A Oneindia Venture

ചെറുകിട സമ്പാദ്യ പദ്ധതികളിൽ ഇതുവരെ ചേർന്നില്ലേ? ഉടൻ ചേരാം, അതും ഓൺലൈനായി, വിശദമായി അറിയാം

എല്ലാ വസ്തുക്കൾക്കും വില വർദ്ധിച്ച് കൊണ്ടിരിക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നത്. ജീവിത ചെലവുകൾ അനുദിനം വർദ്ധിക്കുന്നു. അതുകൊണ്ടു തന്നെ അധിക വരുമാനമെന്നത് എല്ലാവരുടേയും ലക്ഷ്യമായി മാറിക്കഴിഞ്ഞു. നിക്ഷേപത്തിലൂടെ ഭാവിയിലും സാമ്പത്തിക ഭദ്രത കൈവരിക്കുകയാണ് പലരും. അത്തരത്തിലുള്ള നിരവധി നിക്ഷേപ പദ്ധതികളുണ്ട്. അതിൽ ഏറ്റവും ജനപ്രിയമായ പദ്ധതികളാണ് തപാൽ വകുപ്പിന് കീഴിലുള്ള പ്രതിമാസ വരുമാന പദ്ധതി (എംഐഎസ്) , സീനിയർ സിറ്റിസൺസ് സേവിംഗ്‌സ് സ്‌കീം (എസ്‌സിഎസ്എസ്), മഹിളാ സമ്മാനൻ സേവിംഗ്‌സ് സർട്ടിഫിക്കറ്റ് (എംഎസ്‌എസ്‌സി) എന്നിവ. നേരിട്ട് പോസ്റ്റോഫീസിലേക്ക് ചെല്ലാതെ ഓൺലൈനായും പദ്ധതിയിൽ ചേരാം എന്നത് വലിയ ഗുണമാണ്. ഈ പദ്ധതികൾ എന്താണെന്നും എങ്ങനെ ഓൺലൈനായി പദ്ധതിയിൽ ചേരാമെന്നും വിശദമായി അറിയാം

പ്രതിമാസ വരുമാന പദ്ധതി (എംഐഎസ്)

സ്ഥിര വരുമാനം ഉറപ്പുനൽകുന്ന സർക്കാർ പിന്തുണയോടു കൂടിയ ഒരു പദ്ധതിയിൽ പണം നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് മന്ത്ലി ഇൻകം സ്കീം (എംഐഎസ് ) അഥവാ പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി. അക്കൗണ്ട് തുറക്കുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ തുക 1,000 രൂപയാണ്. അതിനു ശേഷമുള്ള നിക്ഷേപങ്ങൾ 1,000 രൂപയുടെ ഗുണിതങ്ങളായിരിക്കണം.

ചെറുകിട സമ്പാദ്യ പദ്ധതികളിൽ ഇതുവരെ ചേർന്നില്ലേ? ഉടൻ ചേരാം, അതും ഓൺലൈനായി, വിശദമായി അറിയാം

പ്രായപൂർത്തിയാവാത്തവരുടെ പേരിൽ രക്ഷിതാക്കൾക്കും അക്കൗണ്ട് ആരംഭിക്കാം. പ്രായപൂർത്തിയാകാത്ത ഒരാൾക്ക് വേണ്ടി ഒരു രക്ഷിതാവ് തുറക്കുന്ന അക്കൗണ്ടിന്റെ പരിധി പ്രത്യേകമായിരിക്കും. 1000 രൂപയുടെ ഗുണിതങ്ങളായി 9 ലക്ഷം രൂപ വരെ സിംഗിൾ അക്കൗണ്ടിൽ നിക്ഷേപിക്കാം. ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷമാണ് പരിധി. 7.4 ശതമാനമാണ് പലിശ നിരക്ക്.

മഹിളാ സമ്മാനൻ സേവിംഗ്‌സ് സർട്ടിഫിക്കറ്റ്

പേര് പോലെ തന്നെ സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന് പ്രാധാന്യം നൽകുന്ന പദ്ധതിയാണിത്. സ്ത്രീകൾക്കോ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പേരിൽ ഒരു രക്ഷിതാക്കൾക്കോ മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് തുറക്കാം. പദ്ധതിയുടെ കാലാവധി 2 വർഷമാണ്. ഏറ്റവും കുറഞ്ഞ തുക 1000 രൂപയാണ്. 100 രൂപയുടെ ഗുണിതങ്ങളുമായി നിക്ഷേപം ഉയർത്താം. നിക്ഷേപിക്കാൻ കഴിയുന്ന പരമാവധി തുക 2 ലക്ഷം രൂപ മാത്രമാണ്. 2025 മാര്‍ച്ച് 31-ന് മുന്‍പ് അക്കൗണ്ടെടുക്കണം. 7.5 ശതമാനമാണ് പലിശ നിരക്ക്.

സീനിയർ സിറ്റിസൺസ് സേവിംഗ്‌സ് സ്‌കീം

അറുപത് വയസും അതിന് മുകളിലുള്ളവർക്കും നിക്ഷേപിക്കാവുന്ന ഒരു സുരക്ഷിത നിക്ഷേപ പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിങ്സ് സ്‌കീം. എന്നാൽ 55 വയസിനുശേഷം വിആർഎസ്, സൂപ്പർ ആന്വേഷൻ കാരണം വിരമിച്ചവർക്കും ഈ പദ്ധതിയിൽ അംഗമാകാം. ചുരുങ്ങിയത് 1,000 രൂപയും തുടർന്ന് അതിന്റെ ഗുണിതങ്ങളിലുമായി നിക്ഷേപിക്കാം. പരാമവധി നിക്ഷേപം 30 ലക്ഷമാണ്. 5 വർഷമാണ് നിക്ഷേപ കാലയളവ്. എങ്കിലും മറ്റൊരു മൂന്ന് വർഷത്തേക്ക് കൂടി ദീർഘിപ്പിക്കാം. നിക്ഷേപത്തിന് നികുതി ഇളവും ലഭ്യമാണ്. നിലവിൽ സീനിയർ സിറ്റിസൺ സേവിങ്സ് സ്കീമിൽ 8.20 ശതമാനമാണ് പലിശയുള്ളത്.

ഓൺ ലൈനായി പദ്ധതിയിൽ ചേരാം

ഘട്ടം 1: ജനറൽ സർവീസ് (General Services) ടാബിൽ ക്ലിക്ക് ചെയ്യുക

ഘട്ടം 2: സർവീസ് റിക്വസ്റ്റ് (Service Requests) ടാബിൽ ക്ലിക്ക് ചെയ്യുക

ഘട്ടം 3: ന്യൂ റിക്വസ്റ്റ് (New Requests) ടാബ് ക്ലിക്ക് ചെയ്ത് ഓകെ (Ok) ക്ലിക്ക് ചെയ്യുക

ഘട്ടം 4: പദ്ധതികൾ ഏതാണെന്ന് തിരഞ്ഞെടുക്കുക

ഘട്ടം 5: ഡെപ്പോസിറ്റ് തുക നൽകുക (തുക സ്കീം നിയമങ്ങളിൽ നിർദ്ദേശിച്ചിട്ടുള്ളതായിരിക്കണം).

ഘട്ടം 6: ഡെബിറ്റ് അക്കൗണ്ട് (ലിങ്ക് ചെയ്ത സേവിംഗ് അക്കൗണ്ട്) തിരഞ്ഞെടുക്കുക.

ഘട്ടം 7: ട്രാൻസാക്ഷൻ റിമാർക്ക് (Transaction Remarks) ആവശ്യമെങ്കിൽ നൽകുക.

ഘട്ടം 8: നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുക ( ക്ലിക്ക് ഹിയർ(Click here) എന്ന ലിങ്കിൽ വ്യവസ്ഥകൾ വായിക്കാവുന്നതാണ്)

ഘട്ടം 9: സബ്മിറ്റ് ഓൺലൈൻ (Submit online ) ക്ലിക്ക് ചെയ്യുക

ഘട്ടം 10: കൂടുതൽ വിശദാംശങ്ങൾ ആവശ്യമെങ്കിൽ റിമാർക്ക് (Remark) ടാബിൽ ക്ലിക്ക് ചെയ്യുക

ഘട്ടം 11: ഇടപാട് പാസ്‌വേഡ് (Transaction Password) നൽകുക

ഘട്ടം 12: സബ്മിറ്റ് (Submit) ടാബിൽ ക്ലിക്ക് ചെയ്യുക

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X