കേന്ദ്രസർക്കാറിന്റെ കീഴിൽ നിരവധി ചെറുകിട സമ്പാദ്യ പദ്ധതികളുണ്ട്. എന്നാൽ ഏറ്റവും കുറഞ്ഞ നിക്ഷേപവും കൂടുതൽ പലിശയും നൽകുന്ന പദ്ധതി കൃത്യമായി കണ്ടെത്തുകയും അതിൽ നിക്ഷേപിക്കുകയും ചെയ്താൽ മാത്രമേ കൂടുതൽ വരുമാനം കണ്ടെത്താൻ സാധിക്കുകയുള്ളൂ. ഓരോ പാദത്തിലും ചെറുകിട നിക്ഷേപ പദ്ധതികളുടെ നിരക്കുകളിൽ കേന്ദ്രസർക്കാർ മാറ്റം വരുത്താറുണ്ട്. അതുകൊണ്ടുതന്നെ പലിശ നിരക്കുകളിലും വ്യത്യാസമുണ്ടാകും.
കേന്ദ്രസർക്കാരിന്റെ വ്യത്യസ്ത പദ്ധതികളും അവയുടെ പലിശ നിരക്കും അറിയാം
പെൺകുട്ടികൾക്ക് വേണ്ടിയുള്ള സമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി, വനിതാ നിക്ഷേപകർക്കായി മഹിളാസമ്മാൻ, മുതിർന്ന പൗരന്മാർക്കായി സീനിയർ സിറ്റിസൺ സേവിങ് സ്കീം, ദീർഘകാല നിക്ഷേപങ്ങൾക്കായും നിരവധി പദ്ധതികൾ ഉണ്ട്.

സുകന്യ സമൃദ്ധി
സുകന്യ സമൃദ്ധി യോജന പെൺകുട്ടികൾക്കുള്ള നിക്ഷേപമാണ്. ഒരു കുടുംബത്തിലെ 2 പെണ്‍കുട്ടികൾക്കാണ് സുകന്യ സമൃദ്ധി യോജന അക്കൗണ്ടുകളാണ് ആരംഭിക്കാന്‍ സാധിക്കുക. 1 വയസ് മുതല്‍ 10 വയസ് വരെയുള്ള പ്രായത്തിനിടെയില്‍ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ആരംഭിക്കണം. 18 വയസ് പൂര്‍ത്തിയാകുന്നതോടെ അക്കൗണ്ട് പെണ്‍കുട്ടിയുടെ പേരിലാകും.
വര്‍ഷത്തില്‍ കുറഞ്ഞത് 250 രൂപ നിക്ഷേപിക്കണം. ഒറ്റത്തവണയായോ മാസ തവണയായോ നിക്ഷേപിക്കാം. 8 ശതമാനമാണ് പലിശ നിരക്ക്. അതായത് 1.50 ലക്ഷം രൂപ 15 വര്‍ഷ കാലം നിക്ഷേപിക്കുക. 8 ശതമാനം പലിശ ലഭിച്ചാല്‍ കാലാവധിയില്‍ 67.3 ലക്ഷം രൂപ ലഭിക്കും. പലിശ നിരക്കിൽ വരുംകാലത്ത് വർദ്ധനവ് ഉണ്ടാകുകയാണെങ്കിൽ ലഭിക്കുന്ന വരുമാനത്തിലും വർദ്ധനവ് ഉണ്ടാകും.
മഹിളാ സമ്മാൻ സേവിംഗ്സ്
സ്ത്രീകളുടെയും പേരിൽ 2 വർഷത്തേക്ക് 2 ലക്ഷം രൂപയാണ് മഹിളാ സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ് പദ്ധതിയിൽ നിക്ഷേപിക്കാൻ കഴിയുക. 2 വർഷത്തേക്ക് 7.50 ശതമാനം സ്ഥിര പലിശ നിരക്കാണ് മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്യുന്നത്. നിലവിൽ ഈ പദ്ധതിയിൽ നിന്നുമുള്ള റിട്ടേൺ ബാങ്ക് എഫ്ഡികളിൽ നിന്നു ലഭിക്കുന്നതിനേക്കാൾ കൂടുതലാണ്. നിക്ഷേപ തുക ഭാഗികമായി പിൻവലിച്ചാലും അത് നിക്ഷേപകരെ ബാധിക്കില്ല. 1000 രൂപയാണ് കുറഞ്ഞ നിക്ഷേപതുക.
കിസാൻ വികാസ് പത്ര
ആളുകളിൽ ദീർഘകാല സാമ്പത്തിക അച്ചടക്കം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാർ കിസാൻ വികാസ്പത്രി എന്ന നിക്ഷേപ പദ്ധതി തുടങ്ങിയത്. 115 മാസമാണ് (9 വർഷവും 5 മാസവും) നിക്ഷേപത്തിന്റെ കാലാവധി. ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 1,000 രൂപയാണ്, ഉയർന്ന പരിധിയില്ല. 7.5 ശതമാനം പലിശയാണ് കിസാൻ വികാസ് പത്ര നൽകുന്നത്.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട്
ഗ്യാരണ്ടീഡ് റിട്ടേൺ പ്രദാനം ചെയ്യുന്നതും വിപണിയിലെ ചാഞ്ചാട്ടങ്ങളെ സ്വാധീനിക്കാത്തതുമായ സർക്കാർ പിന്തുണയുള്ള ദീർഘകാല നിക്ഷേപ മാർഗമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്. 100% ഗ്യാരണ്ടിയുള്ള ചെറുകിട സമ്പാദ്യ പദ്ധതി കൂടിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. PPF അക്കൗണ്ടിന്റെ നിലവിലെ പലിശ നിരക്ക് 7.1% ആണ്, ഇന്ത്യയിലെ മറ്റേതൊരു സേവിംഗ്സ് സ്കീമിനും ലഭിക്കുന്ന പലിശയേക്കാൾ കൂടുതലാണ്. ഉയർന്ന നികുതി സ്ലാബിന് 10 ശതമാനത്തിലധികം നികുതി റിട്ടേൺ നൽകുന്നു.
സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം
മുതിർന്ന പൗരൻമാർക്കും നേരത്തെ വിരമിച്ചവർക്കും മാത്രം നിക്ഷേപിക്കാനാകുന്ന പദ്ധതിയാണിത് . 60 വയസിന് മുകളിലുള്ള ഏതൊരു പൗരനു o ബാങ്കിലോ പോസ്റ്റ് ഓഫീസിലോ ഈ പദ്ധതിയുടെ അക്കൗണ്ട് ആരംഭിക്കാം . പദ്ധതിക്ക് അഞ്ച് വർഷത്തെ കാലാവധിയാണുള്ളത് . ആയിരം രൂപയാണ് കുറഞ്ഞ നിക്ഷേപം. പരമാവധി 30 ലക്ഷം രൂപവരെ പദ്ധതിയിൽ നിക്ഷേപിക്കാവുന്നതാണ്. പദ്ധതിയുടെ പലിശനിരക്ക് 8.2% ആണ് .
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് നിക്ഷേപം ഒറ്റയ്ക്കോ , സംയുക്തമായോ അതുപോലെ തന്നെ പ്രായ പൂർത്തിയാകാത്ത ഒരാളുടെ പേരിലോ നിക്ഷേപിക്കാം . പദ്ധതിയിൽ പലിശ നൽകില്ല പകരം വീണ്ടും നിക്ഷേപിക്കുന്നു. 7.7 ശതമാനമാണ് നൽകുന്ന പലിശ.
ഒരു കാര്യം ശ്രദ്ധിക്കണം എല്ലാ നിക്ഷേപങ്ങളും നികുതി രഹിതമല്ല. ഉദാഹരണത്തിന്, ചില പോസ്റ്റ് ഓഫീസ് സ്കീമുകൾക്ക് നൽകുന്ന പലിശയ്ക്ക് നികുതി ബാധകമാണ്, കൂടാതെ 1961 ലെ ആദായ നികുതി നിയമത്തിലെ സെക്ഷൻ 80C ഒരു കിഴിവ് അനുവദിക്കുന്നില്ല.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications