എല്ലാ മനുഷ്യരും യാത്ര ചെയ്യുന്നവരാണ്. ഓരോ യാത്രയുടേയും ലക്ഷ്യങ്ങൾ ചിലപ്പോൾ വ്യത്യസ്തമായിരിക്കും. ചിലർ ബിസിനസ് ആവശ്യത്തിന്, ചിലർ കാഴ്ചകൾ കാണാൻ...അങ്ങനെ യാത്രകൾ പലതാണ്. പക്ഷെ ഏത് യാത്രയായാലും സാമ്പത്തിക ചിലവുകൾ ഉയർന്നതായിരിക്കും. ടിക്കറ്റ് ബുക്കിംഗ്, ഹോട്ടലിലെ താമസം, ഭക്ഷണം തുടങ്ങി പണം ചിലവാകുന്ന വഴിയറിയില്ല. പണം ചിലവാകുമെന്ന് കരുതി യാത്രകൾ മാറ്റിവയ്ക്കാനും പറ്റില്ല. ആ സാഹചര്യത്തിലാണ് ക്രെഡിറ്റ് കാർഡുകൾ സഹായത്തിനെത്തുക. വെറും ക്രെഡിറ്റ് കാർഡല്ല, ട്രാവൽ ക്രെഡിറ്റ് കാർഡ്.
ട്രാവൽ ക്രെഡിറ്റ് കാർഡ്
പുതിയ കാലം ക്രെഡിറ്റ് കാർഡുകളുടേത് കൂടിയാണ്. അത്യാവശ്യത്തിന് കടം തരുന്ന കൂട്ടുകാരനെ പോലെയാണ് ക്രെഡിറ്റ് കാർഡുളെന്ന് നമുക്കറിയാം. പക്ഷെ കൃത്യസമയത്ത് തിരിച്ചില്ലെങ്കിൽ പണി കിട്ടും. വ്യത്യസ്ത ആവശ്യങ്ങൾക്കായി വ്യത്യസ്ത ക്രെഡിറ്റ് കാർഡുകൾ ഇന്ന് നിലവിലുണ്ട്. അതിൽ സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് ഉപരിക്കുന്നതാണ് ട്രാവൽ ക്രെഡിറ്റ് കാർഡ്. ഹോട്ടൽ ബുക്കിംഗ്, ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിംഗുകൾ തുടങ്ങിയ യാത്രാ സംബന്ധമായ ചിലവുകൾക്കാണ് ട്രാവൽ ക്രെഡിറ്റ് കാർഡ്. ഈ കാർഡ് ഉപയോഗിച്ചാൽ പല ഇളവുകളും നേടാം.

1. കോ-ബ്രാൻഡഡ് ട്രാവൽ ക്രെഡിറ്റ് കാർഡുകൾ
നിരവധി ബാങ്കുകൾ എയർലൈനുകളുമായോ ട്രാവൽ പോർട്ടലുകളുമായോ സഹകരിച്ച് ട്രാവൽ ക്രെഡിറ്റ് കാർഡുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. കോ-ബ്രാൻഡഡ് ട്രാവൽ ക്രെഡിറ്റ് കാർഡുകൾ എന്നാണ് അവ അറിയപ്പെടുന്നത്. അത്തരം ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ നിരവധി ഓഫറുകളും കിഴിവുകളും ലഭിക്കും.
വിസ്താര, എയർ ഇന്ത്യ, സ്‌പൈസ്‌ജെറ്റ്, ഇത്തിഹാദ്, ഇൻഡിഗോ, എമിറേറ്റ്‌സ് തുടങ്ങിയ ജനപ്രിയ എയർലൈനുകൾ കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. വിമാന യാത്രയ്ക്ക് സ്ഥിരമായി ഒരു എയർലൈൻ തിരഞ്ഞെടുക്കുന്നവർക്ക് നിരവധി ആനുകൂല്യങ്ങൾ നേടാം. ഉദാഹരണത്തിന്, വിസ്താരയാണ് സ്ഥിരമായി യാത്രയ്ക്ക് തിരഞ്ഞെടുക്കുന്നതെങ്കിൽ, ആക്‌സിസ് ബാങ്ക് വിസ്താര പ്ലാറ്റിനം, വിസ്താര സിഗ്നേച്ചർ, വിസ്താര ഇൻഫിനിറ്റ് എന്നീ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാം. അതുവഴി നിബന്ധനകൾക്ക് വിധേയമായി വർഷത്തിൽ നാല് സൗജന്യ ഫ്ലൈറ്റ് ടിക്കറ്റുകൾ വരെ ലഭിക്കും. മെയ്ക്ക് മൈ ട്രിപ്പ്, ഈസ് മൈ ട്രിപ്പ് അല്ലെങ്കിൽ യാത്ര പോലുള്ള ജനപ്രിയ ട്രാവൽ പോർട്ടലുകളുമായി സഹ-ബ്രാൻഡ് ചെയ്ത കാർഡുകളും തിരഞ്ഞെടുക്കാം.
2. റിവാർഡുകൾ റിഡീം ചെയ്യുക
പല ഉപയോക്താക്കൾക്കും റിവാർഡ് പോയിന്റുകൾ ഒരു പ്രശ്‌നമായി തോന്നുമ്പോൾ, ട്രാവൽ ക്രെഡിറ്റ് കാർഡുകൾ റിവാർഡുകളിലൂടെയോ എയർ മൈലിലൂടെയോ ഗണ്യമായ തുക ലാഭിക്കാൻ സഹായിക്കും. ഓരോ ഇടപാടിലും നേടുന്ന പോയിന്റുകളുടെ എണ്ണം കുറവാണെന്ന് കരുതേണ്ടതില്ല. കാരണം യാത്രാ വേളയിൽ അതിന്റെ മൂല്യം കൂടുതലായിരിക്കും. ഉദാഹരണത്തിന് 1000 റിവാർഡ് പോയിന്റുകൾ ഉണ്ടെങ്കിൽ, റിഡംപ്ഷൻ അനുപാതം 1:1 ആണെങ്കിൽ 1000 രൂപ വരെ ലാഭിക്കാം. സാധാരണ ക്രെഡിറ്റ് കാർഡുകളെ അപേക്ഷിച്ച് എയർ മൈലുകളിലേക്കോ ഹോട്ടൽ ലോയൽറ്റി പോയിന്റുകളിലേക്കോ റിവാർഡ് പോയിന്റുകൾ കൈമാറാൻ ട്രാവൽ ക്രെഡിറ്റ് കാർഡുകൾ അനുവദിക്കുന്നു.
3. അധിക ആനുകൂല്യങ്ങൾ
ട്രാവൽ ക്രെഡിറ്റ് കാർഡുകൾ നൽകുന്ന അധിക ആനുകൂല്യങ്ങൾ എന്തൊക്കെ എന്ന് എപ്പോഴും ശ്രദ്ധിക്കണം. കോംപ്ലിമെന്ററി എയർപോർട്ട് ലോഞ്ച് ആക്‌സസ്, എയർപോർട്ടുകളിലെ വിഐപി മീറ്റ് ആൻഡ് ഗ്രീറ്റ് സേവനം, ലോയൽറ്റി പ്രോഗ്രാമുകളിലെ അംഗത്വം, ട്രാവൽ ഇൻഷുറൻസ് മുതലായവ ഇതിൽ ഉൾപ്പെടുന്നു. സൌജന്യ ലോഞ്ച് ആക്സസ് ഉപയോഗിച്ച്, ഉദാഹരണത്തിന്, നീണ്ട ലേഓവറുകൾ ഒരു ബുദ്ധിമുട്ട് കുറയ്ക്കും. അതുപോലെ, ഹോട്ടൽ ലോയൽറ്റി പ്രോഗ്രാമിലെ അംഗത്വത്തിലൂടെ സൗജന്യ റൂം അപ്‌ഗ്രേഡുകൾ, നേരത്തെയുള്ള ചെക്ക്-ഇൻ, സൗജന്യ പ്രഭാതഭക്ഷണം എന്നിവ നേടാം. ചെക്ക്-ഇൻ ബാഗേജ് നഷ്‌ടപ്പെടുക, പ്രധാനപ്പെട്ട യാത്രാ രേഖകൾ നഷ്‌ടപ്പെടുക തുടങ്ങിയ അപ്രതീക്ഷിത അപകടങ്ങളുടെ കാര്യത്തിൽ ട്രാവൽ ഇൻഷുറൻസും വളരെ സഹായകരമാണ്
4. കൂടുതൽ ചിലവഴിക്കുക
ആദ്യമായി ട്രാവൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് കോംപ്ലിമെന്ററി ഫ്ലൈറ്റ് ടിക്കറ്റുകൾ, ബോണസ് റിവാർഡ് പോയിന്റുകൾ, കിഴിവ് തുടങ്ങിയവ ലഭിക്കും. അതോടൊപ്പം കൂടുതലായി ഉപയോഗിക്കുന്നവർക്കും ആനുകൂല്യങ്ങളുണ്ട്. ഉദാഹരണമായി, ആ അക്സിസ് വിസ്താര സിഗ്നേച്ചർ ക്രെഡിറ്റ് കാർഡ് 1.5 ലക്ഷം മുതൽ 9 ലക്ഷം വരെയുള്ള വാർഷിക ചിലവുകൾക്ക് വിവിധ ടിക്കറ്റുകൾ സൗജന്യമായി നൽകുന്നുണ്ട്.
ട്രാവൽ കാർഡിൽ നിന്ന് പരമാവധി മൂല്യം ലഭിക്കുന്നതിന് കൃത്യമായ ആസൂത്രണം ആവശ്യമാണ്. യാത്രയുടെ ലക്ഷ്യം എന്താണെന്ന് മനസിലാക്കി അതിന് അനുയോജ്യമായ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചാൽ കൂടുതൽ ഇളവുകൾ നേടാം. ട്രാവൽ കാർഡിന്റെ സവിശേഷതകളും നേട്ടങ്ങളും മനസിലാക്കുകയും അവ സമർത്ഥമായി ഉപയോഗിക്കുകയും ചെയ്യുക.


Click it and Unblock the Notifications