10,000 രൂപ നിക്ഷേപത്തില്‍ നേടാം 16 ലക്ഷം രൂപ വരെ; പോസ്റ്റ് ഓഫീസ് റെക്കറിംഗ് നിക്ഷേപങ്ങളെക്കുറിച്ചറിയാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ സാധാരണക്കാര്‍ക്കിടയില്‍ പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികള്‍ക്ക് പ്രചാരമേറെയാണ്. പല തരത്തിലുള്ള നിക്ഷേപ സമ്പാദ്യ പദ്ധതികള്‍ നിക്ഷേപകര്‍ക്കായി പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നുണ്ട്. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ സുരക്ഷിതവും വിശ്വസനീയവുമായ നിക്ഷേപ പദ്ധതികളാണ്. അവ ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്ന സ്ഥിര നിക്ഷേപങ്ങള്‍ക്കും സേവിംഗ്സ് അക്കൗണ്ടുകള്‍ക്കും ബദലായി നിക്ഷേപകര്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്.

 

Also Read : പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുകളുടെ ഈ പ്രത്യേകതകള്‍ നിങ്ങള്‍ക്ക് അറിയാമോ?

പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് സ്‌കീം

പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് സ്‌കീം

പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് സ്‌കീമിലൂടെ നിങ്ങള്‍ക്ക് സുരക്ഷിതമായ നിക്ഷേപവും റിസ്‌ക് ഇല്ലാത്ത ആദായവും ഉറപ്പാക്കാം. സര്‍ക്കാറിന്റെ മേല്‍ നോട്ടത്തിലുള്ള നിക്ഷേപ പദ്ധതികളിലൊന്നാണ് പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് സ്‌കീം. ചെറിയ ഗഢുക്കളായി ഈ പദ്ധതിയില്‍ നിങ്ങള്‍ക്ക് നിക്ഷേപം നടത്താവുന്നതാണ്. ഏറെ മികച്ച പലിശ നിരക്കിലുള്ള ആദായവും പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് സ്‌കീം നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്നു.

Also Read : പെന്‍ഷന്‍ പദ്ധതി; ദിവസ നിക്ഷേപത്തിലൂടെ മാസം തോറും ലക്ഷങ്ങള്‍ നേടാം

മെച്യൂരിറ്റി കാലയളവ്

മെച്യൂരിറ്റി കാലയളവ്

അഞ്ച് വര്‍ഷമാണ് പോസ്റ്റ് ഓഫീസ് റെക്കറിങ് പദ്ധതിയുടെ മെച്യൂരിറ്റി കാലയളവ്. ഈ പദ്ധതി പ്രകാരം നിക്ഷേപം ആരംഭിക്കുന്ന വ്യക്തി ഒറ്റത്തവണ നിക്ഷേപമല്ല നടത്തേണ്ടതെന്ന കാര്യം ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം. ഓരോ മാസവും നിശ്ചിത തുക വീതം നിക്ഷേപം നടത്തുകയാണ് പോസ്റ്റ് ഓഫീസ് റെക്കറിങ് പദ്ധതിയില്‍ പങ്കാളികളാകുന്നവര്‍ ചെയ്യേണ്ടത്. അഞ്ച് വര്‍ഷമെന്ന മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയായാല്‍ അതുവരെ നിക്ഷേപിച്ച തുക പലിശ സഹിതം നിക്ഷേപകന് തിരികെ ലഭിക്കും. പദ്ധതിയിലെ ഏറ്റവും ചുരുങ്ങിയ നിക്ഷേപ തുക 100 രൂപയാണ്. പരമാവധി നിക്ഷേപ തുകയ്ക്ക് പരിധി നിശ്ചയിച്ചിട്ടില്ല.

പലിശ നിരക്ക്

പലിശ നിരക്ക്

നിലവില്‍ 5.8 ശതമാനമാണ് ഈ പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതിയില്‍ നിന്നും നിക്ഷേപകര്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക്. ഓരോ പാദത്തിലും സംയുക്തമായാണ് നിക്ഷേപകന് പലിശ വരുമാനം ലഭിക്കുക. നിക്ഷേപിക്കുന്ന തുക എത്രയായാലും അത് പത്തിന്റെ ഗുണിതങ്ങളായിരിക്കേണ്ടതുണ്ട്. ഒരു വ്യക്തിയ്ക്ക് തനിച്ചും മൂന്ന് വ്യക്തികള്‍ക്ക് സംയുക്തമായും പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. പത്ത് വയസ്സിന് മുകളില്‍ പ്രായമുള്ള കൂട്ടികള്‍ക്കും സ്വന്തം പേരില്‍ തന്നെ റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട് തുടങ്ങാന്‍ അവസരമുണ്ട്. ഇതിന് പുറമെ പത്ത് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്കും പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട് ആരംഭിക്കാം. ഒരു വ്യക്തിയ്ക്ക് ഒന്നിലധികം അക്കൗണ്ടുകള്‍ ആരംഭിക്കുവാനും ഈ പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതിയില്‍ സാധിക്കും.

എങ്ങനെ അക്കൗണ്ട് ആരംഭിക്കാം?

എങ്ങനെ അക്കൗണ്ട് ആരംഭിക്കാം?

ഇനി എങ്ങനെയാണ് പോസ്റ്റ് ഓഫീസ് റെക്കറിംഗ് നിക്ഷേപ പദ്ധതിയില്‍ അക്കൗണ്ട് ആരംഭിക്കുകയെന്ന് നമുക്ക് നോക്കാം. നിശ്ചിത തുക പണമായോ ചെക്കായോ അടച്ച് നിക്ഷേപകന് അക്കൗണ്ട് ആരംഭിക്കാം. പരമാവധി നിക്ഷേപ തുകയ്ക്ക് പ്രത്യേക പരിധിയില്ല. ഒരു മാസത്തിന്റെ ആദ്യ പകുതിയിലാണ് അക്കൗണ്ട് ആരംഭിക്കുന്നതെങ്കില്‍ (മാസത്തിലെ 1 മുതല്‍ 15 വരെയുള്ള തീയതികള്‍ക്കുള്ളില്‍) ഓരോ മാസവും 15ാം തീയ്യതിയ്ക്ക് മുമ്പായി അക്കൗണ്ടില്‍ പണം നിക്ഷേപിക്കേണ്ടതുണ്ട്. ഇനി അക്കൗണ്ട് ആരംഭിക്കുന്നത് മാസത്തിലെ 15ാം തീയ്യതിയ്ക്ക് ശേഷമാണെങ്കില്‍ ഓരോ മാസത്തിലും 15ാം തീയ്യതിയ്ക്ക് ശേഷം മാസത്തിലെ അവസാന പ്രവൃത്തി ദിവസത്തിന് മുന്‍പ് നിര്‍ബന്ധമായും പണം നിക്ഷേപിക്കണം. മേല്‍പ്പറഞ്ഞ സമയക്രമത്തിനുള്ളില്‍ അടവ് തെറ്റിച്ചാല്‍ നിക്ഷേപകന്‍ പിഴയൊടുക്കേണ്ടതായി വരും. ഓരോ 100 രൂപയ്ക്കും 1 രൂപ വീതമാണ് തപാല്‍ വകുപ്പ് പിഴ ഈടാക്കുക.

ഇളവുകള്‍

ഇളവുകള്‍

പോസ്റ്റ് ഓഫീസ് റെക്കറിങ് പദ്ധതിയില്‍ പരമാവധി നാലു വീഴ്ചകള്‍ വരെ (മാസം പണമടയ്ക്കുന്നതില്‍) അനുവദനീയമാണ്. അഞ്ചാം തവണയും ഇതാവര്‍ത്തിച്ചാല്‍ അക്കൗണ്ട് റദ്ദു ചെയ്യപ്പെടും. ഇങ്ങനെ സംഭവിച്ചാല്‍ രണ്ടു മാസത്തിനകം റെക്കറിങ് ഡെപ്പോസിറ്റ് അക്കൗണ്ട് വീണ്ടെടുക്കാന്‍ നിക്ഷേപകന് അവസരമുണ്ട്. ഈ സമയപരിധിക്കുള്ളിലും അക്കൗണ്ട് പുതുക്കിയില്ല എന്നുണ്ടെങ്കില്‍ അക്കൗണ്ടും അടച്ച തുകയും എന്നെന്നേക്കുമായി നഷ്ടപ്പെടും.

Also Read : മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലെ ഇന്‍ഷുറന്‍സ് പരിരക്ഷ

മുന്‍കൂര്‍ നിക്ഷേപം നടത്തിയാല്‍

മുന്‍കൂര്‍ നിക്ഷേപം നടത്തിയാല്‍

ഈ പദ്ധതിയില്‍ മുന്‍കൂര്‍ നിക്ഷേപം നടത്തിയാലും നിക്ഷേപകന് ചില നേട്ടങ്ങളുണ്ട്. ആറു മാസത്തേക്ക് മുന്‍കൂര്‍ നിക്ഷേപം നടത്തിയാല്‍ പ്രതിമാസ പ്രീമിയം തുകയില്‍ പത്ത് ശതമാനം കിഴിവാണ് ലഭിക്കുക. ഉദാഹരണത്തിന് ഓരോ മാസവും ആയിരം രൂപാ വീതം നിക്ഷേപിക്കുന്ന ഒരു വ്യക്തിയ്ക്ക് 6000 രൂപയ്ക്ക് പകരം 5900 രൂപ നിക്ഷേപിച്ചാല്‍ മതിയാകും. ഒരു വര്‍ഷത്തേക്ക് ഒറ്റത്തവണ നിക്ഷേപം നടത്തുകയാണെങ്കില്‍ പ്രതിമാസ പ്രീമിയം തുകയില്‍ 40 ശതമാനത്തിന്റെ ഇളവാണ് ലഭിക്കുക. ഇതു പ്രകാരം ഒരു വര്‍ഷത്തെ ആകെ നിക്ഷേപം 12000 രൂപയ്ക്ക് പകരം 11600 രൂപയായിരിക്കും.

 പോസ്റ്റ് ഓഫീസ് റെക്കറിംഗ് നിക്ഷേപത്തിന്മേല്‍ വായ്പകളും

പോസ്റ്റ് ഓഫീസ് റെക്കറിംഗ് നിക്ഷേപത്തിന്മേല്‍ വായ്പകളും

പോസ്റ്റ് ഓഫീസ് റെക്കറിംഗ് നിക്ഷേപത്തിന്മേല്‍ വായ്പകളും നിക്ഷേപകര്‍ക്ക് ലഭിക്കും. നിക്ഷേപം ആരംഭിച്ച് ഒരു വര്‍ഷം പൂര്‍ത്തിയായാല്‍ ആകെ നിക്ഷേപ തുകയുടെ 50 ശതമാനം വരെയാണ് നിക്ഷേപകന് വായ്പയായി ലഭിക്കുക. ഒറ്റത്തവണയായോ ഗഢുക്കളായോ വായ്പ തിരിച്ചടയ്ക്കാം. ഇതേസമയം, റെക്കറിങ് നിക്ഷേപത്തിന്റെ പലിശ നിരക്കിന്മേല്‍ രണ്ടു ശതമാനം അധിക നിരക്കായിരിക്കും വായ്പയുടെ പലിശ നിരക്ക്. അഞ്ച് വര്‍ഷമാണ് ഈ പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതിയുടെ മെച്യൂരിറ്റി കാലയളവെങ്കിലും മൂന്നു വര്‍ഷത്തെ നിക്ഷേപത്തിന് ശേഷം ആവശ്യമെങ്കില്‍ അക്കൗണ്ട് അവസാനിപ്പിക്കുവാനുള്ള സൗകര്യവുമുണ്ട്.

ഓരോ മാസവും 10,000 രൂപാ വീതം നിക്ഷേപിച്ചാല്‍

ഓരോ മാസവും 10,000 രൂപാ വീതം നിക്ഷേപിച്ചാല്‍

പോസ്റ്റ് ഓഫീസ് റെക്കറിങ് നിക്ഷേപ പദ്ധതിയില്‍ ഓരോ മാസവും 10,000 രൂപാ വീതം നിക്ഷേപിച്ചാല്‍ ഇപ്പോഴത്തെ പലിശ നിരക്കായ 5.8 ശതമാനം പ്രകാരം അഞ്ച് വര്‍ഷമെന്ന മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപ തുക 6,96,967 രൂപയായിരിക്കും. 5 വര്‍ഷത്തില്‍ നിങ്ങള്‍ ആകെ നടത്തുന്ന നിക്ഷേപം 6 ലക്ഷം രൂപയും അതില്‍ ലഭിക്കുന്ന പലിശ 99,967 രൂപയുമാണ്. ചുരുക്കത്തില്‍ മെച്യൂരിറ്റി കാലയവ് പൂര്‍ത്തിയാകുമ്പോള്‍ നിങ്ങളുടെ കൈകളില്‍ 7 ലക്ഷം രൂപയെത്തും!

10 വര്‍ഷങ്ങള്‍ കൊണ്ട്് 16 ലക്ഷം രൂപ

10 വര്‍ഷങ്ങള്‍ കൊണ്ട്് 16 ലക്ഷം രൂപ

പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ടുകളില്‍ നിക്ഷേപം ആരംഭിച്ച് 1 വര്‍ഷം പൂര്‍ത്തിയായാല്‍ അക്കൗണ്ട് ബാലന്‍സ് തുകയില്‍ നിന്നും 50 ശതമാനം വരെ പിന്‍വലിക്കുവാനും നിക്ഷേപകര്‍ക്ക് സാധിക്കും. നിലവിലെ 5.8 ശതമാനം പലിശ നിരക്കില്‍ ഓരോ മാസവും 10,000 രൂപ വീതം പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് സ്‌കീമില്‍ നിക്ഷേപിക്കുകയാണെങ്കില്‍ 10 വര്‍ഷങ്ങള്‍ കൊണ്ട് നിങ്ങള്‍ക്ക് 16 ലക്ഷം രൂപ തിരികെ ലഭിക്കും.

English summary

know about scheme of post office which is very safe and its benefits are also many

know about scheme of post office which is very safe and its benefits are also many
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X