രാജ്യത്തെ തൊഴിലാളികളുടെ ക്ഷേമത്തിനായി കേന്ദ്ര സർക്കാരിന് കീഴിലുള്ള സാമൂഹിക സുരക്ഷാ സ്ഥാപനമാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ). തൊഴിലാളികളുടെ ശമ്പളത്തിൽ നിന്നും ഒരു നിശ്ചിത തുക പ്രൊവിഡന്റ് ഫണ്ടിലേക്ക് നിക്ഷേപിച്ച് അവരെ സാമ്പത്തികമായി ശാക്തീകരിക്കുകയാണ് ഇപിഎഫ്ഒ ചെയ്യുന്നത്.
പ്രധാനമായും മൂന്ന് നിക്ഷേപ പദ്ധതികളാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ കീഴിലുള്ളത്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്), പെൻഷൻ പ്ലാൻ, ജീവനക്കാർക്കുള്ള ഇൻഷുറൻസ് പ്രോഗ്രാം( ഇഡിഎൽഐ) എന്നിവയാണത്.

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്
ഇരുപതോ അതിലധികമോ ജീവനക്കാർ ജോലി ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും തങ്ങളുടെ ജീവനക്കാരെ ഇപിഎഫ് അഥവാ എംപ്ലോയ്‌മെന്റ് പ്രോവിഡന്റ് ഫണ്ടിൽ ചേർത്തിരിക്കണമെന്നാണ് ഇന്ത്യയിലെ തൊഴിൽ നിയമം. പ്രൊപ്രൈറ്ററി സ്ഥാപനങ്ങൾ, പാർട്ണർഷിപ്പുകൾ, കമ്പനികൾ എന്നിങ്ങനെ സംഘടിത മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കാണ് ഇപിഎഫിൽ അംഗത്വം ലഭിക്കുക. സ്വയം തൊഴിൽ ചെയ്യുന്നവർ, പെൻഷൻ പറ്റിയവർ എന്നിവർ യോഗ്യരല്ല. കേന്ദ്ര സർക്കാർ പിന്തുണ നൽകുന്ന ചെറുകിട നിക്ഷേപങ്ങൾ, പബ്ലിക് പ്രോവിഡന്റ് ഫണ്ട് എന്നിവ പോലെ കേന്ദ്ര സർക്കാരിന്റെ എംപ്ലോയീസ് ഫണ്ട് ഓർഗനൈസഷൻ ആണ് നിക്ഷേപങ്ങൾക്ക് പലിശ തീരുമാനിക്കുന്നത്.
ശമ്പളവും ക്ഷാമബത്തയും ഉൾപ്പെടുന്ന അടിസ്ഥാന വേതനത്തിന്റെ 12 ശതമാനം തുകയാണ് ജീവനക്കാർ നിക്ഷേപിക്കേണ്ടത്. ഇതോടൊപ്പം തത്തുല്യമായ തുക തൊഴിലുടമയും നൽകണം. മറ്റു നിക്ഷേപങ്ങങ്ങളിൽ നിന്ന് വ്യത്യസ്ഥമായി അടയ്ക്കുന്ന വിഹിതം, ലഭിക്കുന്ന പലിശ, പിൻവലിക്കുന്ന തുക ഇവ മൂന്നും ആദായനികുതിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. വോളൻറ്റെറി പ്രോവിഡന്റ് ഫണ്ട് ഉൾപ്പെടെ 2.5 ലക്ഷത്തിന് മുകളിൽ ഒരു സാമ്പത്തിക വർഷത്തിൽ നടത്തുന്ന നിക്ഷേപങ്ങൾക്ക് ആദായനികുതി നൽകേണ്ട.
എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്കിഡ് ഇന്‍ഷുറന്‍സ് സ്‌കീം
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ (ഇപിഎഫ്) അംഗമായിട്ടുള്ള എല്ലാ ജീവനക്കാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുനന പദ്ധതിയാണ് എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്കിഡ് ഇന്‍ഷുറന്‍സ് സ്‌കീം 1976 അഥവാ ഇഡിഎല്‍ഐ സ്‌കീം.
ഇപിഎഫ് പദ്ധതിയിൽ അംഗമായിട്ടുള്ള എല്ലാ ജീവനക്കാർക്കും ഈ പദ്ധതിയുടെ ഇൻഷുറൻസ് സംരക്ഷണം ലഭ്യമാകും. തൊഴിലുടമയുടെയും കേന്ദ്രസർക്കാരിന്റെയും വിഹിതം വഴിയാണ് ഈ പദ്ധതിയുടെ നടത്തിപ്പിനാവശ്യമായ സംഖ്യ സ്വരൂപിക്കുന്നത്. ഓരോ ജീവനക്കാരന്റെയും ശമ്പളത്തിന്റെ അര ശതമാനം വീതം തൊഴിലുടമ എല്ലാ മാസവും ഈ പദ്ധതിയിലേക്ക് അടയ്ക്കേണ്ടതുണ്ട്. എന്നാൽ ജീവനക്കാരൻ ഈ പദ്ധതിയിലേക്ക് ഒരു തുകയും അടയ്ക്കേണ്ടതില്ല.
ജീവനക്കാരൻ മരണമടഞ്ഞ മാസത്തിനു തൊട്ടുമുൻപുള്ള 12 മാസത്തെ ശരാശരി വേതനത്തിന്റെയും (15,000 രൂപ എന്ന പരിധിക്ക് വിധേയമായി) ഇപിഎഫ് അക്കൗണ്ടിലെ അവസാന 12 മാസത്തെ ശരാശരി ബാലൻസിന്റെയും അടിസ്ഥാനത്തിലായിരിക്കും ആനുകൂല്യങ്ങൾ അനുവദിക്കുന്നത്. അറിഞ്ഞിരിക്കേണ്ട ഏറ്റവും അത്യാവശ്യമായ 6 ഇപിഎഫ് ക്ലെയിം ഫോമുകൾ ഏതൊക്കെ എന്ന് നോക്കാം
1. ഫോം 10C: ഇപിഎസ് സ്കീമിലെ തൊഴിലുടമയുടെ സംഭാവനയിൽ നിന്ന് പണം പിൻവലിക്കാൻ ഈ ഫോം ഉപയോഗിക്കാം.
2. ഫോം 10D: പ്രതിമാസ പെൻഷൻ ലഭിക്കുന്നതിന് ഈ ഫോം ഉപയോഗിക്കാം.
3. ഫോം 31: ഇപിഎഫ് അക്കൗണ്ടിൽ നിന്ന് ലോണുകളും പിൻവലിക്കലുകളും നേടുന്നതിന് ഈ ഫോം ഉപയോഗിക്കുന്നു.
4. ഫോം 13: ഒരു ജോലിയിൽ നിന്ന് മറ്റൊന്നിലേക്ക് ഫണ്ട് ട്രാൻസ്ഫർ ചെയ്യാൻ ഈ ഫോം ഉപയോഗിക്കാം.
5. ഫോം 20: ഈ ഫോം ഉപയോഗിക്കുന്നതിലൂടെ ജീവനക്കാരന്റെ മരണമുണ്ടായാൽ കുടുംബാംഗത്തിനോ നോമിനിക്കോ പിഎഫ് ഫണ്ട് നേടാനാകും. ജോലി ചെയ്ത വർഷം 10ത്തിൽ താഴെയാണെങ്കിൽ പോലും ഇത് ബാധകമാണ്.
6. ഫോം 51F: എംപ്ലോയീസ് ഡിപ്പോസിറ്റ് ലിങ്ക്ഡ് ഇൻഷുറൻസിന്റെ ഇൻഷുറൻസ് ആനുകൂല്യങ്ങൾ ക്ലെയിം ചെയ്യാൻ നോമിനിക്ക് ഫോം 51F ഉപയോഗിക്കാം.
More From GoodReturns

കേന്ദ്രീയ വിദ്യാലയങ്ങളിൽ പഠിക്കാം, അപേക്ഷ നൽകേണ്ട സമയമായി, യോഗ്യതാ മാനദണ്ഡങ്ങളും വിശദാംശങ്ങളും അറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്, പക്ഷെ പേടി വേണ്ട, അറിയാം ഇന്നത്തെ പവന്റെ നിരക്ക്

ഡിജിറ്റൽ അറസ്റ്റിലൂടെ നോയിഡ സ്വദേശിക്ക് നഷ്ടമായത് 1 കോടി രൂപ: ഈ അബദ്ധം നിങ്ങൾക്ക് പറ്റാതിരിക്കാൻ 5 കാര്യങ്ങൾ..

സാമ്പത്തിക ഭാവി കെട്ടിപ്പടുക്കാം; ജെൻ സീ തലമുറ അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ

മുതിർന്ന പൗരന്മാർക്ക് സ്ഥിര നിക്ഷേപത്തിന് 7.5 ശതമാനം വരെ പലിശ, പണം ഈ ബാങ്കിൽ നിക്ഷേപിക്കൂ, തയ്യാറാണോ.. ?

കാത്തിരിക്കുന്നത് പൊള്ളുന്ന ചൂട്, 36 മുതല്‍ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം, ആശ്വാസമഴ കിട്ടുമോ..?

പ്രത്യാശയുടെ കിരണവുമായി ദുഃഖവെള്ളിയും ഈസ്റ്ററും, ആഘോഷങ്ങൾ ഏത് ദിവസം, അറിയാം വിശേഷങ്ങൾ

കേരളത്തിൽ ഇന്ന് ചെറിയ പെരുന്നാൾ, എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ ആഘോഷം നാളെ, കാരണം അറിയാം



Click it and Unblock the Notifications