ജീവിതം സുഗമമാക്കാൻ ഏറ്റവും കൂടുതൽ സഹായിക്കുന്നത് ഇൻഷുറൻസ് പോളിസികളാണ്. അത്തരത്തിലുള്ള നിരവധി പോളിസികൾ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കീഴിലുണ്ട്.

എൽഐസി ജീവൻ ലാബ് പോളിസി
വിപണിയുമായി ലിങ്ക് ചെയ്യാത്ത നോൺ-ലിങ്ക്ഡ് പോളിസിയാണ് എൽഐസി ജീവൻ ലാബ് പോളിസി. പരിമിതമായ പ്രീമിയം അടവുള്ള, ലാഭം പങ്കുവെയ്ക്കുന്ന ലൈഫ് ഇൻഷുറൻസ് പ്ലാനാണിത്. സമ്പാദ്യവും ലൈഫ് ഇൻഷുറൻസും ഒരുമിച്ച് നൽകുന്നു എന്നുള്ളതാണ് ജീവൻ ലാബ് പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണം. ഇൻഷുറൻ തുകയ്ക്ക് പുറമേ എൽ.ഐ.സി യുടെ ലാഭത്തിന്റെ പങ്കും ലഭിച്ചേക്കാമെന്നർഥം. എൽഐസി ജീവൻ ലാബ് പോളിസിയിൽ ചേരാനുള്ള കുറഞ്ഞ പ്രായം 8 വയസാണ്. കുറഞ്ഞ സം അഷ്വേഡ് തുക 2 ലക്ഷം രൂപയുമാണ്.
എൽഐസി ജീവൻ ലാബ് പോളിസി നൽകുന്ന മൂന്ന് പ്രധാന ആനുകൂല്യങ്ങൾ ഇവയാണ്:
മരണാനുകൂല്യം: സം അഷ്വേർഡ് ഓൺ ഡെത്ത്, സിമ്പിൾ റിവേർഷണറി ബോണസ്, ഫൈനൽ അഡീഷണൽ ബോണസ് എന്നിവയുടെ ആകെ തുക പോളിസി ഉടമയ്ക്ക് മരണാനുകൂല്യമായി കൈമാറും.
മെച്യൂരിറ്റി ബെനിഫിറ്റ്: പോളിസിയുടെ കാലാവധി പൂർത്തിയാകുമ്പോൾ പോളിസി ഉടമയ്ക്ക് മെച്യൂരിറ്റിയിൽ അഷ്വേർഡ് തുക ഒരു മൊത്തമായി ലഭിക്കും.
നികുതി ഇളവ്: 1.5 ലക്ഷം വരെയുള്ള പോളിസിക്കായി അടച്ച പ്രീമിയം തുകയ്ക്ക് നികുതി ഇളവ് ലഭിക്കും. 1961-ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 10(10D) പ്രകാരം, കാലാവധി തീരുമ്പോൾ ലഭിക്കുന്ന തുക നികുതി രഹിതമാണ്.
കൃത്യമായി പ്രീമിയം തുക അടച്ചാൽ മാത്രമെ ജീവൻ ലഭ് പോളിസിയിൽ നിന്നും ദീർഘകാല പരിരക്ഷ ലഭിക്കുകയുള്ളു. രണ്ടു വർഷങ്ങൾക്ക് ശേഷം പോളിസി ഉടമകൾക്ക് വായ്പാ സൗകര്യങ്ങൾ ഉപയോഗിക്കാം. 5, 10, 15 വർഷങ്ങളിലോ മരണ ശേഷമോ പോളിസി ആനുകൂല്യങ്ങൾ ലഭിക്കും. പോളിസിയുടെ പ്രീമിയം വാർഷിക, അർദ്ധ വാർഷിക, ത്രൈമാസ, അല്ലെങ്കിൽ പ്രതിമാസ അടിസ്ഥാനത്തിൽ അടയ്‌ക്കാം എന്നതും പ്രത്യേകതയാണ്.
ജീവൻ ലാഭ് പോളിസിയ്ക്ക് കീഴിൽ മൂന്ന് വ്യത്യസ്ത തരത്തിലുള്ള പോളിസി/ പ്രീമിയം അടവ് കാലയളവുകളാണ് എൽഐസി നിശ്ചയിച്ചിരിക്കുന്നത്. 16 വർഷത്തെ പോളിസി കാലയളവും പ്രീമിയം അടവ് 10 വർഷത്തേക്കും, 21 വർഷത്തെ പോളിസി കാലയളവും 15 വർഷത്തെ പ്രീമിയം അടവും , 25 വർഷത്തെ പോളിസി കാലയളവും 16 വർഷത്തെ പ്രീമിയം അടവും എന്നിങ്ങനെയാണവ. എൽഐസി ന്യൂ ജീവൻ ലാബ് പോളിസിയിൽ ചേരാൻ നിങ്ങളുടെ അടുത്തുള്ള എൽഐസി ശാഖയിലേക്ക് പോകുക. ജീവിതം ആയാസ രഹിതമാക്കുക
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
