സുരക്ഷിതവും ലാഭവുമാണ് സാമ്പത്തിക നിക്ഷേപങ്ങളുടെ ലക്ഷ്യം. വിപണിയിടെ ചാഞ്ചാട്ടങ്ങളിൽ ആശങ്കയുള്ളവർക്ക് സർക്കാർ പിന്തുണയുള്ള പദ്ധതിയിൽ നിക്ഷേപം നടത്തുന്നതാണ് നല്ലത്. സർക്കാർ പിന്തുണയുള്ള നിരവധി നിക്ഷേപ പദ്ധതികൾ ഇന്ന് വിപണയിലുണ്ട്. അത് കൊണ്ടു തന്നെ സാമ്പത്തിക ലക്ഷ്യം കൃത്യമായി മനസ്സിലാക്കി, അതിനനുസരിച്ചുള്ള പദ്ധതികളിൽ പണം നിക്ഷേപിക്കാം. പ്രതിമാസം നിശ്ചിത തുക ലഭിക്കണമെന്നുള്ളവർക്ക് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിൽ പണം നിക്ഷേപിക്കാം.
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി
ചെറു നിക്ഷേപ പദ്ധതികളെ ആശ്രയിക്കുന്നവര്‍ക്ക് ഏറെ സഹായകരമാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍.നിക്ഷേപകന്‍റെ പ്രായത്തിനും നിക്ഷേപ കാലാവധിക്കും ആവശ്യങ്ങള്‍ക്കും പൂര്‍ണ്ണമായും ഉതകുന്നതാണോ തിരഞ്ഞെടുക്കുന്ന പദ്ധതി എന്ന് മാത്രം ശ്രദ്ധിച്ചാൽ മതി. ഓഹരിവിപണിയുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള പദ്ധതിയല്ല എന്നത് കൊണ്ടു തന്നെ ഏറ്റവും സുരക്ഷിതമായ നിക്ഷേപ പദ്ധതികളിൽ ഒന്നാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി. അതൊടൊപ്പം എല്ലാ മാസവും ഉറപ്പായ വരുമാനവും ഈ പദ്ധതിയിലൂടെ നേടാൻ സാധിക്കും.

അഞ്ച് വർഷ കാലാവധി
സിംഗിൾ, ജോയിന്‍റ് അക്കൗണ്ടുകളായി പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിൽ അംഗങ്ങളാകാം. അക്കൗണ്ടിൽ ഒരു തവണ മാത്രമേ നിക്ഷേപിക്കാൻ സാധിക്കൂ. അക്കൗണ്ട് തുറന്ന തീയതി മുതൽ അടുത്ത 5 വർഷത്തേക്കാണ് ഇതിന്റെ കാലാവധി. ഒരു വ്യക്തിഗത അക്കൗണ്ടിൽ നേരത്തെ 4.5 ലക്ഷമായിരുന്നു നിക്ഷേപ പരിധി. അത് പോലെ ജോയിന്‍റ് അക്കൗണ്ടിൽ പരമാവധി 9 ലക്ഷം രൂപയും നിക്ഷേപിക്കാം. ഇന്ന് ഈ വർഷം ഏപ്രിൽ ഒന്ന് മുതൽ അതിൽ കേന്ദ്രസർക്കാർ വർദ്ധനവ് വരുത്തി. ഇപ്പോൾ വ്യക്തിഗത അക്കൗണ്ടിൽ പരമാവധി 9 ലക്ഷം രൂപയും ജോയിന്‍റ് അക്കൗണ്ടിൽ പരമാവധി 15 ലക്ഷം രൂപയും നിക്ഷേപിക്കാം
പലിശ നിരക്ക്
7.40 ശതമാനമാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയുടെ പലിശ നിരക്ക്. സാമ്പത്തിക വർഷത്തിന്‍റെ ഓരോ പാദത്തിലും കേന്ദ്രസർക്കാർ ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ അവലോകനം ചെയ്യുകയും അത് പുതുക്കുകയും ചെയ്യാറുണ്ട്. അത് കൊണ്ടു തന്നെ അടുത്ത വർഷം പലിശ ഉയരാനുള്ള സാധ്യതയും തള്ളിക്കളയാൻ സാധിക്കില്ല. കുറഞ്ഞത് 1000 രൂപ ഉപയോഗിച്ച് ഒരു അക്കൗണ്ട് തുറക്കാം. അഞ്ച് വർഷത്തിന് ശേഷം പലിശയും ചേർത്ത് നിക്ഷേപം പിൻവലിക്കാം. അഞ്ച് വർഷത്തിന് ഇടയിലും പണം പിൻവലിക്കാം. അതേസമയം നിക്ഷേപം തുടങ്ങി ഒരു വർഷം അവസാനിക്കുന്നതിന് മുമ്പ് ഒരു നിക്ഷേപവും പിൻവലിക്കാൻ പാടില്ല. അതേ സമയം, അഞ്ച് വർഷത്തേക്കുകൂടി പദ്ധതി കാലയളവ് നീട്ടാൻ സാധിക്കും. ഓരോ 5 വർഷത്തിനും ശേഷം പ്രധാന തുക പിൻവലിക്കാനോ പദ്ധതി നീട്ടാനോ ഒരു ഓപ്ഷൻ ഉണ്ടായിരിക്കും.
മാസം 9250 രൂപ നേടാം
എല്ലാ മാസവും 3000 രൂപ പലിശ ലഭിക്കണമെന്നതാണ് നിക്ഷേപ ലക്ഷ്യമെങ്കിൽ പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിൽ ഒറ്റത്തവണയായി 5 ലക്ഷം രൂപ നിക്ഷേപിക്കണം. 7.40 ശതമാനം പലിശ ലഭിച്ചാൽ പ്രതിമാസം 3083 രൂപ നേടാൻ സാധിക്കാം. അതായത് ഒരു വർഷം 36,996 രൂപ വരെ നേടാം. ജോയിന്‍റ് അക്കൗണ്ടിൽ 15 ലക്ഷം രൂപ ഒറ്റത്തവണ നിക്ഷേപിച്ചാൽ പ്രതിമാസം 9250 രൂപ പലിശയായി നേടാൻ കഴിയും. അതായത് ഒരു വർഷം 1,11,000 രൂപ. അഞ്ച് വർഷം കൊണ്ട് പലിശ ഇനത്തിൽ മാത്രം 5,55,000 രൂപ. അതായത് അഞ്ച് വർഷം കൊണ്ട് നിക്ഷേപത്തിന്‍റെ മൂന്നിലൊന്ന് പലിശയായി മാത്രം നേടാൻ പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിലൂടെ സാധിക്കും.
എങ്ങനെ അക്കൗണ്ട് തുറക്കാം
ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ വ്യക്തികൾക്ക് മാത്രമാണ് നിലവിൽ പോസ്റ്റ് ഓഫീസ് എംഐഎസ് അക്കൗണ്ട് തുറക്കാൻ അനുവാദം ഉള്ളത്. പ്രായപൂർത്തിയായ ഏതൊരു വ്യക്തിക്കും ആവശ്യമായ രേഖകൾ സഹിതം അടുത്തുള്ള പോസ്റ്റ് ഓഫീസിലെത്തി അക്കൗണ്ട് തുറക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
