കഴിഞ്ഞ കുറച്ചു കാലമായി സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുത്തനെ താഴേക്ക് പോയിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് നമുക്ക് മുന്നിലുള്ളത്. നിലവില്‍ ഇപ്പോള്‍ ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പരമാവധി പലിശ നിരക്ക് 5 ശതമാനം മ
കഴിഞ്ഞ കുറച്ചു കാലമായി സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുത്തനെ താഴേക്ക് പോയിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് നമുക്ക് മുന്നിലുള്ളത്. നിലവില്‍ ഇപ്പോള്‍ ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പരമാവധി പലിശ നിരക്ക് 5 ശതമാനം മുതല്‍ 6 ശതമാനം വരെയാണ്. ഇത്തരമൊരു സാഹചര്യം റിട്ടയര്‍മെന്റ് സമ്പാദ്യം സ്ഥിര നിക്ഷേപ പദ്ധതികളില്‍ നിക്ഷേപം നടത്തിയിരിക്കുന്ന വ്യക്തികള്‍ വലിയ തിരിച്ചടിയാണ് സൃഷ്ടിക്കുന്നത്.
സ്ഥിര നിക്ഷേപങ്ങളില്‍ നിന്നും ലഭിക്കുന്ന പലിശ നിരക്ക്
അവരുടെ സ്ഥിര നിക്ഷേപങ്ങളില്‍ നിന്നും ലഭിക്കുന്ന പലിശ നിരക്കാണ് അവരുടെ വരുമാനം. പലിശ നിരക്കുകള്‍ കുറഞ്ഞുകൊണ്ടിരിക്കുന്നതോടെ സ്വഭാവികമായും അവരുടെ വരുമാനവും കുറയുകയാണ്. എന്നാല്‍ അതേ സമയം മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 7 ശതമാനത്തോളം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന ബാങ്കുകള്‍ ഇപ്പോഴുമുണ്ട്. അവയില്‍ മിക്കതും ചെറിയ സ്വകാര്യ ബാങ്കുകളാണ്. വിപണിയിലെ മുന്‍നിരക്കാരായ വലിയ ബാങ്കുകളുമായുള്ള കിട മത്സരത്തില്‍ കൂടുതല്‍ പുതിയ നിക്ഷേപങ്ങള്‍ തങ്ങളിലേക്ക് ആകര്ഷിക്കുവാനുള്ള ബാങ്കുകളുടെ ശ്രമമാണത്. ഏതൊക്കെ സ്വകാര്യ ബാങ്കുകളാണ് മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപത്തിന് ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നത് എന്ന് നമുക്ക് നോക്കാം.
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്
മുതിര്‍ന്ന പൗരന്മാരുടെ 3 വര്‍ഷ കാലയളവിലേക്കുളള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6.25 ശതമാനം പലിശ നിരക്കാണ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ഈ പലിശ നിരക്കില്‍ മുതിര്‍ന്ന പൗരനായ ഒരു വ്യക്തി 1 ലക്ഷം രൂപ ഐഡിഎഫ്സി ഫസ്റ്റ് ബാങ്കില്‍ 3 വര്‍ഷത്തേക്ക് സ്ഥിര നിക്ഷേപം നടത്തിയാല്‍ നിക്ഷേപ കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ അയാള്‍ക്ക് ലഭിക്കുക 1,18,750 രൂപയായിരിക്കും.
ഡിസിബി ബാങ്ക്
ഡിസിബി ബാങ്ക് മുതിര്‍ന്ന പൗരന്മാരുടെ 700 ദിവസത്തേക്കുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നത് 6.45 ശതമാനം പലിശ നിരക്കാണ്. സമാനമായി 36 മാസങ്ങളിലെ സ്ഥിര നിക്ഷേപങ്ങള്‍ക്കും 6.45 ശതമാനം പലിശ നിരക്ക് ലഭിക്കും. ഈ പലിശ നിരക്കില്‍ മുതിര്‍ന്ന പൗരനായ ഒരു വ്യക്തി 1 ലക്ഷം രൂപ ഡിസിബി ബാങ്കില്‍ 3 വര്‍ഷത്തേക്ക് സ്ഥിര നിക്ഷേപം നടത്തിയാല്‍ നിക്ഷേപ കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ അയാള്‍ക്ക് ലഭിക്കുക 1,19,350 രൂപയായിരിക്കും.
ഇന്‍ഡസിന്‍ഡ് ബാങ്ക്
മുതിര്‍ന്ന പൗരന്മാരുടെ 3 വര്‍ഷ കാലയളവിലേക്കുളള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6.50 ശതമാനം പലിശ നിരക്കാണ് ഇന്‍ഡസിന്‍ഡ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ഈ പലിശ നിരക്കില്‍ മുതിര്‍ന്ന പൗരനായ ഒരു വ്യക്തി 1 ലക്ഷം രൂപ ഇന്‍ഡസിന്‍ഡ് ബാങ്കില്‍ 3 വര്‍ഷത്തേക്ക് സ്ഥിര നിക്ഷേപം നടത്തിയാല്‍ നിക്ഷേപ കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ അയാള്‍ക്ക് ലഭിക്കുക 1,19,500 രൂപയായിരിക്കും.
യെസ് ബാങ്ക്
3 വര്‍ഷ കാലയളവിലേക്കുളള മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 7.25 ശതമാനം പലിശ നിരക്കാണ് യെസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ഈ പലിശ നിരക്കില്‍ മുതിര്‍ന്ന പൗരനായ ഒരു വ്യക്തി 1 ലക്ഷം രൂപ യെസ് ബാങ്കില്‍ 3 വര്‍ഷത്തേക്ക് സ്ഥിര നിക്ഷേപം നടത്തിയാല്‍ നിക്ഷേപ കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ അയാള്‍ക്ക് ലഭിക്കുക 1,21,750 രൂപയായിരിക്കും.
ആര്‍ബിഎല്‍ ബാങ്ക്
3 വര്‍ഷ കാലയളവിലേക്കുളള മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6.80 ശതമാനം പലിശ നിരക്കാണ് ആര്‍ബിഎല്‍ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ഈ പലിശ നിരക്കില്‍ മുതിര്‍ന്ന പൗരനായ ഒരു വ്യക്തി 1 ലക്ഷം രൂപ ആര്‍ബിഎല്‍ ബാങ്കില്‍ 3 വര്‍ഷത്തേക്ക് സ്ഥിര നിക്ഷേപം നടത്തിയാല്‍ നിക്ഷേപ കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ അയാള്‍ക്ക് ലഭിക്കുക 1,20,400 രൂപയായിരിക്കും.
ഹ്രസ്വ കാലത്തേക്കോ, ദീര്‍ഘകാലത്തേക്കോ സ്ഥിര നിക്ഷേപം ആരംഭിക്കാം
സേവിംഗ്സ് അക്കൗണ്ടുകളെക്കാളും ബാങ്ക് സ്ഥിര നിക്ഷേപങ്ങളെ ആകര്‍ഷകമാക്കുന്ന ഘടകങ്ങള്‍ പലതാണ്. മറ്റ് നിക്ഷേപ പദ്ധതികളെക്കാളും സുരക്ഷയേറിയതും റിസ്ക് കുറഞ്ഞതുമായ നിക്ഷേപോപാധിയാണ് സ്ഥിര നിക്ഷേപങ്ങള്‍ എന്നതാണ് ഇതിന്റെ ഒരു കാരണം. ഹ്രസ്വ കാലത്തേക്കോ, ദീര്‍ഘകാലത്തേക്കോ സ്ഥിര നിക്ഷേപം ആരംഭിക്കാവുന്നതാണ്. നിങ്ങള്‍ നിക്ഷേപം നടത്തുന്ന തുകയ്ക്കും നിക്ഷേപം നടത്തുവാന്‍ ഉദ്ദേശിക്കുന്ന കാലയളവിനും അനുസരിച്ച് പലിശ നിരക്ക് വ്യത്യാസപ്പെട്ടിരിക്കും. അതിനാല്‍ നിക്ഷേപത്തിനായി മുമ്പായി ബാങ്കില്‍ നേരിട്ട് ചെന്ന് എല്ലാ വിവരങ്ങളും മനസ്സിലാക്കിയതിന് ശേഷം നിക്ഷേപ തീരുമാനം കൈക്കൊള്ളുന്നത് ആയിരിക്കും അഭികാമ്യം.
പരമ്പരാഗത നിക്ഷേപ രീതി
സാധാരണക്കാരായ പരമ്പരാഗത നിക്ഷേപ രീതികള്‍ തെരഞ്ഞെടുക്കുവാന്‍ ആഗ്രഹിക്കുന്ന വ്യക്തികളുടെ ഇഷ്ട സമ്പാദ്യ പദ്ധതിയാണ് ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍. നിലവില്‍ 6.5 ശതമാനം വരെ പലിശ നിരക്കാണ് വിവിധ ബാങ്കുകള്‍ സ്ഥിര നിക്ഷേപങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ആക്സിസ് ബാങ്കില്‍ സാധാരണ നിക്ഷേപകര്‍ക്ക് ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപത്തിന് 4.40 ശതമാനം പലിശ ലഭിക്കും. 1 മുതല്‍ 2 വര്‍ഷം വരെയുള്ള വയ്ക്ക് 5.10 മുതല്‍ 5.25 ശതമാനം പലിശയും 2 മുതല്‍ 3 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 5.50 ശതമാനം പലിശയും ആക്സിസ് ബാങ്ക് നല്കുന്നു. 3 മുതല്‍ 5 വര്‍ഷം വരെയുള്ളവയ്ക്ക് 5.40 ശതമാനമാണ് പലിശ. അതിനു മുകളിലേക്കുള്ള നിക്ഷേപങ്ങള്‍ക്ക് 5.75 ശതമാനം പലിശ നിരക്കും ലഭിക്കും.
സാധാരണ നിക്ഷേപകര്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക് പരമാവധി 6 ശതമാനം വരെ
യെസ് ബാങ്കില്‍ സാധാരണ നിക്ഷേപകര്‍ക്ക് ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 5 മുതല്‍ 5.25 ശതമാനം വരെ പലിശ ലഭിക്കും. 1 മുതല്‍ 2 വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.75 ശതമാനം മുതല്‍ 6.00 ശതമാനം വരെയാണ് പലിശ. 2 മുതല്‍ 3 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6 ശതമാനവും 3 മുതല്‍ 5 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6.25 ശതമാനം പലിശയുമാണ് ബാങ്ക് നല്‍കുന്നത്. അതിനു മുകളിലേക്കുള്ളവയ്ക്ക് 6.50 ശതമാനം പലിശയാണ് യെസ് ബാങ്ക് നല്‍കുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications