‍ നിങ്ങള്‍ നിങ്ങളുടെ പണം നിക്ഷേപിച്ചാല്‍ നിക്ഷേപ തുക ഇരട്ടിയായി വളരുന്നതിനായി നിങ്ങള്‍ കുറച്ചധികം കാലം കാത്തിരിക്കേണ്ടതായി വരും. പ്രതിവര്‍ഷം 4.0 ശതമാനം പലിശ നിരക്ക് മാത്രമാണ് പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് അക്കൗണ്ട് നിക്ഷേപങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. അതിനാല്‍ നിങ്ങള്‍ പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന തുക ഇരട്ടിയായി വര്‍ധിക്കുന്നതിന് എടുക്കുന്ന സമയം 18 വര്‍ഷമായിരിക്കും.
പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ്
നിലവില്‍ പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റില്‍ നിക്ഷേപകര്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക് 5.8 ശതമാനമാണ്. ഇതേ പലിശ നിരക്കില്‍ നിങ്ങള്‍ പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് പദ്ധതിയില്‍ നിക്ഷേപം നടത്തുകയാണെങ്കില്‍ നിങ്ങളുടെ നിക്ഷേപ തുക ഇരട്ടിയാകുവാനെടുക്കുന്ന കാലയളവ് 12.41 വര്‍ഷങ്ങള്‍ ആയിരിക്കും.
പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്കീം
പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്കീം അഥവാ എംഐഎസ് നിലവില്‍ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 6.6 ശതമാനമാണ്. പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്കീമില്‍ നിങ്ങള്‍ നിക്ഷേപം നടത്തുകയാണെങ്കില്‍ നിങ്ങളുടെ നിക്ഷേപം 9.73 വര്‍ഷങ്ങള്‍ കൊണ്ടാണ് ഇരട്ടിയായി വളരുക.
പോസ്റ്റ് ഓഫീസ് സീനിയര്‍ സിറ്റിസണ്‍സ് സ്കീം
പോസ്റ്റ് ഓഫീസ് സീനിയര്‍ സിറ്റിസണ്‍സ് സ്കീം അഥവാ എസ്സിഎസ്എസ് പദ്ധതിയില്‍ നിലവില്‍ ലഭിക്കുന്ന പലിശ നിരക്ക് 7.4 ശതമാനമാണ്. ഈ പദ്ധതിയില്‍ ഇതേ പലിശ നിരക്ക് പ്രകാരം നിങ്ങള്‍ നിക്ഷേപം നടത്തുകയാണെങ്കില്‍ നിങ്ങളുടെ നിക്ഷേപം ഇരട്ടിയായി വളരുവാന്‍ എടുക്കുന്ന സമയം 9.73 വര്‍ഷങ്ങളാണ്.
പോസ്റ്റ് ഓഫീസ് പിപിഎഫ്
പോസ്റ്റ് ഓഫീസിന് കീഴിലുള്ള 15 വര്‍ഷ കാലയളവുള്ള പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ് നിക്ഷേപത്തില്‍ നിന്നും നിലവില്‍ ലഭിക്കുന്ന പലിശ നിരക്ക് 7.1 ശതമാനമാണ്. പോസ്റ്റ് ഓഫീസ് പിപിഎഫ് നിക്ഷേപ പദ്ധതിയിലൂടെ നിങ്ങളുടെ നിക്ഷേപം ഇരട്ടിയായി വളരുവാന്‍ എടുക്കുന്ന കാലയളവ് 10.14 വര്‍ഷങ്ങളായിരിക്കും.
പിപിഎഫ് നിക്ഷേപ കാലാവധി
15 വര്‍ഷ നിക്ഷേപ കാലാവധി പൂര്‍ത്തിയായതിന് ശേഷവും നിക്ഷേപം തുടരാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനുള്ള സൗകര്യവും പിപിഎഫിലുണ്ട്. 15 വര്‍ഷം പൂര്‍ത്തിയായാല്‍ 5 വര്‍ഷത്തേക്ക് വീതം നിക്ഷേപകന്റെ താത്പര്യ പ്രകാരം പിപിഎഫ് നിക്ഷേപ കാലാവധി ദീര്ഘിപ്പിക്കുവാന് സാധിക്കും. നിങ്ങള്‍ എത്ര കാലത്തേക്ക് നിക്ഷേപം തുടരുവാന്‍ ആഗ്രഹിക്കുന്നുവോ അത്രയും കാലത്തേക്ക് ഈ രീതിയില്‍ നിക്ഷേപ കാലാവധി നീട്ടാം.
Also Read : കാലാവധി എത്തും മുമ്പ് സ്ഥിര നിക്ഷേപം പിന്‍വലിക്കുന്നതാണോ, സ്ഥിര നിക്ഷേപത്തിന്മേലുള്ള വായ്പയോ നല്ലത്?
പോസ്റ്റ് ഓഫീസ് സുകന്യ സമൃദ്ധി അക്കൗണ്ട്
പോസ്റ്റ് ഓഫീസ് സുകന്യ സമൃദ്ധി അക്കൗണ്ട് നിക്ഷേപത്തില്‍ നിലവില്‍ ലഭിക്കുന്ന പലിശ നിരക്ക് 7.6 ശതമാനമാണ്. പെണ് കുട്ടികള്‍ക്കായുള്ള ഈ നിക്ഷേപ പദ്ധതിയില്‍ ഇതേ പലിശ നിരക്കില്‍ നിക്ഷേപം ആരംഭിച്ചാല്‍ നിങ്ങളുടെ നിക്ഷേപ തുക ഇരട്ടിയായി വളരുവാനെടുക്കുന്ന സമയം 9.47 വര്‍ഷങ്ങളായിരിക്കും. 10 വയസ്സിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളുടെ മാതാ പിതാക്കള്‍ക്ക് എസ്എസൈ്വ അക്കൗണ്ട് ആരംഭിക്കാവുന്നതാണ്.
15 വര്‍ഷത്തേക്കെങ്കിലും നിക്ഷേപം
21 വര്‍ഷത്തേക്കോ അല്ലെങ്കില്‍ പെണ് കുട്ടിയ്ക്ക് 18 വയസ്സ് പൂര്‍ത്തിയാകുന്നത് വരെയോ ആണ് എസ്എസൈ്വ അക്കൗണ്ടിന് പ്രാബല്യമുണ്ടാവുക. ഒരു സാമ്പത്തിക വര്‍ഷത്തില്‍ ചുരുങ്ങിയത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയുമാണ് എസ്എസൈ്വ പദ്ധതിയില്‍ നിക്ഷേപിക്കുവാന്‍ സാധിക്കുക. അക്കൗണ്ട് ആരംഭിച്ചത് മുതല്‍ 15 വര്‍ഷത്തേക്കെങ്കിലും ചുരുങ്ങിയ തുക അക്കൗണ്ടില്‍ നിക്ഷേപം നടത്തേണ്ടതുണ്ട്.
പോസ്റ്റ് ഓഫീസ് നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ്
നിലവില്‍ പോസ്റ്റ് ഓഫീസ് നാഷണല്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ് നിക്ഷേപ പദ്ധതിയില്‍ നിന്നും ലഭിക്കുന്ന പലിശ നിരക്ക് 6.8 ശതമാനമാണ്. 5 വര്‍ഷമാണ് പദ്ധതിയിലെ നിക്ഷേപ കാലയളവ്. ഈ പദ്ധതിയില്‍ നിക്ഷേപം നടത്തുന്നതിലൂടെ ആദായ നികുതി ലാഭിക്കുവാനും നിക്ഷേപകന് സാധിക്കും. നിലവില്‍ ലഭിക്കുന്ന അതേ പലിശ നിരക്കില്‍ നിങ്ങള്‍ നിക്ഷേപം നടത്തുകയാണെങ്കില്‍ 10.59 വര്‍ഷങ്ങള്‍ കൊണ്ടായിരിക്കും നിങ്ങളുടെ നിക്ഷേപ തുക ഇരട്ടിയായി വളരുക.
Also Read : മുതിര്‍ന്ന പൗരന്മാര്ക്ക് സാമ്പത്തീക സുരക്ഷിതത്വം ഉറപ്പാക്കാം ഈ പദ്ധതിയിലൂടെ
മെച്യൂരിറ്റി കാലയളവ്
പോസ്റ്റ് ഓഫീസ് എന്എസ്സി നിക്ഷേപത്തില്‍ നിക്ഷേപകന് നിക്ഷേപം നടത്തുവാന്‍ സാധിക്കുന്ന ഏറ്റവും കുറഞ്ഞ തുക 100 രൂപയാണ്. എന്നാല്‍ പദ്ധതിയിലെ പരമാവധി നിക്ഷേപ തുകയ്ക്ക് പരിധി നിശ്ചിയിച്ചിട്ടില്ല. എത്ര തുക വേണമെങ്കിലും നിങ്ങള്‍ക്ക് പോസ്റ്റ് ഓഫീസ് എന്എസ്സി പദ്ധതിയില്‍ നിക്ഷേപം നടത്തുവാന്‍ സാധിക്കും. നിക്ഷേപകന് താത്പര്യമുണ്ടെങ്കില്‍ 5 വര്‍ഷത്തെ മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാതിന് ശേഷം വീണ്ടും ഒരു 5 വര്‍ഷത്തേക്ക് നിക്ഷേപ കാലാവധി ഉയര്‍ത്തുവാന്‍ സാധിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
