വരുമാനം വർദ്ധിപ്പിക്കുക എന്നത് എല്ലാവർക്കും ആഗ്രഹമുള്ള കാര്യമാണ്. എന്നാൽ അതിനുള്ള വഴിയാണ് ആർക്കും കൃത്യമായി അറിയാത്തത്. പക്ഷെ ഒരു കാര്യം ഉറപ്പാണ്, പണം ശേഖരിച്ച് വച്ചാൽ അത് വർദ്ധിക്കില്ല. പകരം പകരം നിക്ഷേപിക്കുക. ആ നിക്ഷേപത്തിൽ നിന്ന് വരുമാനം ലഭിക്കും. എന്നാൽ വിപണിയിൽ നിരവധി നിക്ഷേപ ഓപ്ഷനുകൾ ലഭ്യമാണ്. സ്ഥിര നിക്ഷേപമായും മ്യൂച്വൽ ഫണ്ടുകളായും ഓഹരി വിപണിയിലെ നിക്ഷേമായും തുടങ്ങി നിക്ഷേപത്തിന് നിരവധി വഴികളുണ്ട്. അതുകൊണ്ടു തന്നെ ഏത് നിക്ഷേപം തിരഞ്ഞെടുക്കുന്നു എന്നത് പ്രധാനമാണ്. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ വരുമാനം തരുന്ന സുരക്ഷിത നിക്ഷേപം തന്നെ തിരഞ്ഞെടുക്കണം.
സ്ഥിര നിക്ഷേപം അഥവാ ഫിക്സഡ് ഡിപ്പോസിറ്റ്(എഫ്ഡി) ഇന്ന് ഏറ്റവും വിശ്വാസ്യതയുള്ള നിക്ഷേപ മാർഗമാണ്. നിക്ഷേപ കാലാവധി പൂർത്തിയാകുന്നത് വരെ നിക്ഷേപത്തിന് ഒരു നിശ്ചിത പലിശ നിരക്ക് ലഭിക്കും. സ്ഥിര നിക്ഷേപത്തക്കോൾ പലിശ ലഭിക്കണം എന്നാഗ്രഹിക്കുന്നവർക്ക് ആർബിഐ ബോണ്ടുകൾ തിരഞ്ഞെടുക്കാം.

ആർബിഐ ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ട്
കേന്ദ്ര സര്‍ക്കാര്‍ ഇഷ്യു ചെയ്യുന്ന നിശ്ചിത പലിശയുള്ള, ട്രേഡ് ചെയ്യാന്‍ സാധിക്കാത്ത ബോണ്ടുകളാണ് ആര്‍ബിഐ ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ട്. 2020 ജൂലായ് ഒന്നിനാണ് നിക്ഷേപം ആരംഭിച്ചത്. 7 വര്‍ഷം ലോക്-ഇന്‍ പിരിയഡുള്ള ബോണ്ടിന്റെ പലിശ നിരക്ക് ഫ്‌ളോട്ടിംഗ് രീതിയിലുള്ളതാണ്. ഏറ്റവും സുരക്ഷിതമായ നിക്ഷേപങ്ങളിലൊന്നാണ് ആർബിഐ ബോണ്ടുകൾ. നിലവിൽ, എഫ്ഡിയേക്കാൾ കൂടുതൽ പലിശ പണം നേടാൻ ബോണ്ടുകൾ സഹായിക്കും. നിലവിൽ ആർബിഐ ബോണ്ടുകൾക്ക് 8.5 ശതമാനം പലിശയാണ് നൽകുന്നത്. ഏതൊരു ഇന്ത്യൻ പൗരനും ആർബിഐ ബോണ്ടിൽ നിക്ഷേപം നടത്താം.
നിക്ഷേപ കാലാവധി
ആർബിഐ ബോണ്ടുകളുടെ നിക്ഷേപ കാലാവധി 7 വർഷമാണ്. 70 നും 80 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ലോക്ക്-ഇന്‍ കാലാവധി അഞ്ച് വര്‍ഷമായിരിക്കും. 80 വയസിന് മുകളിലുള്ളവര്‍ക്ക് നിക്ഷേപ തീയതി മുതല്‍ നാല് വര്‍ഷത്തിന് ശേഷം നിക്ഷേപം പിന്‍വലിക്കാം. 18 വയസിന് താഴെയുള്ളവർക്ക് രക്ഷിതാക്കൾ വഴി നിക്ഷേപിക്കാം. വ്യക്തികൾക്ക് സിംഗിൾ, ജോയിന്റ് അക്കൗണ്ടായും നിക്ഷേപിക്കാൻ സാധിക്കും. വ്യക്തികൾക്കും ഹിന്ദു അഭിവക്ത കുടുംബങ്ങൾക്കും പ്രായ പരിധിയില്ലെതെ ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടിൽ നിക്ഷേപിക്കാൻ സാധിക്കും.
പലിശ നിരക്ക്
ആര്‍ബിഐ ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ്‌സ് ബോണ്ടുകള്‍ അര്‍ധ വാര്‍ഷികമായാണ് പലിശ നൽകുന്നത്. ബോണ്ടുകളുടെ പലിശ നിരക്ക് എല്ലാ വര്‍ഷവും ജനുവരി, ജൂലായ് 1 തീയതികളില്‍ നല്‍കും. നേരത്തെ നല്‍കിയിരുന്ന 7.35 ശതമാനത്തില്‍ നിന്നാണ് ഇപ്പോൾ അത് പുതുക്കി 8.05 ശതമാനത്തിലെത്തിയത്. ബോണ്ടുകളുടെ പലിശ നിരക്ക് എല്ലാ വര്‍ഷവും ജനുവരി, ജൂലായ് 1 തീയതികളില്‍ നല്‍കും.
നിക്ഷേപം എങ്ങനെ
ഏറ്റവും കുറഞ്ഞ സബ്‌സ്‌ക്രിപ്‌ഷൻ തുക 1,000 രൂപയാണ്. 1,000 രൂപയുടെ ഗുണിതങ്ങളായിരിക്കണം നിക്ഷേപ തുക എന്ന നിബന്ധനയുണ്ട്. സ്റ്റേറ്റ് ബാങ്ക് അല്ലെങ്കിൽ ഐസിഐസിഐ, ഐഡിബിഐ, എച്ച്‌ഡിഎഫ്‌സി അല്ലെങ്കിൽ ആക്‌സിസ് പോലുള്ള സ്വകാര്യ ബാങ്കുകളിൽ നിന്നോ ഏതെങ്കിലും സർക്കാർ ബാങ്കിൽ നിന്നോ ആർബിഐ ബോണ്ടുകൾ വാങ്ങാം. ഈ ബോണ്ടിന് അർദ്ധവാർഷിക അടിസ്ഥാനത്തിലാണ് പലിശ നൽകുന്നത്. ബോണ്ടിന് ലഭിക്കുന്ന പലിശയ്ക്ക് നികുതി ബാധകമാണ്. നിക്ഷേപകന്റെ ആദായനികുതി സ്ലാബിനനുസരിച്ച് നികുതി അടയ്‌ക്കേണ്ടിവരും. ഇതിനുപുറമെ, പലിശ വരുമാനത്തിനും ടിഡിഎസ് ബാധകമായിരിക്കും. ആർ ബി ഐബോണ്ട് കൈമാറ്റം ചെയ്യാൻ കഴിയില്ല. നിക്ഷേപകന്റെ മരണശേഷം മാത്രമേ നോമിനിയുടെ പേരിൽ ഇത് കൈമാറാൻ കഴിയൂ.
More From GoodReturns

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications