ഒരു ശതമാനം പോലും റിസ്ക് ഇല്ലാതെ മികച്ച ആദായം നേടുവാനോ നിങ്ങള്‍ക്ക് ആഗ്രഹിക്കുന്നത്. എങ്കില്‍ നിങ്ങള്‍ക്ക് പരിപൂര്‍ണ വിശ്വസ്തതയോടെ ആശ്രയിക്കുവാന്‍ സാധിക്കുന്നതാണ് പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുകള്‍. മികച്ച പലിശാദായം
ഒരു ശതമാനം പോലും റിസ്ക് ഇല്ലാതെ മികച്ച ആദായം നേടുവാനോ നിങ്ങള്‍ക്ക് ആഗ്രഹിക്കുന്നത്. എങ്കില്‍ നിങ്ങള്‍ക്ക് പരിപൂര്‍ണ വിശ്വസ്തതയോടെ ആശ്രയിക്കുവാന്‍ സാധിക്കുന്നതാണ് പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുകള്‍. മികച്ച പലിശാദായം നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്നതിനോടൊപ്പം നികുതി ഇളവും പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുകളിലൂടെ നേടാന്‍ സാധിക്കും.

ഇന്ത്യയില്‍ ഏറെ പ്രചാരമുള്ള നിക്ഷേപ പദ്ധതികളില്‍ ഒന്നാണ് പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ട്. രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസില്‍ ചെന്നും സേവിങ്സ് അക്കൗണ്ട് തുറക്കാം. കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള തപാല്‍ വകുപ്പിനാണ് പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ടുകളുടെ ചുമതല. പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ടുകളിലെ നിക്ഷേപങ്ങളുടെ പലിശ നിരക്ക് നിശ്ചയിക്കുന്നത് റിസര്‍വ് ബാങ്കാണ്.
അടുത്തകാലത്തായി ബാങ്കുകളിലെ സേവിംഗ്സ് അക്കൗണ്ടുകള്‍ തുടര്‍ച്ചയായി കുറച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) നിലവില്‍ സേവിംഗ്സ് അക്കൗണ്ടില്‍ നല്കുന്ന പലിശ നിരക്ക് 2.7 ശതമാനമാണ്. മറ്റ് പ്രധാന ബാങ്കുകളും ഏകദേശം ഇതിന് സമാനമായ നിരക്കുകളാണ് സേവിംഗ്സ് അക്കൗണ്ടുകളില്‍ നല്കി വരുന്നത്. അതേ സമയം പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുകളില്‍ 4 ശതമാനം പലിശ നിരക്കാണ് അക്കൗണ്ട് ഉടമകള്‍ക്ക് ലഭിക്കുക.
സമീപത്തുള്ള പോസ്റ്റ് ഓഫീസില്‍ ചെന്ന് പൂര്‍ണമായ കെവൈസി വിവരങ്ങള്‍ സമര്‍പ്പിച്ചു കൊണ്ട് ഏതൊരു വ്യക്തിയ്ക്കും പോസ്റ്റ് ഓഫീസില്‍ സേവിംഗ്സ് അക്കൗണ്ട് ആരംഭിക്കാം. അക്കൗണ്ട് തുടങ്ങുന്നതിനായി വേണ്ട ഏറ്റവും ചുരുങ്ങിയ തുക 500 രൂപയാണ്. മാസത്തിലെ 10ാമത്തെ ദിവസത്തിനും അവസാന ദിവസത്തിനും ഇടയിലുള്ള ചുരുങ്ങിയ ബാലന്‍സ് തുകയിന്മേലാണ് ഓരോ മാസവും പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുകളില്‍ പലിശ കണക്കാക്കുന്നത്.
ഓരോ സാമ്പത്തീക വര്‍ഷത്തിന്റെ അവസാനത്തിലും അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ആയി 500 രൂപയെങ്കിലും നിലനിര്‍ത്തേണ്ടതുണ്ട്. അതില്‍ വീഴ്ച വരുത്തിയാല്‍ അക്കൗണ്ട് മെയിന്റനന്‍സ് ചാര്‍ജായി 100 രൂപ പിഴ ഈടാക്കും. ബാലന്‍സ് തുക പൂജ്യത്തിലേക്കെത്തിയാല് അക്കൗണ്ട് ഓട്ടോമാറ്റിക്കലി അവസാനിപ്പിക്കപ്പെടുകയും ചെയ്യും.
സാമ്പത്തീക വര്‍ഷത്തിലെ ഓരോ പാദത്തിലും കേന്ദ്ര സര്‍ക്കാര്‍ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് വിശകലനം ചെയ്യും. വിപണിയിലെ അപ്പോഴത്തെ നില അനുസരിച്ച് പലിശ നിരക്കില്‍ മാറ്റം വരുത്തുകയും വരുത്താതിരിക്കുകയോ ചെയ്യാം. നിലവില്‍ 4 ശതമാനം പലിശ സിംഗിള്‍, ജോയിന്റ് അക്കൗണ്ടുകളിലെ നിക്ഷേപങ്ങള്‍ക്ക് ലഭിക്കും. ഓരോ മാസവും പലിശ കണക്കാക്കി വാര്‍ഷികാടിസ്ഥാനത്തിലാണ് പലിശ വരുമാനം അക്കൗണ്ടിലെത്തുക. നിക്ഷേപങ്ങള്‍ക്ക് കുറഞ്ഞ റിസ്കില്‍ സ്ഥിരമായ വരുമാനം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമാണ് പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ട്.
പണമടച്ച് മാത്രമേ പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ട് തുറക്കാന്‍ സാധിക്കുകയുള്ളൂ. പ്രായപൂര്‍ത്തിയാകാത്തവരുടെ പേരിലും പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ട് തുറക്കാം; 10 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് സ്വയം അക്കൗണ്ട് തുറക്കാനും അത് നിയന്ത്രിക്കാനും അവസരമുണ്ട്. അക്കൗണ്ട് തുറക്കുമ്പോള്‍ത്തന്നെ നോമിനേഷന് വിവരങ്ങള്‍ നല്‍കാം. സിംഗിള്‍, ജോയിന്റ് അക്കൗണ്ട് സൗകര്യം പോസ്റ്റ് ഓഫീസ് സേവിങ്സ് പദ്ധതിയിലുണ്ട്; രണ്ടോ മൂന്നോ ആളുകള്‍ക്ക് സംയുക്തമായി ജോയിന്റ് അക്കൗണ്ട് തുറക്കാം.
ചെക്ക് സൗകര്യമില്ലാത്ത അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് 50 രൂപയാണ്. ചെക്ക് സൗകര്യമുള്ള അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് 500 രൂപയാണ്. മൂന്നു സാമ്പത്തിക വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഇടപാട് നടത്തിയാല്‍ അക്കൗണ്ട് സജീവമായി നിലനിര്‍ത്താം. 10 വയസ്സിന് മുകളിലുള്ള ഏതൊരു ഇന്ത്യന്‍ പൗരനും പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ട് തുറക്കാം. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് അക്കൗണ്ട് തുറക്കാന്‍ സൗകര്യമുണ്ട്. ഒരു പോസ്റ്റ് ഓഫീസില്‍ നിന്ന് ഒരു വ്യക്തിക്ക് ഒരു സിംഗിള്‍ അക്കൗണ്ടും ഒരു ജോയിന്റ് അക്കൗണ്ടും തുറക്കാന്‍ മാത്രമാണ് അനുവാദം.
സേവിംഗ്സ് അക്കൗണ്ടില്‍ നിന്നും ലഭിക്കുന്ന പലിശയിന്മേല് ഒരു സാമ്പത്തീക വര്‍ഷത്തില്‍ 3,500 രൂപ വരെയാണ് നികുതി ഇളവ് നേടുവാന്‍ സാധിക്കുക. ജോയിന്റ് അക്കൗണ്ട് ആണെങ്കില്‍ 7,000 രൂപയോളം നികുതി ഇളവ് ലഭിക്കും.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications