ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗമാണ് സ്ഥിര നിക്ഷേപങ്ങൾ അഥവാ ഫിക്സഡ് ഡിപ്പോസിറ്റ്. പണം സുരക്ഷിതമായിരിക്കുമെന്നും ആവശ്യമുള്ളപ്പോൾ പിൻവലിക്കുകയും ചെയ്യാം. വീട് നിര്‍മാണമോ, വാഹനം വാങ്ങാനോ വിവാഹത്തിനോ ഉന്നത വിദ്യാഭ്യാസത്തിനോ എന്തിനായാലും സാധാരണക്കാരന്‍ ആദ്യം ചെയ്യുന്നത് സ്ഥിര നിക്ഷേപമാണ്. സ്വകാര്യ മേഖലയിലെ ബാങ്കുകള്‍, സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍, പെയ്‌മെന്‍റ് ബാങ്കുകള്‍ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളപം പല തരത്തിലുള്ള സ്ഥിര നിക്ഷേപ പദ്ധതികള്‍ ഉപയോക്താക്കള്‍ക്കായി വാദ്ഗാനം ചെയ്യുന്നുണ്ട്.
വൻകിട ബാങ്കുകളുടെ സ്ഥിര നിക്ഷേപ നിരക്കുകൾ അത്രയ്ക്കു മികച്ചതാണോ എന്ന ചോദ്യം ഇപ്പോഴും നിലനിൽക്കുന്നു. ദീർഘകാലത്ത് പോലും നിരക്കുകൾ 8.5 ശതമാനത്തിൽ താഴെ നിൽക്കുന്നു. നിക്ഷേപങ്ങൾക്ക് മുൻനിര ബാങ്കുകളേക്കാൾ ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്നത് പലപ്പോഴും സ്മോൾ ഫിനാൻസ് ബാങ്കുകളാണ്. ആർബിഐ റിപ്പോ നിരക്ക് വർധിപ്പിക്കുന്നത് താൽക്കാലികമായി നിർത്തിവെച്ചെങ്കിലും വിവിധ ബാങ്കുകൾ ഇപ്പോഴും പലിശനിരക്കുയർത്തുന്നുണ്ട്. 2 കോടി രൂപയിൽ താഴെയുള്ള നിക്ഷേപത്തിന് 9 ശതമാനമോ അതിൽ കൂടുതലോ ആണ് മുതിർന്ന പൗരന്മാർക്ക് നൽകുന്നത്. അത്തരത്തിലുള്ള ഏഴ് സ്മോൾ ഫിനാൻസ് ബാങ്കുകളെ പരിചയപ്പെടാം

1. യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക്
സെൻട്രം ഫിനാൻഷ്യൽ സർവീസസ് (സെൻട്രം ഗ്രൂപ്പ്), റെസീലിയന്റ് ഇന്നൊവേഷൻസ് (ഭാരത്പേ) എന്നിവയുടെ നേതൃത്വത്തിലുള്ള ചെറുകിട ബാങ്കിംഗ് സ്ഥാപനമാണ് യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക്. 1001 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 9.50 ശതമാനമാണ് യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. പക്ഷെ സ്ഥിര നിക്ഷേപങ്ങളുടെയും ആവർത്തന നിക്ഷേപങ്ങളുടെയും അകാല പിൻവലിക്കലിന് 1 ശതമാനം പിഴ ഈടാക്കും.
2. ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക്
മുതിർന്ന പൗരന്മാർക്ക്, 750 ദിവസത്തിനുള്ളിൽ കാലാവധി പൂർത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് 9.21 ശതമാനം പലിശയാണ് നൽകുന്നത്.
3. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്
കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌മോള്‍ ഫിനാന്‍സ് ബാങ്കാണ് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്. രണ്ട് വർഷത്തിനും മൂന്ന് വർഷത്തിനും ഇടയിൽ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 9 ശതമാനം പലിശ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്വാഗ്ദാനം ചെയ്യുന്നു.
4. ജന സ്മോൾ ഫിനാൻസ് ബാങ്ക്
1095 ദിവസം കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 9 ശതമാനം പലിശയാണ് ജന സ്മോൾ ഫിനാൻസ് ബാങ്ക് നൽകുന്നത്. പക്ഷെ കാലാവധി പൂർത്തിയാകുന്നതിന് മുൻപ് നിക്ഷേപം പിൻവലിച്ചാൽ 05 ശതമാനം പിഴ നൽകേണ്ടി വരും.
6. സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്
സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക് രണ്ട് വർഷത്തിനും മൂന്ന് വർഷത്തിനും ഇടയിലുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് 9 ശതമാനമാണ് പലിശ നൽകുന്നത്.
7. ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്
മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങൾക്ക് 9 ശതമാനമാണ് ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് നൽകുന്ന പലിശ നിരക്ക്. എന്നാൽ കാലാവധി പൂർത്തിയാകുന്നതിന് മുൻപ് നിക്ഷേപം പിൻവലിച്ചാൽ പലിശ ലഭിക്കില്ല.
സ്മോൾ ഫിനാൻസ് ബാങ്കുകൾ
സുരക്ഷിതത്വം റിസർവ് ബാങ്കിന്‍റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നവയാണ് സ്മോൾ ഫിനാൻസ് ബാങ്കുകൾ. റിസര്‍വ് ബാങ്ക് സബ്‌സിഡിയറിയായ ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന്‍ നിക്ഷേപത്തിന് 5 ലക്ഷം രൂപ വരെ ഇന്‍ഷൂറന്‍സ് നല്‍കുന്നുണ്ട്. രാജ്യത്തുള്ള എല്ലാ വാണിജ്യ ബാങ്കുകള്‍ക്കും, വിദേശ ബാങ്കുകള്‍ക്കും, റീജിയന്‍ റൂറല്‍ ബാങ്ക്, അര്‍ബന്‍ കോര്‍പ്പറേറ്റീവ് ബാങ്ക് എന്നിവയും ഇന്‍ഷൂറന്‍സ് ലഭിക്കും. ഇവിടെ സ്വകാര്യ ബാങ്ക്, പൊതുമേഖലാ ബാങ്ക്, സ്‌മോള്‍ ഫിനാന്‍സ് എന്ന വേര്‍തിരിവില്ല. അതിനാൽ 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപം സുരക്ഷിതമാണ്.
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
