മുതിർന്ന പൗരന്മാർക്കുള്ള ജനപ്രിയ നിക്ഷേപ മാർഗങ്ങളിലൊന്നാണ് സീനിയർ സിറ്റിസൺ സേവിംഗ്സ് സ്‌കീം. വിരമിക്കലിന് ശേഷമുള്ള വർഷങ്ങളിൽ സുരക്ഷിതമായ വരുമാന മാർഗ്ഗം നൽകുകയെന്ന ലക്ഷ്യത്തോടെ 2004 ൽ സർക്കാർ പിന്തുണയോടെയാണ് പദ്ധതി ആരംഭിച്ചത്. നടപ്പ് സാമ്പത്തിക വര്‍ഷം (2023-24 ) സെപ്റ്റംബര്‍ പാദത്തില്‍ 76,675 കോടി രൂപയുടെ നിക്ഷേപമാണ് ഈ പദ്ധതിയില്‍ മുതിര്‍ന്ന പൗരന്മാര്‍ നടത്തിയത്. മുന്‍ വര്‍ഷത്തെ സമാന കാലയളവിനേക്കാള്‍ 160 ശതമാനം വളര്‍ച്ച.
സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം (എസ്.സി.എസ്.എസ്)
ചെറിയ സമ്പാദ്യ പദ്ധതിയാണ് സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം. 60 വയസിനോ അതിനു മുകളിലോ പ്രായമുള്ള വ്യക്തികള്‍ക്കും 55 വയസിനും 60 വയസിനുമിടയില്‍ പ്രായമുള്ള ജോലിയില്‍ നിന്ന് വിരമിച്ച വ്യക്തികള്‍ക്കും അക്കൗണ്ട് തുടങ്ങാം. ഏറ്റവും കുറഞ്ഞ തുക 10,000 രൂപയാണ്. പരമാവധി 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. പോസ്റ്റ് ഓഫീസ്, ബാങ്കുകള്‍ എന്നിവ വഴിയാണ് അക്കൗണ്ടു തുറക്കേണ്ടത്.

കാലാവധി
എസ്‌സിഎസ്എസ് അക്കൗണ്ടിന് 5 വർഷത്തെ കാലാവധിയുണ്ട്. പക്ഷെ നിക്ഷേപം എപ്പോൾ വേണമെങ്കിലും പിൻവലിക്കാം. എന്നാൽ ഇങ്ങനെ അകാലത്തിൽ പിൻവലിക്കുന്നതിന് പിഴ നൽകേണ്ടി വരും. അതിനാൽ, അടിയന്തിര സാഹചര്യങ്ങളിലോ സാമ്പത്തിക അത്യാവശ്യ ഘട്ടത്തിലോ പണം പിൻവലിക്കുമ്പോൾ നിക്ഷേപകൻ പിഴ നൽകണം എന്നത് ഓർത്തുവെക്കുക. അതോടൊപ്പം നിക്ഷേപകന് അക്കൗണ്ട് 3 വർഷത്തേക്ക് കൂടി നീട്ടാനുള്ള ഓപ്ഷനും ഉണ്ട്.
പലിശ നിരക്ക്
8.2 ശതമാനമാണ് നിലവില്‍ ലഭിക്കുന്ന പലിശ. ഓരോ പാദത്തിലും പലിശ നിരക്ക് ധനമന്ത്രാലയം അവലോകനം ചെയ്യുന്നു. പലിശ ത്രൈമാസ അടിസ്ഥാനത്തിലാണ് നൽകുന്നത്.
നികുതി ഇളവ്
സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്‌കീമിൽ നിക്ഷേപിക്കുമ്പോൾ നികുതി ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. സ്‌കീമിന് കീഴിലുള്ള നിക്ഷേപം ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം കിഴിവിന് അർഹമാണ്. സെക്ഷൻ 80 സി പ്രകാരം ഒരു സാമ്പത്തിക വർഷത്തിൽ മൊത്തം പലിശ 50,000 രൂപയിൽ കൂടുതലാണെങ്കിൽ, പലിശയിൽ നിന്ന് ടിഡിഎസ് കുറയ്ക്കും.
14 ലക്ഷം രൂപ എങ്ങനെ നേടാം
സീനിയർ സിറ്റിസൺസ് സ്കീമിൽ 10 ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കിൽ 5 വർഷത്തിന് ശേഷം 8.2 ശതമാനം പലിശ നിരക്കിൽ 14 ലക്ഷം രൂപ ലഭിക്കും. അതായത് പലിശയായി മാത്രം 4,28,964 രൂപ ലഭിക്കും.
പലിശ നിരക്ക് താരതമ്യം
എച്ച്ഡിഎഫ്സി ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് , സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ബാങ്കുകൾ 2 കോടിവരെയുള്ള സ്ഥിര നിക്ഷേപത്തിന് നൽകുന്ന വാർഷിക പലിശ നിരക്ക് കൂടി പരിശോധിക്കാം.
എച്ച്ഡിഎഫ്സി ബാങ്ക്: സ്വകാര്യ ബാങ്കുകളിലെ നിക്ഷേപത്തിനായി നിക്ഷേപകർ ഏറ്റവും കൂടുതൽ പരിഗണിക്കുന്ന ബാങ്കാണ് എച്ച്ഡിഎഫ്സി ബാങ്ക്. 2 വർഷം 11 മാസം 1 ദിവസം മുതൽ 4 വർഷം 7 മാസം വരെയുള്ള നിക്ഷേപത്തിന് പൊതുജനങ്ങൾക്ക് 7.00 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.5 ശതനമാനവുമാണ് എച്ച്ഡിഎഫ്സി ബാങ്ക് നൽകുന്ന പലിശ.
പഞ്ചാബ് നാഷണൽ ബാങ്ക്: മൊത്തം സ്ഥിര നിക്ഷേപത്തിന്‍റെ 6 ശതമാനം പഞ്ചാബ് നാഷണൽ ബാങ്ക് സ്വന്തമാക്കിയിട്ടുണ്ട്. 3 വർഷത്തിന് മുകളിൽ 5 വർഷം വരെയുള്ള സ്ഥിര നിക്ഷേപത്തിന് പൊതുജനങ്ങൾക്ക് 6.50 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.00 ശതമാനം വാർഷിക പലിശ ലഭിക്കും.
സ്റ്റേറ്റ് ബാങ്ക് ഓഫ്: ഇന്ത്യ സ്ഥിര നിക്ഷേപത്തിനായി നിക്ഷേപകർക്ക് ഏറ്റവും താല്പര്യമുള്ള ബാങ്കുകളിൽ ഒന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 3 വർഷം മുതൽ 5 വർഷം വരെയുള്ള നിക്ഷേപത്തിന് പൊതുജനങ്ങൾക്ക് 6.50 ശതമാനവും മുതിർന്ന പൗരന്മാർക്ക് 7.00 ശതമാനവുമാണ് വാർഷിക പലിശ.
More From GoodReturns

റെയിൽവേ ഓഹരികളിൽ വൻ മുന്നേറ്റം: RVNL, RITES ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കേണ്ട നിർണായക വിവരങ്ങൾ

ബംഗളൂരു സിബിഡിയിൽ കനത്ത ഗതാഗതക്കുരുക്ക്; ബ്രിഗേഡ് റോഡ് വഴി യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കുക

ആർബിഐയുടെ പുതിയ പണനയം: നിങ്ങളുടെ ഹോം ലോൺ ഇഎംഐയിൽ വരാൻ പോകുന്ന മാറ്റങ്ങൾ അറിയാമോ?

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!



Click it and Unblock the Notifications