ഡൊമസ്റ്റിക് സേവിംഗ് അക്കൗണ്ട് ഉടമകളുടെ പണ ഇടപാടുകള്‍, എടിഎം ഇന്റര്‍ചേഞ്ച്, ചെക്ക് ബുക്ക് ചാര്‍ജുകള്‍ സ്വകാര്യ മേഖലാ ബാങ്കായ ഐസിഐസിഐ ബാങ്ക് പുതുക്കി നിശ്ചയിച്ചിരിക്കുകയാണ്. ആഗസത് 1 മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വരും.
ഡൊമസ്റ്റിക് സേവിംഗ് അക്കൗണ്ട് ഉടമകളുടെ പണ ഇടപാടുകള്‍, എടിഎം ഇന്റര്‍ചേഞ്ച്, ചെക്ക് ബുക്ക് ചാര്‍ജുകള്‍ സ്വകാര്യ മേഖലാ ബാങ്കായ ഐസിഐസിഐ ബാങ്ക് പുതുക്കി നിശ്ചയിച്ചിരിക്കുകയാണ്. ആഗസത് 1 മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വരും. ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഐസിഐസി ബാങ്കിന്റെ വിവിധ സേവന നിരക്കുകളില്‍ അടുത്ത ആഴ്ച മുതല്‍ വരാനിരിക്കുന്ന പ്രധാന മാറ്റങ്ങള്‍ നമുക്കൊന്ന് പരിശോധിക്കാം.

1. ബാങ്കിന്റെ വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം രാജ്യത്തെ 6 മെട്രോ നഗരങ്ങളില്‍ ഐസിഐസിഐ ബാങ്ക് ഉപയോക്താക്കള്‍ക്ക് ഒരു മാസം ആദ്യത്തെ 3 ഇടപാടുകള്‍, പണ ഇടപാടുകളും പണ ഇതര ഇടപാടുകളും ഉള്‍പ്പെടെ സൗജന്യമായി ലഭിക്കും.
2. മറ്റെല്ലാ പ്രദേശങ്ങളിലും ഓരോ മാസവും ആദ്യത്തെ 5 ഇടപാടുകള്‍ സൗജന്യമായിരിക്കും.
3. സാമ്പത്തീക ഇടപാടുകള്‍ക്ക് 20 രൂപ വീതവും സാമ്പത്തീകേതര ഇടപാടുകള്‍ക്ക് 8.50 രൂപയും ബാങ്ക് ഈടാക്കും.
4. ഒരു മാസം ആകെ 4 സൗജന്യ പണ ഇടപാടുകളാണ് ഐസിഐസിഐ ബാങ്ക് ഉപയോക്താക്കള്‍ക്ക് അനുവദിച്ചിരിക്കുന്നത്.
ആന്വുറ്റി കൂടാതെ ഇനി എന്‍പിഎസിലെ മുഴുവന്‍ തുകയും പിന്‍വലിക്കാം
5. ബാങ്കിന്റെ വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം സൗജന്യ പരിധിയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് ഓരോന്നിനും 150 രൂപ വീതം ഈടാക്കും.
6. ആഗസ്ത് 1 മുതല്‍ ഐസിഐസി ബാങ്ക് ഉപയോക്താക്കള്‍ക്ക് ഹോം ബ്രാഞ്ചില്‍ (അക്കൗണ്ട് ആരംഭിച്ചിരിക്കുന്ന ശാഖ) നിന്നും ഒരു മാസം സൗജന്യമായി പിന്‍വലിക്കാവുന്ന തുക 1 ലക്ഷം രൂപ വരെയാണ്. 1 ലക്ഷം രൂപയ്ക്ക് മുകളിലുള്ള പിന്‍വലിക്കലുകള്‍ക്ക് ഓരോ 1,000 രൂപയ്ക്കും 5 രൂപ വീതം ചാര്‍ജായി ഈടാക്കും. ഏറ്റവും ചുരുങ്ങിയത് 150 രൂപ.
7. നോണ്‍ ഹോം ബ്രാഞ്ചുകളില്‍ ഒരു ദിവസം 25,000 രൂപ വരെയുള്ള പണ ഇടപാടുകള്‍ സൗജന്യമാണ്. 25,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് ഓരോ 1,000 രൂപയ്ക്കും 5 രൂപ വീതം ചുരുങ്ങിയത് 150 രൂപ നിരക്കില്‍ ഈടാക്കും.
ഇന്ത്യയില്‍ ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ എങ്ങനെ നടത്താം?
8. മൂന്നാം കക്ഷി ഇടപാടുകള്‍ക്ക് ഒരു ദിവസം നിശ്ചയിച്ചിരിക്കുന്ന പരിധി 25,000 രൂപയാണ്. 25,000 രൂപയ്ക്ക് 150 രൂപ ചാര്‍ജ് ഈടാക്കും. 25,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ അനുവദിക്കുകയില്ല.
9. ഒരു വര്‍ഷം 25 ചെക്ക് ലീഫുകള്‍ സൗജന്യമായിരിക്കും. അതിന് ശേഷം 10 ലീഫുകള്‍ വീതമുള്ള ഓരോ ചെക്ക് ബുക്കിനും 20 രൂപാ വീതം ചാര്‍ജ് ഈടാക്കും.
10. മാസത്തിലെ ആദ്യ 4 ഇടപാടുകള്‍ക്ക് ചാര്‍ജുകള്‍ ഈടാക്കുകയില്ല. അതിന് ശേഷം ഓരോ 1000 രൂപയ്ക്കും 5 രൂപ വീതം ചുരുങ്ങിയത് 150 രൂപ നിരക്കില്‍ ഈടാക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications