സമൂഹം എത്രയൊക്കെ പുരോഗമിച്ചു എന്ന് പറഞ്ഞാലും ആണിനൊപ്പം ഓടിയെത്താൻ സ്ത്രീ സമൂഹം ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. പൊതു ഇടങ്ങളിലും ജോലി സ്ഥലങ്ങളിലും കൂടുതൽ അവഗണന സ്ത്രീകൾ നേരിടുന്നു എന്നു പറഞ്ഞാൽ അത് തെറ്റാണെന്ന് വ്യാഖ്യനിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ കേന്ദ്രസർക്കാർ പെൺകുട്ടികളുടെയും സ്ത്രീകളുടെയും ഉന്നമനത്തിനായി നിരവധി നിക്ഷേപ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ബേട്ടി ബച്ചാവോ-ബേട്ടി പഠാവോ, ബാലികാ സമൃദ്ധി യോജന, സുകന്യ സമൃദ്ധി യോജന, സിബിഎസ്ഇ ഉദാൻ യോജന, മുഖ്യമന്ത്രി ലാഡ്‌ലി യോജന, മുഖ്യമന്ത്രി രാജശ്രീ യോജന, മുഖ്യ മന്ത്രി രാജശ്രീ യോജന, തുടങ്ങിയവ.
ഈ പദ്ധതികളുടെയെല്ലാം ലക്ഷ്യം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി സാമ്പത്തിക പിന്തുണ നൽകുക എന്നുള്ളതാണ്. എന്താണ് ബാലികാ സമൃദ്ധി യോജനയെന്നും ആർക്കൊക്കെ അതിന്റെ നേട്ടം ലഭിക്കുമെന്നും വിശദമായി അറിയാം.
ബാലികാ സമൃദ്ധി യോജന
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് സാമ്പത്തിക പിന്തുണ നൽകുക എന്നതാണ് ബാലികാ സമൃദ്ധി യോജനയുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം. 1993 ലാണ് പദ്ധതി ആരംഭിക്കുന്നത്. പദ്ധതി പ്രകാരം പെൺകുഞ്ഞിന് ജന്മം നൽകുമ്പോൾ 500 രൂപ ധനസഹായം നൽകും. ഇതിനുശേഷം, എല്ലാ വർഷവും അവളുടെ പഠനത്തിനായി സ്കോളർഷിപ്പ് നൽകുന്നു. 1 മുതൽ 3 ആം ക്ലാസ് വരെ ഓരോ ക്ലാസിനും പ്രതിവർഷം 300 രൂപ സ്കോളർഷിപ്പ് തുകയായി ലഭിക്കും. 6ആം ക്ലാസിൽ 600 രൂപയും 7 ആം ക്ലാസിൽ 700 രൂപയും പ്രതിപക്ഷം സ്കോളർഷിപ്പ് നേടാം. 10ആം ക്ലാസിലെത്തിയാൽ 1000 രൂപയാണ് സ്കോളർഷിപ്പ് ലഭിക്കുക.

ആർക്കൊക്കെ അപേക്ഷിക്കാം?
1. ഇന്ത്യയിൽ പൗരന്മാർക്ക് മാത്രമേ ബാലികാ സമൃദ്ധി യോജന പദ്ധതിക്ക് അപേക്ഷിക്കാൻ കഴിയൂ.
2. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബമായിരിക്കണം
3. 1997 ഓഗസ്റ്റ് 15-നോ അതിനുശേഷമോ ജനിച്ച പെൺകുട്ടിയായിരിക്കണം.
4. ഒരു കുടുംബത്തിലെ രണ്ട് പെൺകുട്ടികൾക്ക് മാത്രമേ ബാലികാ സമൃദ്ധി യോജന പദ്ധതിയുടെ പ്രയോജനം ലഭിക്കൂ.
എങ്ങനെ അപേക്ഷിക്കാം?
ബാലികാ സമൃദ്ധി യോജന പദ്ധതിക്കായി ഓൺലൈനായും ഓഫ്‌ലൈനായും അപേക്ഷിക്കാം. ഓഫ്‌ലൈനായി അപേക്ഷിക്കണമെങ്കിൽ ഏതെങ്കിലും അംഗൻവാടി വർക്കറുടെ കയ്യിൽ നിന്നോ ആരോഗ്യ സേവന കേന്ദ്രത്തിൽ നിന്നോ അപേക്ഷാ ഫോം വാങ്ങണം. അതിനുശേഷം ആവശ്യമായ രേഖകൾ സഹിതം അപേക്ഷ പൂരിപ്പിച്ച് നൽകുക. ഗ്രാമീണ, നഗര ഗുണഭോക്താക്കൾക്കുള്ള ഫോമുകൾ വ്യത്യസ്തമാണ്.
ആവശ്യമായ രേഖകൾ
ആധാർ കാർഡ്, റേഷൻ കാർഡ്, ജനന സർട്ടിഫിക്കറ്റ്, മാതാപിതാക്കളുടെ തിരിച്ചറിയൽ കാർഡ്, വരുമാന സർട്ടിഫിക്കറ്റ്, വിലാസം തെളിയിക്കുന്ന രേഖ, ബാങ്ക് പാസ്ബുക്ക്, പാസ്പോർട്ട് സൈസ് ഫോട്ടോ
സുകന്യ സമൃദ്ധി യോജന
സുകന്യ സമൃദ്ധി യോജന പദ്ധതിയിലൂടെ മാതാപിതാക്കള്‍ക്ക് അവരുടെ പെണ്‍മക്കള്‍ക്കായി വിദ്യാഭ്യാസത്തിനും വിവാഹത്തിനും വരുന്ന ചെലവുകള്‍ക്കായി ഒരു നിശ്ചിത തക മാറ്റിവെയ്ക്കാന്‍ സഹായിക്കുന്നു. 1 വയസ് മുതല്‍ 10 വയസ് വരെയുള്ള പ്രായത്തിനിടെയില്‍ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ആരംഭിക്കണം. ഇരട്ടകുട്ടികളുള്ള കുടുംബങ്ങള്‍ക്ക് രണ്ടില്‍ കൂടുതല്‍ അക്കൗണ്ട് ആരംഭിക്കാം. 18 വയസ് പൂര്‍ത്തിയാകുന്നതോടെ അക്കൗണ്ട് പെണ്‍കുട്ടിയുടെ പേരിലാകും.
പോസ്റ്റ് ഓഫീസുകളിലോ ബാങ്കുകളിലോ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കാന്‍ കഴിയും. പിന്നീട് മറ്റ് ബാങ്കുകളുടെ ശാഖകളിലേക്കോ പോസ്റ്റ് ഓഫീസുകളിലേക്കോ എളുപ്പത്തില്‍ ട്രാന്‍സ്ഫര്‍ ചെയ്യാനും സാധിക്കും. പദ്ധതിയുടെ നിക്ഷേപ കാലയളവ് 15 വര്‍ഷവും മെച്യൂരിറ്റി കാലാവധി 21 വര്‍ഷവുമാണ്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?



Click it and Unblock the Notifications
