ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗം വർദ്ധിച്ചുവരുന്ന കാലത്താണ് നാം ജീവിക്കുന്നത്. കൃത്യമായി ഉപയോഗിച്ചാൽ ഏത് സാമ്പത്തിക അത്യാവശ്യത്തിനും ഉപയോഗിക്കാൻ സാധിക്കുന്നതാണ് ക്രെഡിറ്റ് കാർഡ്. എന്നാൽ ഉപയോഗം പരിധിവിട്ടാൽ അത് വലിയ സാമ്പത്തിക ബാധ്യതയ്ക്ക് കാരണമാകും. വിപണിയിൽ ക്രെഡിറ്റ് കാർഡ് കമ്പനികൾ തമ്മിലുള്ള മത്സരം മുറുകുന്നതിനാൽ ഉപഭോക്താക്കളെ കണ്ടെത്തുന്നതിനായി നിരവധി കിഴിവുകളും ഓഫറുകളും കമ്പനികൾ വാഗ്ദാനം ചെയ്യുന്നു. അതുകൊണ്ടുതന്നെ ആവശ്യത്തിനനുസരിച്ച് ഉപയോഗിക്കാൻ സാധിക്കുന്ന തരത്തിൽ ഇന്ന് ക്രെഡിറ്റ് കാർഡുകൾ ലഭ്യമാണ്.
ഇന്ത്യയിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ ആക്‌സിസ് ബാങ്ക് പുതിയ ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചു. മൈ സോൺ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് നിരവധി ഓഫറുകളും കിഴിവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിമാസം 3.6 ശതമാനമാണ് മൈ സോൺ ക്രെഡിറ്റ് കാർഡിന്റെ പലിശ നിരക്ക്. വാർഷിക പലിശ നിരക്ക് 52.86 ശതമാനം. മൈ സോൺ ക്രെഡിറ്റ് കാർഡിന്റെ വാർഷിക ഫീസും വാഗ്ദാനം ചെയ്യുന്ന ഓഫറുകളും കിഴിവുകളും വിശദമായി പരിശോധിക്കാം.

ഫ്രീയായി നേടാം സോണി ലൈവ്
500 രൂപയാണ് മൈ സോൺ ക്രെഡിറ്റ് കാർഡിന്റെ വാർഷിക അംഗത്വ ഫീസ്. എന്നാൽ അംഗത്വം എടുക്കുന്നതിലൂടെ 999 രൂപയുടെ സോണി ലൈവ് കോംപ്ലിമെന്ററി പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനായി നേടാം. സിനിമ, ഡൈനിംഗ് ഓഫറുകൾ, ആഭ്യന്തര എയർപോർട്ട് ലോഞ്ചുകളിലേക്കുള്ള കോംപ്ലിമെന്ററി ആക്‌സസ് എന്നിവയും മൈ സോൺ ക്രെഡിറ്റ് കാർഡ് വാഗ്ദാനം ചെയ്യുന്നു. പ്രതിവർഷം ഏറ്റവും കുറഞ്ഞത് 1.5 ലക്ഷം രൂപ ചെലവിട്ടാൽ കോംപ്ലിമെന്ററി സോണിലിവ് അംഗത്വം നീട്ടാൻ കഴിയും. വാർഷിക ഫീസ് അടച്ച് 60 ദിവസത്തിനുള്ളിൽ വൗച്ചർ കോഡ് അയയ്‌ക്കും.
പോയിന്റുകളും സൗജന്യങ്ങളും
മൈ സോൺ ക്രെഡിറ്റ് കാർഡ് വഴി ചില വഴിക്കുന്ന ഓരോ 200 രൂപയ്ക്കും 4 എഡ്ജ് പോയിന്റുകൾ ലഭിക്കും. ഒരു എഡ്ജ് പോയിന്റ് 0.20 രൂപയ്ക്ക് തുല്യമാണ്. കൂടാതെ, പേടിഎം മൂവീസ് വഴിയുള്ള സിനിമാ ടിക്കറ്റുകളിൽ എല്ലാ മാസവും 'ബൈ വൺ ഗെറ്റ് വൺ ഫ്രീ' ലഭിക്കും. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഡൈനിംഗ് അനുഭവങ്ങൾക്ക് 500 രൂപയ്ക്ക് 15 ശതമാനം കിഴിവ് ലഭിക്കും. ഓരോ പാദത്തിലും ആഭ്യന്തര എയർപോർട്ട് ലോഞ്ചുകളിലേക്ക് കാർഡ് ഹോൾഡർമാർ സൗജന്യ പ്രവേശനം ആസ്വദിക്കാം.
അജിയോ പോലുള്ള പ്രശസ്ത ബ്രാൻഡുകളിൽ നിന്നുള്ള ആകർഷകമായ കിഴിവുകൾക്കൊപ്പം മൈൽസ്റ്റോൺ ആനുകൂല്യങ്ങളും മൈ സോൺ ക്രെഡിറ്റ് കാർഡ് വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞത് 2999 രൂപയുടെ അജിയോ പർച്ചേസുകൾക്ക് 1000 രൂപ വരെ കിഴിവ് നേടാം. ഈ ഓഫർ ലഭിക്കാൻ 'AJIOAXISMZ' എന്ന കൂപ്പൺ കോഡ് ഉപയോഗിച്ചാൽ മതി.
യോഗ്യതാ മാനദണ്ഡം
കാർഡ് ഉടമ 18നും 70നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. ആഡ്-ഓൺ കാർഡ് ഉടമകൾക്ക് കുറഞ്ഞത് 15 വയസ്സ് പ്രായമുണ്ടായിരിക്കണം. സ്ഥിരവും സ്ഥിരീകരിക്കാവുന്നതുമായ ഒരു വരുമാന സ്രോതസ്സ് ആവശ്യമാണ്. ഇന്ത്യയിൽ താമസിക്കുന്നവർക്കും എൻആർഐകൾക്കും കാർഡ് നേടാം.
ഫീസ്
എൻറോൾമെന്റ് ഫീസ് :- 500 രൂപയും ബാധകമായ നികുതികളും
വാർഷിക ഫീസ് :- 500 രൂപയും ബാധകമായ നികുതികളും
500 രൂപയുടെ സ്വിഗ്ഗി ഓർഡറുകൾക്ക് 120 കിഴിവ്. ഈ ഓഫർ മാസത്തിൽ രണ്ടുതവണ ലഭ്യമാണ്. ഈസി ഡിന്നർ വഴി കുറഞ്ഞത് 1500 ഓർഡറുകൾക്ക് മാസത്തിൽ രണ്ടുതവണ കഴിവുകൾ നേടാം. 400 രൂപയ്ക്കും 4,000 രൂപയ്ക്കും ഇടയിലുള്ള ഇടപാടുകൾക്ക് രാജ്യവ്യാപകമായി എല്ലാ ഇന്ധന സ്റ്റേഷനുകളിലും 1% ഇന്ധന സർചാർജിന്റെ ഒരു ഇളവ് നേടാം.
അതോടൊപ്പം മൈ സോൺ ക്രെഡിറ്റ് കാർഡിന്റെ വേരിയന്റായ ആക്‌സിസ് ബാങ്ക് മൈ സോൺ ഈസി ക്രെഡിറ്റ് കാർഡുമുണ്ട്. വരുമാന തെളിവോ ക്രെഡിറ്റ് ചരിത്രമോ ഇല്ലാതെ പോലും അടുത്തുള്ള ആക്‌സിസ് ബാങ്ക് ശാഖയിൽ 20,000 രൂപ സ്ഥിരനിക്ഷേപം നടത്തിയാൽ ആർക്കും മൈ സോൺ ഈസി ക്രെഡിറ്റ് കാർഡ് നേടാം. 2024 അടിപൊളിയാക്കാൻ ഏറ്റവും അനുയോജ്യമായ ക്രെഡിറ്റ് കാർഡ് ആക്‌സിസ് ബാങ്ക് മൈ സോൺ ക്രെഡിറ്റ് കാർഡ് ആണെന്ന് ചുരുക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
