പെന്‍ഷന്‍ മേഖലയിലെ പരിഷ്‌കാരങ്ങളുടെ ഭാഗമായി 2004ലാണ് കേന്ദ്ര സര്‍ക്കാര്‍ നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം അവതരിപ്പിച്ചത്. സർക്കാർ ജീവനക്കാർക്ക് സുരക്ഷിതമായ വിരമിക്കൽ വാഗ്ദാനം ചെയ്യുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. എന്നാൽ 2009ൽ പദ്ധതി എല്ലാവർക്കും അംഗങ്ങളാകാം എന്ന നിലയിലേക്ക് വ്യാപിപ്പിച്ചു.
പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (പിഎഫ്ആർഡിഎ) ആണ് എന്‍പിഎസിനെ നിയന്ത്രിക്കുന്നത്. പിഎഫ്ആര്‍ഡിഎ പെന്‍ഷന്‍ ഫണ്ടുകള്‍, പോയിന്റ് ഓഫ് പ്രെസെന്‍സ് , കസ്റ്റോഡിയന്‍സ്, സെന്‍ട്രല്‍ റെക്കോര്‍ഡ് കീപ്പിംഗ് ഏജന്‍സി, നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം ട്രസ്റ്റ്, ട്രസ്റ്റി ബാങ്ക്, ആന്വിറ്റി സര്‍വീസ് പ്രൊവൈഡര്‍മാര്‍ എന്നിവര്‍ നിയമിക്കുന്ന ഇടനിലക്കാരും ഇതില്‍ ഉള്‍പ്പെടുന്നു.

നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം
പൗരന്മാർക്ക് വാർദ്ധക്യ സുരക്ഷ നൽകുന്നതിനായി ആരംഭിച്ച പെൻഷൻ കം- ഇൻവെസ്റ്റ്മെന്റ് സ്കീമാണ് എൻപിഎസെന്ന് പറയാം. സുരക്ഷിതവും നിയന്ത്രിതവുമായ മാർക്കറ്റ് അധിഷ്‌ഠിത വരുമാനത്തിലൂടെ വിരമിക്കലിന് ശേഷവും വേണ്ട ആകർഷകമായ ദീർഘകാല സേവിംഗ് മാർഗമാണിത്. ഇന്ത്യയിലെ പൗരനായായ 18-നും 70-നും ഇടയിൽ പ്രായമുള്ള ആൾക്ക് എൻപിഎസിന് അപേക്ഷിക്കാം. കൂടാതെ അപേക്ഷകൻ സ്കീം നിർദ്ദേശിച്ചിട്ടുള്ള എല്ലാ കെവൈസി മാനദണ്ഡങ്ങളും പാലിച്ചിരിക്കണം.
എൻപിഎസ് അക്കൗണ്ടിന്റെ പ്രയോജനങ്ങൾ
സുരക്ഷിതമായ സാമ്പത്തിക ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ പദ്ധതിയാണ് എൻപിഎസ്. നികുതി ആനുകൂല്യങ്ങൾ, മാർക്കറ്റ്-ലിങ്ക്ഡ് റിട്ടേണുകൾ, ഗ്യാരണ്ടീഡ് പെൻഷൻ എന്നിവ എൻപിഎസിലൂടെ നിക്ഷേപകന് നേടാൻ സാധിക്കും. നിക്ഷേപകന് തൊഴിൽ ലഭിച്ചാൽ സർക്കാർ മേഖല, കോർപ്പറേറ്റ് മോഡൽ തുടങ്ങിയ മറ്റേതെങ്കിലും മേഖലയിലേക്ക് അക്കൗണ്ട് മാറ്റാവുന്നതാണ്.
നികുതി ഇളവ്
എൻ പി എസിലേക്ക് സംഭാവന ചെയ്യുന്ന ജോലിയുള്ള വ്യക്തികൾക്ക് രണ്ട് നികുതി ആനുകൂല്യം ലഭിക്കും. അതായത് സ്വന്തം നിക്ഷേപത്തിനും തൊഴിലുടമ നൽകുന്ന പങ്കിനും നികുതി ഇളവിന് അർഹതയുണ്ട്. എന്‍പിഎസിലേക്ക് ജീവനക്കാര്‍ നടത്തുന്ന നിക്ഷേപത്തിന് സെക്ഷന്‍ 80 സിസിഡി (1) പ്രകാരം 1.50 ലക്ഷം രൂപ വരെ നികുതിയിളവിന് അര്‍ഹതയുണ്ട്. സെക്ഷന്‍ 80 സിസിഡി 1(B), പ്രകാരം ഉപഭോക്താവിന്റെ എന്‍പിസിലേക്കുള്ള 50,000 രൂപ വരെയുള്ള നിക്ഷേപത്തിനും നികുതിയിളവ് അനുവദിച്ചിട്ടുണ്ട്.
പെൻഷൻ എത്ര കിട്ടും
എന്‍പിഎസിൽ ഒരാൾ അയാളുടെ 20 ആം വയസിൽ പങ്കാളിയാകുന്നു എന്ന് കരുതുക. പ്രതിമാസം 1000 രൂപ സംഭാവന നൽകുകയും ചെയ്താൽ വിരമിക്കുന്നതുവരെ മൊത്തം വിഹിതം 5.4 ലക്ഷം രൂപയായിരിക്കും. പ്രതിവർഷം പ്രതീക്ഷിക്കുന്ന 10 ശതമാനം വരുമാനം കണക്കിലെടുക്കുമ്പോൾ മൊത്തം നിക്ഷേപം 1.05 കോടി രൂപയായി വളരും. എൻപിഎസ് വരിക്കാരൻ കോർപ്പസിന്റെ 40 ശതമാനം വാർഷികമായി മാറ്റുകയാണെങ്കിൽ അതിന്റെ മൂല്യം 42.28 ലക്ഷം രൂപയാകും. 10 ശതമാനം വാർഷിക പെൻഷൻ നിരക്ക് കണക്കാക്കിയാൽ പ്രതിമാസ പെൻഷൻ 21140 രൂപയാകും. അപ്പോൾ എൻപിഎസ് ഗുണഭോക്താവിന് ഏകദേശം 63.41 ലക്ഷം രൂപ ലഭിക്കും.
എന്‍പിഎസിനു കീഴില്‍ ആളുകള്‍ക്ക് തങ്ങള്‍ ജോലി ചെയ്യുന്ന കാലം മുഴുവന്‍ പതിവായി തങ്ങളുടെ പെന്‍ഷന്‍ അക്കൗണ്ടുകളിലേക്ക് സംഭാവനകള്‍ നല്‍കാന്‍ കഴിയും. ഇതിലൂടെ തങ്ങളുടെ വിരമിക്കല്‍ കാലയളവില്‍ ശക്തമായ സാമ്പത്തിക അടിത്തറ പാകാനും കഴിയുന്നു. വിരമിക്കുമ്പോള്‍ ഇതിലെ അംഗങ്ങള്‍ക്ക് ആകെയുള്ള തുകയുടെ വലിയൊരു ഭാഗം പിന്‍വലിക്കാനുള്ള അവസരവുമുണ്ട്. ശേഷിക്കുന്ന തുക നിശ്ചിത വാര്‍ഷിക പലിശ ലഭിക്കുന്ന വിധത്തില്‍ നിക്ഷേപിക്കുകയും ചെയ്യാം. വിരമിക്കുന്ന കാലയളവില്‍ കൃത്യമായ വരുമാനം ഉറപ്പാക്കുന്നതിനും ഇത് സഹായിക്കുന്നു.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications