ജോലിയിൽ നിന്നും വിരമിച്ചതിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചാണ് എല്ലാവരുടേയും ആശങ്ക. എല്ലാ മാസവും ലഭിച്ചിരുന്ന ശമ്പളം ലഭിക്കാതയാകും. എന്നാൽ പൊതുമേഖലയിലും സ്വകാര്യ മേഖലയിലും ജോലിചെയ്യുന്ന തൊഴിലാളികൾക്ക് വിരമിക്കലിന് ശേഷം ആനുകൂല്യങ്ങൾക്ക് അർഹതയുണ്ട്. ആനുകൂല്യങ്ങൾ നൽക്കുന്നത് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഉപയോഗിച്ചാണ്.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിയമം പാർലമെന്റ് പാസാക്കിയതിന് പിന്നാലെയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) രൂപീകരിച്ചത്. തൊഴിലുടമയും ജീവനക്കാരനും നിശ്ചിത തുക ഒരു സ്ഥിരം അക്കൗണ്ടിലേക്ക് നൽകും. ഈ അകൗണ്ട് നിയന്ത്രിക്കുന്നതും കൈകാര്യം ചെയ്യുന്നതും ഇപിഎഫ്ഒ അഥവാ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനായിരിക്കും. എല്ലാ അകൗണ്ടുകൾക്കും ഒരു യുണീക്ക് അകൗണ്ട് നമ്പറുണ്ടാകും.

ഒരു ഇപിഎഫ് കാൽക്കുലേറ്റർ ഉപയോഗിച്ച്, ജീവനക്കാർക്ക് അവരുടെ സമ്പാദ്യം കൃത്യമായി കണക്കാക്കാം.
അടിസ്ഥാന പ്രതിമാസ ശമ്പളത്തിന്റെ
12 ശതമാനമാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടറിലേക്ക് നൽകേണ്ടത്. തൊഴിലുടമയും സമാനമായി നൽകണം. നിയമത്തിന്റെ പിൻബലത്തോടെയാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ പ്രവർത്തിക്കുന്നത്. 202-23 സാമ്പത്തിക വർഷത്തെ നിക്ഷേപങ്ങൾക്ക് 8.15 ശതമാനം പലിശയാണ് ഇപിഎഫ് നൽകുന്നത്. തൊഴിലാളികളുടെ നിക്ഷേപം സര്‍ക്കാര്‍ സെക്യൂരിറ്റികളിലും ഇക്വിറ്റിയിലും നിക്ഷേപിച്ചാണ് പലിശ നല്‍കുന്നത്. നിക്ഷേപത്തിന്റെ 85 ശതമാനവും സര്‍ക്കാര്‍ സെക്യൂരിറ്റികളിലും ബാക്കി വരുന്ന 15 ശതമാനം ഇക്വിറ്റിയിലുമാണ് നിക്ഷേപിക്കുന്നത്.
ഇപിഎഫ് കാൽക്കുലേറ്റർ എങ്ങനെ ഉപയോഗിക്കാം?
വിരമിക്കുമ്പോൾ ഇപിഎഫ് അക്കൗണ്ടിൽ എത്ര പണം ഉണ്ടാകും എന്ന് പറയുന്ന ഒരു സിമുലേഷനാണ് ഇപിഎഫ് കാൽക്കുലേറ്റർ. ജീവനക്കാരന്റെ നിക്ഷേപവും തൊഴിലുടമയുടെ നിക്ഷേപവും അതിന്റെ പലിശയും ചേർത്താണ് വിരമിക്കുമ്പോൾ എത്ര പണമുണ്ടാകുമെന്ന് കണ്ടെത്തുക.
ഇപിഎഫ്ഒ വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്താല്‍ ലഭിക്കുന്ന കാല്‍ക്കുലേറ്റര്‍ പ്രകാരം എത്ര രൂപ സമ്പാദിക്കാന്‍ സാധിക്കുമെന്ന് കണക്കാക്കാം. 27 വയസുള്ള 15,000 രൂപ അടിസ്ഥാന ശമ്പളമുള്ള വ്യക്തി 10 ശതമാനം വാര്‍ഷിക ശമ്പള വര്‍ധനവ് പ്രതീക്ഷിക്കുകയാണെങ്കില്‍ നിലവിലെ 8.15 ശതമാനം പലിശ നിരക്കില്‍ വിരമിക്കുമ്പോള്‍ അദ്ദേഹത്തിന് 1.45 കോടി രൂപയോളം നേടാനാകും. ഇപിഎഫ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് 8 ശതമാനത്തില്‍ കുറയാതെ ലഭിക്കുന്നതിനാല്‍ സമ്പാദ്യം കുറയുമെന്ന ആശങ്ക വേണ്ട.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
