ജീവിതത്തില്‍ സാമ്പത്തിക സുരക്ഷിതത്വം വേണമെങ്കില്‍ ഏതൊരാള്‍ക്കും ഒഴിവാക്കുവാനാകാത്ത ഒന്നാണ് നിക്ഷേപങ്ങള്‍. നിക്ഷേപങ്ങളിലേക്ക് കടക്കുന്നതിന്റെ ആദ്യ പടിയായാണ് റെക്കറിംഗ് നിക്ഷേപങ്ങളെ (ആര്‍ഡി) കണക്കാക്കുന്നത്. ഓരോ മാസവും ഒരു
ജീവിതത്തില്‍ സാമ്പത്തിക സുരക്ഷിതത്വം വേണമെങ്കില്‍ ഏതൊരാള്‍ക്കും ഒഴിവാക്കുവാനാകാത്ത ഒന്നാണ് നിക്ഷേപങ്ങള്‍. നിക്ഷേപങ്ങളിലേക്ക് കടക്കുന്നതിന്റെ ആദ്യ പടിയായാണ് റെക്കറിംഗ് നിക്ഷേപങ്ങളെ (ആര്‍ഡി) കണക്കാക്കുന്നത്. ഓരോ മാസവും ഒരു നിശ്ചിത തുക നിക്ഷേപം നടത്തുന്നതിലൂടെ സമ്പാദ്യശീലം റെക്കറിംഗ് നിക്ഷേപങ്ങളിലൂടെ നിക്ഷേപകരില്‍ ഉണ്ടാകും.
റെക്കറിംഗ് നിക്ഷേപങ്ങള്‍
പരമ്പരാഗത റെക്കറിംഗ് നിക്ഷേപങ്ങള്‍ നിങ്ങളെ ഓരോ മാസവും ഒരു നിശ്ചിത തുക മാത്രമേ നിക്ഷേപിക്കുവാന്‍ അനുവദിക്കുകയുള്ളൂ. കൈയ്യില്‍ അധികം പണമുണ്ടെങ്കിലും അത്തരം അക്കൗണ്ടുകളില്‍ ആ നിശ്ചിത തുകയ്ക്ക് മേലെ ഒരോ മാസവും നിക്ഷേപം നടത്തുവാന്‍ സാധിക്കുകയില്ല. എന്നാല്‍ ഇതിന് പരിഹാരമായി ഇപ്പോള്‍ ബാങ്കുകളില്‍ ഫ്ളെക്സിബിള്‍ റെക്കറിംഗ് നിക്ഷേപ സേവനങ്ങള്‍ ലഭ്യമാണ്. ഇതിലൂടെ കൈയ്യില്‍ അധികം പണമുള്ള മാസങ്ങളില്‍ റെക്കറിംഗ് നിക്ഷേപങ്ങളില്‍ അധിക നിക്ഷേപം നടത്തുവാന്‍ ഉപയോക്താവിന് സാധിക്കും.
ഫ്ളെക്സിബിള്‍ റെക്കറിംഗ് നിക്ഷേപം
റെക്കറിംഗ് നിക്ഷേപങ്ങള്‍ വാഗ്ദാനം ചെയ്യുന്ന എല്ലാ സേവനങ്ങളും ഫ്ളെക്സിബിള്‍ റെക്കറിംഗ് നിക്ഷേപങ്ങളിലൂടെയും ഉപയോക്താവിന് ലഭിക്കും. അതേ സമയം റെക്കറിംഗ് നിക്ഷേപങ്ങളെക്കാള്‍ കൂടുതല്‍ അയവും സൗകര്യപ്രദവുമാണ് ഫ്ളക്സിബിള്‍ റെക്കറിംഗ് നിക്ഷേപങ്ങള്‍. സാധാരണ റെക്കറിംഗ് നിക്ഷേപങ്ങളുടെ അതേ പലിശ നിരക്കാണ് ഫ്ളെക്സിബിള്‍ റെക്കറിംഗ് നിക്ഷേപങ്ങളിലൂടെയും നിക്ഷേപകന് ലഭിക്കുന്നത്.
അധിക പ്രത്യേകതകള്‍
എന്നാല്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള പക്ഷം ഓരോ മാസത്തേയും നിശ്ചിത തുകയ്ക്ക് മേലെയുള്ള തുക നിങ്ങള്‍ക്ക് നിക്ഷേപിക്കുവാന്‍ സാധിക്കുമെന്നതാണ് ഫ്ളെക്സിബിള്‍ റെക്കറിംഗ് നിക്ഷേപങ്ങളിലൂടെ ലഭിക്കുന്ന അധിക പ്രത്യേകത. ഇതിലൂടെ സമ്പാദ്യത്തുക ഉയര്‍ത്തുവാന്‍ നിക്ഷേപകന് സാധിക്കും. മിക്ക ബാങ്കുകളും ദീര്‍ഘകാല നികുതി രഹിത റെക്കറിംഗ് നിക്ഷേപങ്ങള്‍ ഉപയോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്നുണ്ട്.
ഫ്ളെക്സിബിള്‍ റെക്കറിംഗ് നിക്ഷേപത്തില്‍ രണ്ട് ഭാഗങ്ങള്‍
നിക്ഷേപിക്കാന്‍ ആരംഭിക്കുമ്പോള്‍ ഒരു നിശ്ചിത തുക മാത്രമേ ഓരോ മാസവും നിങ്ങള്‍ക്ക് നിക്ഷേപിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ കുറച്ചു വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ നിങ്ങളുടെ കയ്യിലെ പണത്തിന്റെ അളവ് ഉയരുകയും അതിനനുസരിച്ച് പ്രതിമാസ നിക്ഷേപ തുക ഉയര്‍ത്തുവാനും നിങ്ങള്‍ക്ക് സാധിക്കും. ഫ്ളെക്സിബിള്‍ റെക്കറിംഗ് നിക്ഷേപത്തില്‍ രണ്ട് ഭാഗങ്ങളാണുള്ളത്. ഒന്ന് ഫിക്സഡ്, അടുത്ത് വേരിയബിള്‍. അതായത് ഒരു ഭാഗം സ്ഥിരമായിരിക്കുന്നതും മറ്റേ ഭാഗം മാറിക്കൊണ്ടിരിക്കുന്നതും.
ഫിക്സ്ഡ് കോംപോണന്റും വേരിയബിള്‍ കോംപോണെന്റും
ഓരോ മാസവും നിങ്ങള്‍ നിക്ഷേപിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന ആ തുകയാണ് ഫിക്സ്ഡ് കോംപോണന്റ്. അതിനൊപ്പം നിങ്ങള്‍ ഓരോ മാസവും താത്പ്പര്യത്തിന് അനുസരിച്ച് ചേര്‍ക്കുന്ന അധിക തുകയാണ് വേരിയബിള്‍ കോംപോണെന്റ്, അത് ഓരോ മാസവും വ്യത്യാസപ്പെട്ടിരിക്കും. നിശ്ചിത തീയ്യതിക്കുള്ളില്‍ റെക്കറിംഗ് നിക്ഷേപത്തിലെ ഫിക്സഡ് തുക നിക്ഷേപിക്കുവാന്‍ സാധിച്ചില്ല എങ്കില്‍ സാധാരണഗതിയില്‍ ബാങ്കുകള്‍ പിഴ ഈടാക്കാറുണ്ട്. എന്നാല്‍ വേരിയബിള്‍ തുക അടയ്ക്കുന്നതിന് ഇത്തരം നിബന്ധനകള്‍ ഒന്നും തന്നെയില്ല.
പോസ്റ്റ് ഓഫീസുകളില്‍
ഇതിനൈാപ്പം ബാങ്കുകള്‍ക്ക് പുറമേ പോസ്റ്റ് ഓഫീസുകളില്‍ ആരംഭിക്കാവുന്ന റെക്കറിംഗ് നിക്ഷേപങ്ങളെക്കുറിച്ചും നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. 100 രൂപയെന്ന വളരെ ചെറിയൊരു തുക മാറ്റിവച്ചു കൊണ്ട് ഏതൊരാള്‍ക്കും പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് സ്കീമില്‍ നിക്ഷേപം ആരംഭിക്കാം. അതേ സമയം കൂടുതല്‍ തുക നിക്ഷേപിച്ചാല്‍ നിക്ഷേപകര്‍ക്ക് ഏറെ നേട്ടം നല്കുന്ന മറ്റ് പല സ്കീമുകള്‍ കൂടിയുണ്ട്. പോസ്റ്റ് ഓഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ടുകളില്‍ നിക്ഷേപം ആരംഭിച്ച് 1 വര്‍ഷം പൂര്‍ത്തിയായാല്‍ അക്കൗണ്ട് ബാലന്‍സ് തുകയില്‍ നിന്നും 50 ശതമാനം വരെ പിന്‍വലിക്കുവാനും നിക്ഷേപകര്‍ക്ക് സാധിക്കും.
More From GoodReturns

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications