രാജ്യത്തെ ഏറ്റവും വലിയ സർക്കാർ ഇൻഷുറൻസ് കമ്പനിയായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. കുട്ടികൾ മുതൽ വൃദ്ധജനങ്ങൾക്കുൾപ്പെടെ എൽഐസി വിവിധ പോളിസികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. നിക്ഷേപസുരക്ഷയും, മികച്ച വരുമാനവും ഉറപ്പുനൽകുന്നതിനാൽ എൽഐസിയുടെ പല സ്‌കീമുകളും വളരെ ജനപ്രിയമാണ്. റിട്ടയർമെന്‍റ് ജീവിതത്തെ കുറിച്ച് ആശങ്കയുള്ളവർക്ക് എൽഐസി നിരവധി പദ്ധതികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അത്തരത്തിലുള്ള ഒന്നാണ് എൽഐസി ജീവൻ ശാന്തി. പദ്ധതിക്ക് കീഴിൽ ഒറ്റത്തവണ പണം അടച്ചാൽ ജീവിത കലം മുഴുവൻ പെൻഷൻ ലഭിക്കും . പദ്ധതിക്ക് കീഴിൽ സിംഗിൾ ലൈഫ്, ജോയിൻറ് ലൈഫ് ഡിഫേര്‍ഡ് ആന്വിറ്റി ഓപ്ഷനുകൾ ലഭിക്കും
എൽഐസി ജീവൻ ശാന്തി
ജീവന്‍ ശാന്തി പോളിസി ഒരു സിംഗിള്‍ പ്രീമിയം പ്ലാനാണ്. നിക്ഷേപകര്‍ക്ക് രണ്ട് ഓപ്ഷനുകളാണ് ജീവന്‍ ശാന്തി പോളിസിയ്ക്ക് കീഴില്‍ ലഭിക്കുക. പദ്ധതിയിൽ ചേർന്നയുടനെ പെൻഷൻ ലഭിക്കുന്ന ഇമ്മിഡിയേററ് പ്ലാനും, 1 വർഷം മുതൽ 12 വർഷം വരെ പെൻഷൻ ലഭിക്കുന്ന ഡിഫേർഡ് പ്ലാനും പദ്ധതിയിലുണ്ട്. നിക്ഷേപകന് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം.സിംഗിൾ ലൈഫ് ഓപ്ഷനു കീഴിലുള്ള ഡിഫേർഡ് കാലയളവിൽ പോളിസി ഉടമ മരിച്ചാൽ നോമിനിക്ക് ആനൂകൂല്യങ്ങൾ ലഭിക്കും.

പ്രായപരിധി
30 വയസാണ് പോളിസിയിൽ ചേരാനുള്ള കുറഞ്ഞ പ്രായം. പോളിസിയില്‍ ചേരാന്‍ സാധിക്കുന്ന പരമാവധി പ്രായം 79 വയസാണ്. കുറഞ്ഞത് 1.5 ലക്ഷം രൂപ നിക്ഷേപിക്കണം. പെന്‍ഷന്‍ ആരംഭിച്ച് 1 വര്‍ഷം പൂര്‍ത്തിയായാല്‍ എല്‍ഐസി ജീവന്‍ ശാന്തി പോളിസിയില്‍ നിന്നും വായ്പാ സേവനവും നിക്ഷേപകര്‍ക്ക് ലഭിക്കും. പെന്‍ഷന്‍ ആരംഭിച്ച് 3 മാസം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ പോളിസി സറണ്ടര്‍ ചെയ്യുവാനും സാധിക്കുന്നതാണ്.
1 ലക്ഷം രൂപ പെൻഷൻ
നിങ്ങള്‍ എത്ര തുകയാണോ പോളിസിയില്‍ നിക്ഷേപിക്കുന്നത്, നിങ്ങളുടെ പ്രായം എത്രയാണ്, ഡെഫേര്‍ഡ് കാലാവധി എത്രയാണ് എന്നീ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് പെന്‍ഷന്‍ തുക നിശ്ചയിക്കപ്പെടുന്നത്. നിക്ഷേപവും പെന്‍ഷന്‍ ലഭിച്ചു തുടങ്ങാനെടുക്കുന്ന സമയവും തമ്മിലുള്ള ദൈര്‍ഘ്യം എത്ര കൂടുന്നുവോ അപ്പോള്‍ ലഭിക്കുന്ന പെന്‍ഷന്‍ തുകയും ഉയരും 55 വയസ്സുള്ള ഒരാൾ ഈ പ്ലാനിൽ 11 ലക്ഷം രൂപ 5 വർഷ കാലാവധിയിൽ നിക്ഷേപിച്ചാൽ പ്രതിവർഷം 1,01,880 രൂപ ലഭിക്കും. അതായത് ഓരോ ആറ് മാസത്തിലും 49,911 രൂപ ലഭിക്കും. പ്രതിമാസം ലഭിക്കുന്ന തുക കണക്കാക്കുകയാണെങ്കിൽ 8,149 രൂപ.
വർഷത്തിൽ 12000 രൂപ പെൻഷൻ ലഭിക്കണമെങ്കിൽ ജീവൻശാന്തി പോളിസിയിലെ കുറഞ്ഞ സം അഷ്വേർഡ് തുകയായ 1.50 ലക്ഷം നിക്ഷേപിക്കണം. പോളിസിയിൽ പരമാവധി തുകയായി എത്രവേണമെങ്കിലും നിക്ഷേപി്ക്കാം.മാസത്തിലോ, മൂന്ന് മാസം കൂടുമ്പോഴോ, ആറ് മാസത്തിലോ, വർഷത്തിലോ, നിക്ഷേപകന്റെ ആവശ്യമനുസരിച്ച് പെൻഷൻ സ്വീകരിക്കാം.
പോളിസി എങ്ങനെ വാങ്ങാം
ഓഫ് ലൈന്‍ രീതിയിലും ഓണ്‍ലൈന്‍ രീതിയിലും പോളിസി വാങ്ങിക്കുവാന്‍ സാധിക്കും. നിക്ഷേപത്തിൽ നിന്നുള്ള വരുമാനം തെരഞ്ഞെടുത്ത ഒപ്ഷന് അനുസരിച്ചായിരിക്കും. ഒരിക്കൽ ഒരു ഓപ്ഷൻ തെരഞ്ഞെടുത്താൽ പിന്നീട് ഇത് മാറ്റാൻ ആകില്ല.
ജോയിന്റ് ഇൻവെസ്റ്റ്‌മെന്‍റ്
പോളിസി ഉടമകൾക്ക് പദ്ധതിയിൽ സംയുക്തമായി നിക്ഷേപങ്ങൾ നടത്താവുന്നതാണ്. നിങ്ങളുടെ മുത്തശ്ശി, മാതാപിതാക്കൾ, കുട്ടികൾ, കൊച്ചുമക്കൾ, ജീവിതപങ്കാളി അല്ലെങ്കിൽ നിങ്ങളുടെ സഹോദരങ്ങൾ എന്നീ ബന്ധങ്ങളിൽ ഉള്ളവർക്കാണ് ജോയിന്റ് നിക്ഷേപങ്ങൾ സാധ്യമാകുക. മരണാനന്തരാനുകൂല്യം അവകാശികള്‍ക്കു നല്‍കേണ്ടതില്ലെന്നു തീരുമാനിച്ചാല്‍ പെന്‍ഷന്‍ തുക കൂടുതല്‍ കിട്ടും. മരണാനന്തരാനുകൂല്യം അവകാശികള്‍ക്കു നല്‍കുന്നതു തന്നെ, തവണകളായോ ഒറ്റത്തവണയായോ ആകാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!



Click it and Unblock the Notifications