ആദായകരമായ വിവിധങ്ങളായ നിക്ഷേപ പദ്ധതികള്‍ വിപണിയില്‍ ലഭ്യമാണ്. നമ്മുടെ നിക്ഷേപത്തിന്റെ ലക്ഷ്യം, നിക്ഷേപകന്റെ പ്രായം, പണം ആവശ്യമായി വരുന്നതിന് മുമ്പ് നിങ്ങള്‍ക്ക് മുന്നിലുള്ള സമയം, റിസ്ക് എടുക്കുവാനുള്ള താത്പര്യം തുടങ്ങിയ
ആദായകരമായ വിവിധങ്ങളായ നിക്ഷേപ പദ്ധതികള്‍ വിപണിയില്‍ ലഭ്യമാണ്. നമ്മുടെ നിക്ഷേപത്തിന്റെ ലക്ഷ്യം, നിക്ഷേപകന്റെ പ്രായം, പണം ആവശ്യമായി വരുന്നതിന് മുമ്പ് നിങ്ങള്‍ക്ക് മുന്നിലുള്ള സമയം, റിസ്ക് എടുക്കുവാനുള്ള താത്പര്യം തുടങ്ങിയ കാര്യങ്ങളാണ് നിക്ഷേപത്തിന് മുമ്പായി ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഘടകങ്ങള്‍. മുതിര്‍ന്ന പൗരന്മാര്ക്കാണെങ്കില് അവരുടെ റിട്ടയര്‍മെന്റ് ജീവിതം ആശങ്കാരഹിതവും ആസ്വാദ്യകരവുമാക്കുക എന്നതാണ് നിക്ഷേപത്തിലൂടെ ലക്ഷ്യമിടുന്നത്.
നികുതി ഇളവ്
ആദായ നികുതി നിയമത്തിന് കീഴിലെ വകുപ്പ് 80 സി പ്രകാരം ലഭ്യമാകുന്ന 1.50 ലക്ഷം രൂപ വരെയുള്ള നികുതി ഇളവ് വാഗ്ദാനം ചെയ്യുന്ന നിക്ഷേപ പദ്ധതികള്‍ ഏതൊക്കെയാണെന്നുള്ള അന്വേഷണത്തിലാകും ഓരോ സാമ്പത്തിക വര്‍ഷത്തിന്റെയും ആരംഭത്തില്‍ നിക്ഷേപകര്‍. നികുതി ഇളവിലൂടെയും നിക്ഷേപകര്‍ക്ക് നേട്ടം നല്കുന്ന നിക്ഷേപ പദ്ധതികള്‍ ഏതൊക്കെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം.
നികുതി ഇളവുള്ള സ്ഥിര നിക്ഷേപങ്ങള്‍
റിസ്ക് എടുക്കുവാന്‍ താത്പര്യമില്ലാത്ത നിക്ഷേപകര്‍ കൂടുതലായും തെരഞ്ഞെടുക്കുന്ന നിക്ഷേപ പദ്ധതിയാണ് സ്ഥിര നിക്ഷേപങ്ങള്‍. സാധാരണ സ്ഥിര നിക്ഷേപങ്ങള്‍ നിക്ഷേപകര്‍ക്ക് താത്പര്യമുള്ള നിക്ഷേപ കാലയളവ് തെരഞ്ഞെടുക്കുവാന്‍ അനുവദിക്കുമ്പോള്‍ നികുതി ഇളവ് വാഗ്ദാനം ചെയ്യുന്ന സ്ഥിര നിക്ഷേപങ്ങള്‍ക്ക് ചുരുങ്ങിയത് 5 വര്‍ഷത്തെ ലോക്ക് ഇന്‍ പിരീഡ് ഉണ്ട്. ഈ നികുതി രഹിത സ്ഥിര നിക്ഷേപങ്ങളിലൂടെ മുതിര്‍ന്ന പൗരന്മാര്ക്ക് 1.50 ലക്ഷം രൂപ വരെ നികുതി നേട്ടം സ്വന്തമാക്കുവാന്‍ സാധിക്കും.
കൂടാതെ പലിശാദായം ലഭിക്കുന്ന കാലയളവ് തെരഞ്ഞെടുക്കുവാനും നിക്ഷേപകന് സാധിക്കും. പ്രതിമാസ നിരക്കിലോ, പാദ വാര്‍ഷികമായോ വാര്‍ഷിക രീതിയിലോ പലിശ സ്വീകരിക്കാവുന്നതാണ്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുതിര്‍ന്ന പൗരന്മാരുടെ നികുതി മുക്ത സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6.2 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്.
സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം
മുതിര്‍ന്ന പൗരന്മാര്ക്കിടയില് ഏറെ ജനപ്രീതിയുള്ള മറ്റൊരു നികുതി ഇളവ് ലഭിക്കുന്ന നിക്ഷേപ പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം. അടുത്തുള്ള ബാങ്ക് ശാഖയിലോ, പോസ്റ്റ് ഓഫീസ് ശാഖയിലോ വയസ്സ് തെളിയിക്കുന്ന രേഖ സമര്‍പ്പിച്ചാല്‍ നിങ്ങള്‍ക്ക് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം അക്കൗണ്ട് ആരംഭിക്കാം. ബാങ്കില്‍ ആരംഭിച്ചാലും പോസ്റ്റ് ഓഫീസില്‍ ആരംഭിച്ചാലും ഈ പദ്ധതിയില്‍ നിക്ഷേപകര്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക് സമാനമായിരിക്കും. നിലവില്‍ 7.4 ശതമാനമാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമില്‍ ലഭിക്കുന്ന പലിശ നിരക്ക്. 1,000 രൂപയുടെ ഗുണിതങ്ങളായി നിങ്ങള്‍ക്ക് പദ്ധതിയില്‍ നിക്ഷേപം നടത്താവുന്നതാണ്.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട്
മികച്ച നേട്ടവും അതിനൊപ്പം നികുതി ഇളവും വാഗ്ദാനം ചെയ്യുന്ന ഏറെ ജനപ്രീതിയുള്ള മറ്റൊരു നിക്ഷേപ പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് നിക്ഷേപങ്ങള്‍. ഏറ്റവും ചുരുങ്ങിയത് 500 രൂപ നിക്ഷേപം നടത്തിക്കൊണ്ട് അടുത്തുള്ള ബാങ്ക് ശാഖയിലോ, പോസ്റ്റ് ഓഫീസ് ശാഖയിലോ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് ആരംഭിക്കാം. ഒരു സാമ്പത്തിക വര്‍ഷത്തില്‍ നിങ്ങള്‍ക്ക് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടില്‍ നിക്ഷേപം നടത്തുവാന്‍ സാധിക്കുന്ന പരമാവധി തുക 1.50 ലക്ഷം രൂപയാണ്. 15 വര്‍ഷമാണ് പിപിഎഫ് നിക്ഷേപത്തിന്റെ മെച്യൂരിറ്റി കാലയളവ്. നിക്ഷേപ തുകയ്ക്കും, പലിശ ആദായത്തിനും മെച്യൂരിറ്റി തുകയ്ക്കും പിപിഎഫില്‍ നികുതി ഇളവ് ലഭിക്കുന്നതാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
