പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന എന്ന വാക്ക് കേൾക്കാത്തവർ വിരളമായിരിക്കും. ടെലിവിഷൻ പരസ്യത്തിലൂടേയും പത്ര പരസ്യത്തിലൂടേയും നിരവധി തവണ നമ്മൾ ഈ പേര് കേൾക്കുകയും വായിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ എന്താണ് ഈ പദ്ധതി എന്ന് കൃത്യമായി എല്ലാവർക്കും അറിയില്ല എന്നതാണ് വസ്തുത. ഇന്ത്യയിലെ പൗരന്മാരെ സാമ്പത്തിക ശാക്തീകരണത്തിലൂടെ പുരോഗതിയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന പദ്ധതി ആരംഭിക്കുന്നത്. 2014 ലെ സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന പദ്ധതി പ്രഖ്യാപിക്കുന്നത്. ബാങ്കിംഗ്, സേവിംഗ്, റെമിറ്റൻസ്, ഡെപ്പോസിറ്റ് അക്കൗണ്ടുകൾ, ഇൻഷുറൻസ്, ക്രെഡിറ്റ്, പെൻഷൻ, ലോണുകൾ തുടങ്ങിയ സാമ്പത്തിക സേവനങ്ങളിൽ ഇന്ത്യയിലെ ജനങ്ങളുടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തുന്നതിനാണ് പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന പദ്ധതി ആരംഭിച്ചത്. ലോകത്തെ ഏറ്റവും വലിയ സമഗ്ര സാമ്പത്തിക ശാക്തീകരണ പദ്ധതികളിലൊന്നായാണ് ഇതിനെ കണക്കാക്കുന്നത്.
യോഗ്യതകൾ എന്തെല്ലാം
എല്ലാവര്‍ക്കും ബാങ്ക് അക്കൗണ്ട് എന്നതാണ് ഈ പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. സര്‍ക്കാരിന്റെ സാമ്പത്തിക ആനുകൂല്യങ്ങള്‍ എല്ലാവരിലേക്കും നേരിട്ട് എത്തുന്നതിനായാണ് ജന്‍ധന്‍ യോജന അക്കൗണ്ടുകള്‍ രൂപീകരിച്ചത്. ഏത് ഇന്ത്യൻ പൗരനും പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന പദ്ധതിയിൽ അംഗങ്ങളാകാം. അതോടൊപ്പം 10 വയസ്സിനു മുകളിൽ പ്രായമുണ്ടായിരിക്കുകയും വേണം.

ജന്‍ധന്‍ യോജന അക്കൗണ്ട് :- പ്രത്യേകതകൾ
1. ബാങ്ക് അക്കൗണ്ട് ഇല്ലാത്ത ഒരാൾക്ക് ജന്‍ധന്‍ യോജന അക്കൗണ്ട് തുറക്കാം.
2. ബാങ്ക് വാഗ്ദാനം ചെയ്യുന്ന സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്ക് ലഭിക്കും
3. അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കേണ്ടതില്ല. സീറോ ബാലൻസ് ഉള്ളപ്പോൾ പോലും അക്കൗണ്ട് പ്രവർത്തനക്ഷമമായിരിക്കും
4. അക്കൗണ്ടിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് പലിശ ലഭിക്കും
5. അക്കൗണ്ട് ഉടമയുടെ പേരിലുള്ള അക്കൗണ്ടിനൊപ്പം ഒരു റുപേ ഡെബിറ്റ് കാർഡ് വാഗ്ദാനം ചെയ്യുന്നു
6. പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ട് ഉടമകൾക്ക് ലൈഫ്, ആക്സിഡന്റൽ ഇൻഷുറൻസ് പരിരക്ഷയ്ക്ക് അർഹതയുണ്ട്. 2018 ആഗസ്റ്റ് 28-ന് മുമ്പ് തുറന്ന അക്കൗണ്ടുകൾക്ക് ഒരു ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും അതിനുശേഷം തുറക്കുന്ന അക്കൗണ്ടുകൾക്ക് പരിരക്ഷ 2 ലക്ഷം രൂപയുമായി വർദ്ധിപ്പിച്ചു.
ജന്‍ധന്‍ യോജന അക്കൗണ്ട് :- നേട്ടങ്ങൾ
1. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം, പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന, അടൽ പെൻഷൻ യോജന, മൈക്രോ യൂണിറ്റ് ഡെവലപ്‌മെന്റ് & റീഫിനാൻസ് ഏജൻസി ബാങ്ക് തുടങ്ങിയ പദ്ധതികൾക്ക് അർഹതയുണ്ട്.
2. സൗജന്യ ഇൻഷുറൻസ് പരിരക്ഷ
3. ഗവൺമെന്റ് സബ്‌സിഡിയും ഗ്രാന്റുകളും ജന്‍ധന്‍ യോജന അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യും.
4. യോഗ്യരായ അക്കൗണ്ട് ഉടമകൾക്ക് 10,000 രൂപ ഓവർഡ്രാഫ്റ്റ് ലഭിക്കും.
5. ബാങ്ക് ശാഖകളിലൂടെയോ എടിഎമ്മുകളിലോ, സിഡിഎമ്മുകളിലോ പണം നിക്ഷേപിക്കുന്നതിന് പ്രത്യേക ചാര്‍ജുകള്‍ ഈടാക്കില്ല.
6. ഒരു മാസത്തിനുള്ളില്‍ നടത്താവുന്ന നിക്ഷേപങ്ങളുടെ എണ്ണത്തിനും മൂല്യത്തിനും പരിധിയില്ല.
അക്കൗണ്ട് ആരംഭിക്കുന്നതെങ്ങനെ
ഇന്ത്യയിലെ ദേശ സാത്കൃത ബാങ്കുകളിലെ ഏതൊരു ശാഖയിലും പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ട് സീറോ ബാലന്‍സോടെ തുടങ്ങാവുന്നതാണ്. അക്കൗണ്ട് തുടങ്ങാന്‍ ഉദ്ദേശിക്കുന്ന ആളുടെ വിലാസം, പ്രായം എന്നിവ തെളിയിക്കുന്നതിനായി രേഖകള്‍ ഹാജരാക്കണം. പ്രധാന്‍ മന്ത്രി ജന്‍ ധന്‍ യോജനയുടെ ഫോം നിങ്ങള്‍ക്ക് പിഎംജെഡിവൈയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നോ മറ്റേതെങ്കിലും ബാങ്ക് വെബ്സൈറ്റില്‍ നിന്നോ ലഭിക്കും. നിങ്ങളുടെ കെവൈസി വിശദാംശങ്ങള്‍ നല്‍കി പിഎംജെഡിവൈ പൂരിപ്പിച്ച് തിരിച്ചറിയല്‍ രേഖകള്‍ ഇതിനോടൊപ്പം അറ്റാച്ച് ചെയ്യുക. ഇതുമായി അടുത്തുള്ള ബാങ്കിലേക്ക് പോവുക. ഇവിടെ ബന്ധപ്പെട്ട ജീവനക്കാര്‍ നിങ്ങള്‍ നല്‍കിയിരിക്കുന്ന രേഖകള്‍ പരിശോധിച്ച ശേഷം ബാങ്ക് അക്കൗണ്ട് ആരംഭിക്കും.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications