നിശ്ചിത കാലയളവിലേക്ക് ഒരു തുക ബാങ്ക് അനുവദിക്കുന്ന പലിശ നിരക്കില്‍ നിക്ഷേപിക്കുന്നതിനെയാണ് സ്ഥിര നിക്ഷേപം അഥവാ ഫിക്സഡ് ഡിപ്പോസിറ്റ് എന്ന് പറയുന്നത്.നിക്ഷേപ കാലാവധി പൂർത്തിയാകുമ്പോൾ പലിശയടക്കമുള്ള തുക നിക്ഷേപകന് തിരികെ ലഭിക്കും. ബാങ്ക് നിക്ഷേപത്തിന്റെ പലിശ കുറച്ചാലും നേരത്തെ നിക്ഷേപിച്ചയാളെ ബാധിക്കില്ലായെന്നത് സ്ഥിരനിക്ഷേപങ്ങളുടെ ഗുണമാണ്.
കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് നിക്ഷേപം ആവശ്യമായി വരുമ്പോൾ, നാമമാത്രമായ പിഴയടച്ച് തുക പിൻവലിക്കുകയും ചെയ്യാം. ചില ബാങ്കുകൾ ഡെപ്പോസിറ്റ് ഓപ്ഷനുകൾക്കെതിരെ വായ്പയും വാഗ്ദാനം ചെയ്യുന്നു. സ്ഥിരനിക്ഷേപങ്ങൾക്കായി ബാങ്കുകൾ സാധാരണ പൗരന്മാർക്കും മുതിർന്ന പൗരന്മാർക്കും വ്യത്യസ്‌ത നിരക്കുകൾ വാഗ്‌ദാനം ചെയ്യുന്നു. കൂടാതെ നിക്ഷേപിക്കുന്ന തുകയും കാലാവധിയും അനുസരിച്ച് നിരക്ക് വ്യത്യാസപ്പെടുന്നു. ഒരു സുരക്ഷിത സമ്പാദ്യ മാർഗം എന്ന നിലയിൽ സ്ഥിരനിക്ഷേപം പരിഗണിക്കാം. സ്ഥിരനിക്ഷേപം നടത്താൻ ഏറ്റവും നല്ല സമയമാണിത്. കാരണം

ഇന്ത്യയിലെ രണ്ട് പ്രധാന പൊതുമേഖലാ ബാങ്കുകളായ ഇന്ത്യൻ ബാങ്കും ഐഡിബിഐ ബാങ്കും കൂടുതൽ പലിശ നൽകുന്ന രണ്ട് പുതിയ നിക്ഷേപ പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ മാസം 31നു മുൻപ് പദ്ധതിയിൽ ചേരുന്നവർക്കാണ് കൂടുതൽ പലിശ ലഭിക്കുക. ഏതൊക്കെയാണ് പദ്ധതികൾ, എത്ര ശതമാനം പലിശ ലഭിക്കും. വിശദമായി അറിയാം
ഐഡിബിഐ ബാങ്ക്
വ്യത്യസ്ത നിക്ഷേപ കാലാവധിയുള്ള രണ്ട് നിക്ഷേപ പദ്ധതികളാണ് ഐഡിബിഐ ബാങ്ക് അവതരിപ്പിക്കുന്നത്. അമൃത് മഹോത്സവ് എഫ്ഡി സ്കീം എന്ന പദ്ധതിയിലൂടെ 7.60 ശതമാനം വരെ പലിശ നേടാം. 375 ദിവസം കാലാവധിയുള്ള നിക്ഷേപത്തിന് 7.10 ശതമാനമാണ് പലിശ നൽകുക. മുതിർന്ന പൗരന്മാർക്ക് 7.60 ശതമാനമാണ് പലിശ.
444 ദിവത്തെ കാലാവധിയുള്ളതാണ് രണ്ടാമത്തെ നിക്ഷേപ പദ്ധതി. പൊതു ജനങ്ങളുടെ നിക്ഷേപത്തിന് 7.15 ശതമാനം പലിശ നൽകുമ്പോൾ മുതിർന്ന പൗരന്മാരുടെ നിക്ഷേപത്തിന് 7.65 ശതമാനം പലിശ ലഭിക്കും.
ഇന്ത്യൻ ബാങ്ക്
രണ്ട് വ്യത്യസ്ത നിക്ഷേപ കാലാവധിയുള്ള പദ്ധതിയാണ് ഇന്ത്യൻ ബാങ്കും അവതരിപ്പിക്കുന്നത്.' ഇൻഡ് സൂപ്പർ 400 ഡേയ്സ് എഫ്‌ഡി സ്കീം ' എന്ന നിക്ഷേപ പദ്ധതിയുടെ കാലാവധി 400 ദിവസമാണ്. 10,000 രൂപ മുതൽ 2 കോടി രൂപ വരെ പദ്ധതിയിൽ നിക്ഷേപിക്കാം. പൊതുജനങ്ങൾക്ക് 7.25 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനം ഉയർന്ന നിരക്കും പദ്ധതിയിലൂടെ ലഭിക്കും. അതേ സമയം 80 വയസിന് മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാരുടെ നിക്ഷേപത്തിന് 8.00 ശതമാനം പലിശ ലഭിക്കും.
ജൂലൈ മാസത്തിൽ ആരംഭിച്ച ' ഇൻഡ് സൂപ്പർ 300 ഡേയ്സ് എഫ്ഡി സ്കീ 'മിലും ഇപ്പോൾ നിക്ഷേപിക്കാം. 300 ദിവസമാണ് നിക്ഷേപ കാലാവധി. 5,000 രൂപ മുതൽ 2 കോടി രൂപ വരെയുള്ള തുകകൾ നിക്ഷേപിക്കാം. പൊതുജനങ്ങൾക്ക് 7.05 ശതമാനമാണ് പലിശ നൽകുക. മുതിർന്ന പൗരന്മാർക്ക് 7.55 ശതമാനം പലിശ ലഭിക്കും. 80 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് 7.80 ശതമാനമാണ് പലിശ നൽകുന്നത്.
ഫിക്സഡ് ഡിപ്പോസിറ്റ് അക്കൗണ്ടിന്റെ സവിശേഷതകൾ
സുരക്ഷ: മികച്ച വരുമാനം തരുന്ന സുരക്ഷിത നിക്ഷേപം.
നിശ്ചിത കാലാവധി: മുൻകൂട്ടി നിശ്ചയിച്ച കാലയളവിലേക്ക് പണം നിക്ഷേപിക്കാം.
സ്ഥിരമായ വരുമാനം: നിക്ഷേപത്തിന് കാലാവധി പൂർത്തിയാകുന്നത് വരെ സ്ഥിരമായ പലിശ
ലിക്വിഡിറ്റി: അടിയന്തര ഘട്ടങ്ങളിൽ നിക്ഷേപം പിൻവലിക്കാം. നിക്ഷേപത്തിന് പിഴ നൽകണം എന്ന് മാത്രം
വ്യത്യസ്‌തമായ കാലാവധി: സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി മാസങ്ങൾ മുതൽ വർഷങ്ങൾ വരെയുള്ള നിക്ഷേപ കാലയവുകൾ
അധിക ആനുകൂല്യങ്ങൾ: മുതിർന്ന പൗരന്മാർക്ക് പ്രത്യേക പലിശ നിരക്കുകൾ, നികുതി രഹിത നിക്ഷേപം തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കുന്നു.
More From GoodReturns

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications