ഇന്ത്യയിലെ മ്യൂച്വൽ ഫണ്ടുകളിൽ സ്മോൾ ക്യാപ്‌സ് കഴിഞ്ഞാൽ ഏറ്റവും ജനപ്രിയമായ വിഭാഗമാണ് മിഡ് ക്യാപ് ഫണ്ടുകൾ. മിനിമം 65 ശതമാനമെങ്കിലും മിഡ് ക്യാപ് കമ്പനികളുടെ ഓഹരികളിൽ മാത്രം നിക്ഷേപം നടത്തുന്ന സ്കീമുകളാണ് മിഡ് ക്യാപ് ഫണ്ടുകൾ. വലുപ്പം അടിസ്ഥാനമാക്കി തയാറാക്കിയ റാങ്ക് പട്ടികയിലെ 101 മുതൽ 250 വരെയുള്ള കമ്പനികളുടെ ഓഹരികളിലാണ് മിഡ് ക്യാപ് ഫണ്ടുകൾ പണമിറക്കുന്നതെന്നും എല്ലാവർക്കുമറിയാം.
എഎംഎഫ്ഐ ഡാറ്റ പ്രകാരം നവംബർ മാസത്തിൽ മാത്രം 2,665.70 കോടി രൂപയുടെ അറ്റ നിക്ഷേപം മിഡ് ക്യാപ് ഫണ്ടുകളിൽ ഉണ്ടായെന്നാണ്. ജനുവരി മുതൽ നവംബർ വരെയുള്ള നിക്ഷേപത്തിന്റെ കണക്കെടുത്താൽ നിക്ഷേപം 21,520 കോടി രൂപയാണ്. മിഡ്‌ക്യാപ് വിഭാഗം കഴിഞ്ഞ വർഷം 35.82 ശതമാനവും കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ 27.74 ശതമാനവും റിട്ടേൺ നൽകിയെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ബിഎസ്‌ഇ സെൻസെക്‌സ് 16.25 ശതമാനവും നിഫ്റ്റി 50 17.32 ശതമാനവും ഉയർന്നതോടെ മിഡ് ക്യാപ് ഫണ്ടിന്റെ സാധ്യതകൾ വർദ്ധിച്ചു. വർഷം അവസാനിക്കാറായതിനാൽ, കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 40 ശതമാനത്തിലധികം റിട്ടേൺ നൽകിയ മികച്ച 5 മിഡ് ക്യാപ് മ്യൂച്വൽ ഫണ്ടുകൾ ഏതൊക്കെ എന്ന് വിശദമായി പരിശോധിക്കാം.

ജെഎം മിഡ്‌ക്യാപ് ഫണ്ട്
ജെഎം ഫിനാൻഷ്യൽ മ്യൂച്വൽ ഫണ്ടിൽ നിന്നുള്ള, ജെഎം മിഡ്‌ക്യാപ് ഫണ്ട് കഴിഞ്ഞ ഒരു വർഷത്തിനിടെ മികച്ച പ്രകടനം കാഴ്ചവെച്ച മിഡ് ക്യാപ് മ്യൂച്വൽ ഫണ്ടുകളുടെ പട്ടികയിൽ ഒന്നാമതാണ്. 663.68 കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്ന ഫണ്ട് 45.65 ശതമാനം റിട്ടേൺ ആണ് കഴിഞ്ഞ വർഷം നൽകിയത്. അതേസമയം ബെഞ്ച്മാർക്ക് സൂചികയായ നിഫ്റ്റി മിഡ്ക്യാപ് 150 സൂചികയുടെ വളർച്ച 39.97 ശതമാനം ആണ്. ഫണ്ടിന്റെ മൊത്തം ആസ്തി മൂല്യം (NAV) 14.52 രൂപയാണ്.
0.36 ശതമാനം ചെലവ് അനുപാതത്തിലാണ് ജെഎം മിഡ്‌ക്യാപ് ഫണ്ട് വരുന്നത്. ഇത് കാറ്റഗറി ശരാശരിയായ 0.76 ശതമാനത്തേക്കാൾ വളരെ താഴെയാണ്. ജെഎം മിഡ്‌ക്യാപ് ഫണ്ടിന്റെ നിക്ഷേപത്തിന്റെ 98.37 ശതമാനം ഇക്വിറ്റികളിലാണ്. അതിൽ 32.87 ശതമാനം മിഡ്‌ക്യാപ്പിലും 2.46 ശതമാനം ലാർജ് ക്യാപ്പിലും 35.68 ശതമാനം സ്‌മോൾ ക്യാപ്പിലും നിക്ഷേപിച്ചിരിക്കുന്നു. പോർട്ട്‌ഫോളിയോയിലെ മുൻനിര ഓഹരികൾ റൂറൽ ഇലക്‌ട്രിസിറ്റി കോർപ്പറേഷൻ ലിമിറ്റഡ്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഫെഡറൽ ബാങ്ക് ലിമിറ്റഡ്, ഡോ ലാൽ പത്‌ലാബ്‌സ് ലിമിറ്റഡ് എന്നിവരുടേതാണ്. ഒരു വർഷം മുമ്പ് 10,000 രൂപ ഒറ്റത്തവണയായി ജെഎം മിഡ്‌ക്യാപ് ഫണ്ടിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇപ്പോൾ അത് 14565.10 രൂപ ആയി വളർന്നിട്ടുണ്ടാകും.
നിപ്പോൺ ഇന്ത്യ ഗ്രോത്ത് ഫണ്ട്
കഴിഞ്ഞ ഒരു വർഷത്തിനിടെ മികച്ച പ്രകടനം കാഴ്ചവെച്ച മിഡ് ക്യാപ് മ്യൂച്വൽ ഫണ്ടുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് നിപ്പോൺ ഇന്ത്യ ഗ്രോത്ത് ഫണ്ട്. 44.04 ശതമാനം റിട്ടേൺ നിപ്പോൺ ഇന്ത്യ ഗ്രോത്ത് ഫണ്ട് കഴിഞ്ഞ വർഷം നൽകി. ഫണ്ടിന്റെ എയുഎം 22,686.51 കോടി രൂപയും എൻഎവി 3,370.99 രൂപയുമാണ്. ഫണ്ടിന്റെ നിക്ഷേപത്തിന്റെ 96.99 ശതമാനം ഇക്വിറ്റികളിലാണ്. 11.2 ശതമാനം ലാർജ് ക്യാപ് ഫണ്ടിലും 49.2 ശതമാനം മിഡ് ക്യാപ് ഫണ്ടിലും 14.26 ശതമാനം സ്‌മോൾ ക്യാപ് ഫണ്ടിലും. പവർ ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ്, ചോളമണ്ഡലം ഫിനാൻഷ്യൽ ഹോൾഡിംഗ്സ് ലിമിറ്റഡ്, വരുൺ ബിവറേജസ് ലിമിറ്റഡ്, സുപ്രീം ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്നിവയാണ് പോർട്ട്‌ഫോളിയോയിലെ പ്രധാന സ്‌റ്റോക്കുകൾ. ഒരു വർഷം മുമ്പ് 10,000 രൂപ ഒറ്റത്തവണ നിക്ഷേപിച്ചാൽ ഇപ്പോൾ 14403.60 രൂപ വരുമാനം ലഭിക്കുമായിരുന്നു.
മഹീന്ദ്ര മാനുലൈഫ് മിഡ് ക്യാപ് ഫണ്ട്
മൂന്നാം സ്ഥാനത്ത്, മഹീന്ദ്ര മാനുലൈഫ് മിഡ്‌ക്യാപ് ഫണ്ടാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ 43.52 ശതമാനം റിട്ടേണാണ് മാനുലൈഫ് മിഡ് ക്യാപ് ഫണ്ട് നേടിയത്. ഫണ്ടിന്റെ എയുഎം 1824.80 കോടി രൂപയും എൻഎവി 27.59 രൂപയാണ്. ഫണ്ടിന്റെ നിക്ഷേപത്തിന്റെ 94.76 ശതമാനവും ഇക്വിറ്റികളിലാണ്. ലാർജ് ക്യാപ് ഫണ്ടിൽ 14.59 ശതമാനം നിക്ഷേപം നടത്തിയപ്പോൾ മിഡ് ക്യാപ്, സ്മോൾ ക്യാപ് അലോക്കേഷനുകൾ യഥാക്രമം 45.91 ശതമാനവും 17.24 ശതമാനവുമാണ്. ഒരു വർഷം മുമ്പ് ഫണ്ടിൽ 10,000 രൂപ ഒറ്റത്തവണ നിക്ഷേപം നടത്തിയിരുന്നെങ്കിൽ ഇന്ന് 14351.90 രൂപയായി വളരുമായിരുന്നു.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണവില മാറ്റമില്ലാതെ തുടരുന്നു; നാട്ടിലേക്ക് സ്വർണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; നിങ്ങളുടെ പ്രദേശം പട്ടികയിലുണ്ടോ? അറിയേണ്ടതെല്ലാം

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള പെന്നി സ്‌റ്റോക്കുകൾ; വോളിയം വർധനവ് ശ്രദ്ധിക്കൂ!

ബംഗളൂരു സെൻട്രൽ സിൽക്ക് ബോർഡിൽ വരുന്നു അത്യാധുനിക ട്രാവലേറ്റർ; യെല്ലോ-ബ്ലൂ ലൈൻ യാത്ര ഇനി അനായാസം!

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്‌ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ഇപിഎഫ്ഒ പലിശ അക്കൗണ്ടിലെത്തിയോ? ബാലൻസ് പരിശോധിക്കാനും തുക ലഭിച്ചില്ലെങ്കിൽ ചെയ്യേണ്ടതും ഇതാ



Click it and Unblock the Notifications