പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികൾക്ക് വലിയ ജനപ്രീതിയാണ് എല്ലാകാലത്തുമുള്ളത്. സർക്കാർ പിന്തുണയ്ക്കൊപ്പം ഉറപ്പായ റിട്ടേൺസും ഉയർന്ന പലിശയുമാണ് മറ്റുള്ളവയിൽ നിന്ന് പോസ്റ്റ് ഓഫീസ് പദ്ധതികളെ വേറിട്ടുനിർത്തുന്നതും. ഇത്തരത്തിൽ ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്ന പോസ്റ്റ് ഓഫീസിന്റെ മികച്ച നിക്ഷേപ-സമ്പാദ്യ പദ്ധതികളിലൊന്നാണ് നാഷ്ണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് അഥവ എൻഎസ്സി. നിലവിൽ 7.7 ശതമാനം പലിശയാണ് നാഷ്ണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിൽ നിക്ഷേപകർക്ക് ലഭിക്കുന്നത്. സാമ്പത്തിക വർഷത്തിന്റെ ഓരോ പാദത്തിലും കേന്ദ്ര സർക്കാർ തന്നെ പലിശ നിരക്ക് പുതുക്കി നിശ്ചയിക്കുകയും ചെയ്യുന്നു. നികുതി ഇളവുകളും നാഷ്ണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിന്റെ പ്രത്യേകതയാണ്.
നാഷ്ണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിൽ ഒരാൾക്ക് നടത്താൻ സാധിക്കുന്ന ഏറ്റവും കുറഞ്ഞ നിക്ഷേപ പരിധി 1000 രൂപയാണ്. പരമാവധി നിക്ഷേപത്തിന് പരിധിയില്ലായെന്നതും ശ്രദ്ധേയമായണ്. അതേസമയം ഒരു സാമ്പത്തിക വർഷത്തിൽ ഒരാൾ 1.5 ലക്ഷം രൂപ വരെ നിക്ഷേപം നടത്തിയാൽ ആദായ നികുതി വകുപ്പിന്റെ സെക്ഷൻ 80 സി പ്രകാരം നികുതി ഇളവുകൾക്കും വിധേയമാണ്. ഇത്തരത്തിൽ 1.5 ലക്ഷം രൂപയുടെ വരെ നികുതി ഇളവുകൾക്ക് നിക്ഷേപകർക്ക് യോഗ്യതയുണ്ട്. പോസ്റ്റ് ഓഫീസിൽ നേരിട്ടെത്തിയും വെബ്സൈറ്റ് വഴി ഓഫ്ലൈനായും പണം അടയ്ക്കാനുള്ള അവസരവും നാഷ്ണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിൽ നിക്ഷേപകർക്ക് ലഭിക്കുന്നു.

റിട്ടയർമെന്റിനോട് അടുത്തിരിക്കുന്നവർക്കോ വിരമിക്കൽ ജീവിതത്തിലേക്ക് പ്രവേശിച്ചവർക്കോ നിക്ഷേപം നടത്താൻ സാധിക്കുന്ന സ്കീമണ് നാഷ്ണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്. അഞ്ച് വർഷത്തെ ലോക്ക്-ഇൻ പീരിയഡാണ് പദ്ധതിയുടെ മെച്വൂരിറ്റി കാലാവധിയും. ഏറ്റവും പുതിയ നിരക്കനുസരിച്ച് 7.7 ശതമാനം പലിശ നാഷ്ണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിൽ നിക്ഷേപകന് ലഭിക്കുമ്പോൾ അഞ്ച് വർഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് ബാങ്കുകൾ നൽകുന്ന പലിശ ഏഴ് മുതൽ 7.5 ശതമാനം വരെയാണ്. ഇത്തരത്തിൽ നോക്കുമ്പോൾ നികുതിയേധര സ്ഥിര നിക്ഷേപം ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാൾ എന്തുകൊണ്ടും മികച്ചതാണ്.
നേരത്തെ സൂചിപ്പിച്ചതുപോലെ കേന്ദ്ര സർക്കാരാണ് ഇത്തരം പദ്ധതികളുടെ പലിശ നിശ്ചയിക്കുന്നത്. കേന്ദ്ര ധന മന്ത്രാലയത്തിന്റെ ആനുകാലിക പലിശ നിരക്ക് ക്രമീകരണങ്ങൾക്ക് വിധേയമാണ് നാഷ്ണൽ സേവിംഗ്സ് സർട്ടിറിക്കറ്റും. ഇതിനായി അടുത്തുള്ള പോസ്റ്റ് ഓഫീസ് സന്ദർശിച്ച് അക്കൗണ്ട് തുറക്കാവുന്നതാണ്. അവിടെ നിന്ന് ലഭിക്കുന്ന എൻ എസ് സി ആപ്ലിക്കേഷൻ ഫോം പൂരിപ്പിച്ചുകൊണ്ട് അംഗത്വമെടുക്കാം. എത്ര തുകയാണോ നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നത് അതും മെച്വൂരിറ്റി കാലയളവും തിരഞ്ഞെടുക്കാം. തിരിച്ചറിയൽ രേഖകളും മേൽവിലാസ രേഖകളും സമർപ്പിക്കുന്നതോടെ കെവൈസി വേരിഫിക്കേഷനും പൂർത്തിയാകും.
More From GoodReturns

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications