പുതുവർഷം ആരംഭിക്കുമ്പോൾ തന്നെ പലരും പല തീരുമാനങ്ങളും എടുത്തിട്ടുണ്ടാകും. ചിലർ ശരീരഭാരം കുറയ്ക്കാൻ തീരുമാനിച്ചിരിക്കാം, മറ്റുള്ളവർ കൂടുതൽ പണം സമ്പാദിക്കാനോ കൂടുതൽ സ്ഥലങ്ങൾ സന്ദർശിക്കാനോ തീരുമാനിച്ചിരിക്കാം. എന്തായാലും കൂടുതൽ പണം സമ്പാദിക്കാൻ തീരുമാനിച്ചവർക്ക് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ വഴി മ്യൂച്വൽ ഫണ്ടുകളിൽ എല്ലാ മാസവും 2024 രൂപ മാത്രം നിക്ഷേപിച്ച് സമ്പാദ്യം വളർത്താം. അതായത് പ്രതിദിനം 64 രൂപ മാറ്റിവച്ചാൽ 1 കോടി രൂപവരെ സമ്പാദിക്കാൻ പറ്റും. എന്താണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ എന്നും ഏത് രീതിയിൽ നിക്ഷേപം ക്രമീകരിക്കണമെന്നും വിശദമായി അറിയാം.
സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍
ജനപ്രിയ മാര്‍ഗമാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവാ എസ്‌ഐപി. ഇതുവഴി ഇഷ്ടമുള്ള ഒരു മ്യൂച്വല്‍ ഫണ്ടില്‍ സൗകര്യത്തിനനുസരിച്ച് നിശ്ചിത തുക വ്യത്യസ്ത തവണകളായി നിക്ഷേപിക്കാം. അതിനുള്ള സൗകര്യം തന്നെയാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിന്റെ പ്രത്യേകതയും. ഓഹരി വിപണിയില്‍ നേരിട്ടോ അല്ലാതെയോ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കാത്ത ആളുകള്‍ക്ക് എസ്‌ഐപി അല്ലെങ്കില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ നല്ലതാണ്.

പ്രതിമാസം 500 രൂപയിൽ താഴെയുള്ള തുകയിൽ ഒരു എസ്ഐപി നിക്ഷേപം ആരംഭിക്കാം. നിക്ഷേപകന്റെ വരുമാനം വർദ്ധിക്കുന്നതിനനുസരിച്ച്, സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായ നിക്ഷേപ തുക വർദ്ധിപ്പിക്കുകയും ചെയ്യാം. ദീർഘകാലത്തേക്ക് പതിവായി നിക്ഷേപിക്കുന്നതിലൂടെ, നിക്ഷേപകർക്ക് കോമ്പൗണ്ടിംഗ് ശക്തിയിൽ നിന്ന് പ്രയോജനം ലഭിക്കും. നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം വീണ്ടും നിക്ഷേപിക്കുകയും കാലക്രമേണ നിക്ഷേപം ഗണ്യമായി വർദ്ധിപ്പിക്കുകയും ചെയ്യും. നിക്ഷേപകർക്ക് അവരുടെ എസ്ഐപികളുടെ രീതി (പ്രതിവാരം, പ്രതിമാസ അല്ലെങ്കിൽ ത്രൈമാസികം) തിരഞ്ഞെടുക്കാനും സാമ്പത്തിക ലക്ഷ്യങ്ങളും സാഹചര്യങ്ങളും അനുസരിച്ച് നിക്ഷേപ തുക ക്രമീകരിക്കാനും കഴിയും.
1 കോടി എങ്ങനെ കണ്ടെത്താം
എല്ലാ മാസവും 2024 രൂപ എസ്‌ഐപി വഴി നിക്ഷേപിക്കണം. 12 ശതമാനം വാർഷിക റിട്ടേൺ ലഭിച്ചാൽ 24 വർഷത്തിനുള്ളിൽ ആകെ വരുമാനം 33,85,519 രൂപയാകും. എന്നാൽ സ്റ്റെപ്പ് അപ്പ് എസ്‌ഐപി നടത്തി എല്ലാ വർഷവും 13 ശതമാനം എന്ന തോതിൽ നിക്ഷേപം വർദ്ധിപ്പിക്കുകയും അതിൽ നിന്ന് 12 ശതമാനം റിട്ടേൺ നേടുകയും ചെയ്താൽ, 24 വർഷത്തിനുള്ളിൽ ഒരു കോടി രൂപയിൽ കൂടുതൽ റിട്ടേൺ നേടാം. സ്റ്റെപ്പ് അപ്പ് എസ്ഐപി ഉപയോഗിച്ച്, 24 വർഷത്തിനുള്ളിൽ നിക്ഷേപിച്ച ആകെ തുക 33,23, 363 രൂപയാകും. മൂലധന നേട്ടം 66,94,663 രൂപയും റിട്ടേൺ 1,00,18,026 രൂപയും ആയിരിക്കും.
എന്താണ് സ്റ്റെപ്പ് - അപ്പ് എസ്ഐപി...?
ഓരോ വര്‍ഷവും നിക്ഷേപകന്റെ വരുമാനത്തിലുണ്ടാകുന്ന വര്‍ധനവ് അനുസരിച്ച് അതിന് ആനുപാതികമായ വര്‍ധനവ് എസ്‌ഐപി നിക്ഷേപ തുകയിലും വരുത്തുക എന്നതാണ് എസ്‌ഐപി സ്റ്റെപ്പ് അപ്പ് രീതിയിലൂടെ ചെയ്യുന്നത്. പുതിയ കാലത്ത് പ്രതിദിനം 67 രൂപ, പ്രതിമാസം 2024 രൂപ നിക്ഷേപത്തിനായി നീക്കിവെക്കുക എന്നത് വലിയ തുകയല്ല. കൃത്യമായ ആസൂത്രണവും ലക്ഷ്യവുമുണ്ടെങ്കിൽ ഈ ചെറിയ തുക ഉപയോഗിച്ച് കോടീശ്വരനാകാൻ സാധിക്കും.
10 കോടി രൂപ നേടാൻ
പ്രതിമാസ എസ്ഐപി തുക 10,000 രൂപയാണെങ്കിൽ 10 കോടിയുടെ സമ്പാദ്യം നേടിയെടുക്കാൻ 38 വർഷവും 7 മാസവും വേണ്ടിവരും. എന്നാൽ പ്രതിമാസ എസ്ഐപി തുകയായ 10,000 രൂപയിൽ ഓരോ വർഷവും 10% വർധിപ്പിച്ചാൽ, 10 കോടിയുടെ സമ്പാദ്യം കരസ്ഥമാക്കാൻ 30 വർഷവും 11 മാസവും മതിയാകും (12% വാർഷിക ആദായം).
പ്രതിമാസ എസ്ഐപി തുക 20,000 രൂപ വീതമാണെങ്കിൽ 10 കോടിയുടെ സമ്പാദ്യത്തിനായി 32 വർഷവും 11 മാസവും വേണ്ടിവരും. അതേസമയം എസ്ഐപി തുകയായ 20,000 രൂപയിൽ, ഓരോ വർഷവും 10% വീതം കൂട്ടിയാൽ, 10 കോടിയിലേക്ക് 26 വർഷവും 1 മാസവും മതിയാകും (12% വാർഷിക ആദായം).
എത്ര നേരത്തെ ആരംഭിക്കുന്നുവോ അത്രയും കൂടുതൽ നേടാം എന്നതാണ് നിക്ഷേപത്തിന്റെ സൂത്രവാക്യം. അതുകൊണ്ടു തന്നെ കരിയറിന്റെ തുടക്കത്തിൽ തന്നെ നിക്ഷേപം ആരംഭിക്കുന്നത് നല്ല ശീലമാണ്. അതുവഴി വേഗത്തിൽ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാനാകും. അതുകൊണ്ട് തന്നെ ഇപ്പോൾ തന്നെ ആരംഭിക്കു
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications