ഡിജിറ്റൽ കാലഘട്ടത്തിന്റെ സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തിയ മേഖലയാണ് വ്യാപാര രംഗം. ഒരുമാതിരിപ്പെട്ട എല്ലാ സാധനങ്ങളും ഇപ്പോൾ ഓൺലൈനായി വാങ്ങാൻ സാദിക്കും. കൂടുതൽ ആളുകൾ റീട്ടെയിൽ സ്‌റ്റോറുകളെ അപേക്ഷിച്ച് ഓൺലൈൻ ഷോപ്പിംഗ് തിരഞ്ഞെടുക്കുന്നതിനാൽ തന്നെ ഓൺലൈൻ ഷോപ്പിംഗ് ക്രെഡിറ്റ് കാർഡുകളുടെ ആവശ്യവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദീപവലി കാലയളവിൽ ഓൺലൈൻ ഷോപ്പിംഗ് രംഗ്ത്ത് വലിയ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഒക്‌ടോബർ 29 മുതൽ നവംബർ 11 വരെയുള്ള ദിവസങ്ങളിൽ ഓൺലൈൻ വിൽപ്പനയിൽ 49 ശതമാനം വർധനയും ട്രാഫിക്കിൽ 35 ശതമാനം വർധനയും രേഖപ്പെടുത്തി. സാധനങ്ങൾ തിരയുന്ന ആളുകളിൽ നിന്ന് വാങ്ങുന്നവരിലേക്കുള്ള പരിവർത്തന നിരക്കിലും വലിയ മുന്നേറ്റം പ്രകടമായിരുന്നു. 22 ശതമാനമായാണ് പരിവർത്തന നിരക്ക് വർധിച്ചത്.

ഇലക്ട്രോണിക് ഉൽപ്പന്നങ്ങളും ഹോം അപ്ലയൻസസും മുതൽ പലചരക്ക് സാധനങ്ങൾ വരെ എല്ലാം ഓൺലൈനായി വാങ്ങുന്ന പുതിയ വ്യാപാര സംസ്കാരം ശക്തിപ്രാപിക്കുകയാണെന്ന് വിപണി പഠനങ്ങൾ വ്യക്തമാക്കുന്നു. ഓൺലൈൻ ഇടപാടുകൾ വാഗ്ദാനം ചെയ്യുന്ന റിവാർഡുകളും ഓഫറുകളും ആളുകളെ കൂടുതൽ ഓൺലൈൻ ഷോപ്പിംഗിലേക്ക് അടുപ്പിക്കുന്നു. അതേസമയം, ഓൺലൈൻ ഷോപ്പിംഗിലൂടെ കൂടുതൽ നേട്ടമുണ്ടാക്കാൻ ഉപഭോക്താക്കളെ സഹായിക്കുകയാണ് ഓൺലൈൻ ഷോപ്പിംഗ് ക്രെഡിറ്റ് കാർഡുകൾ.
നിങ്ങൾ ഷോപ്പിംഗ് നടത്തുമ്പോഴോ പുറത്ത് ഭക്ഷണം കഴിക്കുമ്പോഴോ പതിവായി എന്തെങ്കിലും വാങ്ങുമ്പോഴോ ചെലവ് കുറയ്ക്കാൻ ഓൺലൈൻ ഷോപ്പിംഗ് ക്രെഡിറ്റ് കാർഡുകളുടെ ഉപയോഗപ്രദമാണ്. നിരവധി പ്രമുഖ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും സ്വിഗ്ഗി, സൊമാറ്റോ എന്നിവയിലൂടെ ഓർഡർ ചെയ്യുന്നതിനും ആമസോൺ, ഫ്ലിപ്കാർട്ട് പോലെയുള്ളവയിലൂടെ ഷോപ്പിംഗ് നടത്തുന്നതിനും പ്രത്യേക ആനുകൂല്യങ്ങളോടെ ക്രെഡിറ്റ് കാർഡുകൾ വാഗ്ദാനം ചെയ്യുന്നു. ചില കാർഡുകൾ കോ-ബ്രാൻഡഡ് പ്ലാറ്റ്‌ഫോമുകളിൽ അധിക ആനുകൂല്യങ്ങൾ നൽകുമ്പോൾ, മറ്റുള്ളവ എല്ലാത്തരം ഓൺലൈൻ ഷോപ്പിംഗിനും മികച്ച റിവാർഡുകൾ വാഗ്ദാനം ചെയ്യുന്നു.
ഇത്തരത്തിൽ പ്രമുഖ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്യാഷ്ബാക്ക് എസ്ബിഐ ഉപയോഗിച്ച് നിങ്ങൾക്ക് എല്ലാ ഓൺലൈൻ ചെലവുകൾക്കും 5 ശതമാനം ക്യാഷ്ബാക്കും മറ്റ് ഇടപാടുകൾക്ക് ഒരു ശതമാനം ക്യാഷ്ബാക്കും നേടാം. ഈ ക്രെഡിറ്റ് കാർഡിനെ വ്യത്യസ്‌തമാക്കുന്ന ഒരു സവിശേഷത, ഇത് വ്യാപാരി നിയന്ത്രണങ്ങളില്ലാതെ വരുന്നു എന്നതാണ്, അതായത് തിരഞ്ഞെടുത്ത ബ്രാൻഡുകളിൽ മാത്രം പരിമിതപ്പെടുത്താത്ത ഓൺലൈൻ വാങ്ങലുകൾ നിങ്ങൾ പതിവായി നടത്തുകയാണെങ്കിൽ ഇത് നിങ്ങളുടെ സമ്പാദ്യത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് ഉറപ്പ്.
ആമസോൺ പേ ഐസിഐസിഐ കാർഡ് വാർഷിക ഫീസില്ലാതെ ഇന്ത്യയിലെ ഏറ്റവും മികച്ച ഓൺലൈൻ ഷോപ്പിംഗ് ക്രെഡിറ്റ് കാർഡുകളിലൊന്നാണ്. ജനപ്രിയ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളിലൊന്നായ ആമസോണിൽ നിന്ന് ഷോപ്പിംഗ് നടത്തുമ്പോൾ വലിയ നേട്ടമുണ്ടാക്കാൻ ഈ ക്രെഡിറ്റ് കാർഡ് സഹായിക്കുന്നു. ആക്സിസ് ബാങ്ക് എയ്സ് ക്രെഡിറ്റ് കാർഡ് എല്ലാ ഇടപാടുകൾക്കും 2 ശതമാനം ഉയർന്ന ക്യാഷ്ബാക്കും ഗൂഗിൾ പേ വഴിയുള്ള ബിൽ പേയ്‌മെന്റുകൾ, ഡിടിഎച്ച്, മൊബൈൽ റീചാർജുകൾ എന്നിവയിൽ 5 ശതമാനം വരെ ക്യാഷ്ബാക്കും സ്വിഗ്ഗി, സൊമാറ്റോ, ഒല എന്നിവയിൽ 4 ശതമാനം കാഷ്ബാക്കും വാഗ്ദാനം ചെയ്യുന്നു.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications