വിരമിക്കുന്ന സമയത്ത് എല്ലാവരുടേയും പ്രതീക്ഷയാണ് പെൻഷനുകൾ. എന്നാൽ മികച്ച പെൻഷൻ പദ്ധതികളില്ലാത്തവർക്കും മറ്റ് വരുമാനമില്ലാത്തവർക്കും വാർദ്ധക്യകാലം കഠിനമായിരിക്കും. അതു കൊണ്ടു തന്നെ കരിയറിൽ തന്നെ മികച്ച പെൻഷൻ പദ്ധതികളിൽ അംഗങ്ങളായാൽ വാർദ്ധക്യകാലത്ത് ടെൻഷനില്ലാതെ ജീവിക്കാം. സാമ്പത്തിക ഭദ്രതയും കൈവരിക്കാം.
18 വയസുമുതൽ ദിവസവും 7 രൂപ മാറ്റി വയ്ക്കാൻ തയ്യാറെങ്കിൽ 60 വയസിന് ശേഷം മാസം 5000 രൂപ വരെ നേടാം. അതിന് സഹായിക്കുന്ന കേന്ദ്രസർക്കാർ പദ്ധതിയാണ് അടൽ പെൻഷൻ യോജന.

2015ലെ കേന്ദ്ര ബജറ്റിൽ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയാണ് അടൽ പെൻഷൻ യോജന പദ്ധതി പ്രഖ്യാപിച്ചത്. 60 വയസ്സ് പൂര്‍ത്തിയായവർക്ക് മാസം നിശ്ചിത തുക പെൻഷൻ നൽകുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഓരോ പ്രായത്തിലുള്ളവരും വ്യത്യസ്ഥ തുകയാണ് അടൽ പെൻഷൻ യോജനയിൽ നൽകേണ്ടത്. നിക്ഷേപകര്‍ നൽകുന്ന വിഹിതത്തിന് അനുസരിച്ച് സര്‍ക്കാരും പദ്ധതിയിലേക്ക് സംഭാവന നൽകും.
25 വയസ്സിലാണ് നിങ്ങൾ അകൌണ്ട് തുടങ്ങുന്നതെങ്കിൽ മാസം 376 രൂപ നൽകണം. പെൻഷൻ തുക 5000 തന്നെയാണ്. 30 വയസ്സ് മുതൽ, 5000 രൂപ പെൻഷന് ആവശ്യമായ പ്രതിമാസ വിഹിതം 577 രൂപയും 35 വയസ്സ് മുതൽ 902 രൂപയുമാണ്. ഏറ്റവും ചുരുങ്ങിയ പ്രതിമാസ തവണ 42 രൂപയും ഏറ്റവും ഉയര്‍ന്നത് 1454 രൂപയുമാണ്. ചുരുങ്ങിയ പ്രതിമാസ പെന്‍ഷന്‍ 1000 രൂപയും ഉയര്‍ന്ന പ്രതിമാസ പെന്‍ഷന്‍ 5000 രൂപയുമാണ് ലഭിക്കുക.
18 വയസ്സ് മുതല്‍ 40 വയസ്സ് വരെ പ്രായമുള്ള എല്ലാ ഇന്ത്യൻ പൗരൻമാർക്കും സേവിങ്സ് ബാങ്ക് അക്കൗണ്ടോ തപാലോ ഉപയോഗിച്ച് അടൽ പെൻഷൻ യോജനയിൽ ചേരാം. മാസം തോറും കുറഞ്ഞത് 20 വർഷത്തേക്കെങ്കിലും നിശ്ചിത തുക ഈ പദ്ധതിയിൽ അടയ്ക്കണം. മൊബൈൽ നമ്പറും ആധാറും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുകയും വേണം. 60 വയസ് തികയുമ്പോൾ പെൻഷൻ ലഭിച്ചു തുടങ്ങും.
ആജീവനാന്ത പെൻഷനാണ് പദ്ധതിയിലൂടെ സർക്കാർ ഉറപ്പാക്കുന്നത്. വരിക്കാരന്‍റെ മരണശേഷം ജീവിതപങ്കാളിക്ക് അതേ തുക പെൻഷനായി ലഭിക്കും. പങ്കാളിയുടെയും മരണശേഷം, വരിക്കാരൻ 60 വയസ്സ് വരെ സ്വരൂപിച്ച പെൻഷൻ നോമിനിക്ക് നൽകും. പദ്ധതിയുടെ തുകയ്ക്ക് ആദായ നികുതി നിയമത്തിലെ സെക്ഷൻ 80CCD (1B) പ്രകാരമുള്ള നികുതി ആനുകൂല്യങ്ങൾ ലഭിക്കുമെന്നതും പ്രത്യേകതയാണ്. നിബന്ധനകള്‍ക്ക് വിധേയമായി പദ്ധതിയില്‍ നിന്ന് പുറത്തു പോകാം. ഇത്തരം സാഹചര്യത്തില്‍ സര്‍ക്കാരിന്റെ സംഭാവനയും പലിശയും കഴിഞ്ഞുള്ള തുകയാണ് വരിക്കാരന് ലഭിക്കുക. പ്രൊവിഡന്‍റ് ഫണ്ട്, ഗ്രാറ്റുവിറ്റി തുടങ്ങി പെൻഷൻ ലഭിക്കാൻ സാധ്യതയില്ലാത്ത സാധാരണക്കാരായ തൊഴിലാളികൾക്ക് ഏതു ബാങ്കിലും ഈ പെൻഷൻ അക്കൗണ്ട് തുടങ്ങാം.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications