നേരത്തേ റിട്ടയര്‍ ചെയ്യുക എന്നത് ആലോചിക്കുമ്പോള്‍ തന്നെ ഏറെ കൗതുകം തരുന്ന ഒരു കാര്യമാണല്ലേ. എന്നാല്‍ നിങ്ങളുടെ എല്ലാ സാമ്പത്തീക ബാധ്യതകളും നില നില്‍ക്കേ തന്നെ നിങ്ങള്‍ 40 ാം വയസ്സിലോ 45ാം വയസ്സിലോ തൊഴില്‍ എടുക്കുന്നത്
നേരത്തേ റിട്ടയര്‍ ചെയ്യുക എന്നത് ആലോചിക്കുമ്പോള്‍ തന്നെ ഏറെ കൗതുകം തരുന്ന ഒരു കാര്യമാണല്ലേ. എന്നാല്‍ നിങ്ങളുടെ എല്ലാ സാമ്പത്തീക ബാധ്യതകളും നില നില്‍ക്കേ തന്നെ നിങ്ങള്‍ 40 ാം വയസ്സിലോ 45ാം വയസ്സിലോ തൊഴില്‍ എടുക്കുന്നത് അവസാനിപ്പിക്കുകയാണ് എന്ന് കൂടി അതിന് അര്‍ഥമുണ്ട്. അതായത് ആ സമയമാകുമ്പോഴേക്കും ജീവിതത്തിലേക്ക് വേണ്ടുന്ന എല്ലാ ആവശ്യങ്ങള്‍ക്കുമുള്ള മതിയായ സമ്പാദ്യം നിങ്ങളുടെ പക്കല്‍ ഉണ്ടായിരിക്കണം എന്ന്.
കരിയര്‍ ആരംഭിക്കുമ്പോള്‍ തന്നെ നിക്ഷേപവും
വിദഗ്ധരുടെ അഭിപ്രായത്തില്‍ കൃത്യമായ ആസൂത്രണം ഇല്ല എങ്കില്‍ നിലവില്‍ നേരത്തേ വിരമിക്കുക എന്നത് ഇന്ത്യയില്‍ ഏറെക്കുറെ അപ്രാപ്യമായ ഒരു കാര്യമാണ്. അതുകൊണ്ട് തന്നെ നേരത്തേയുള്ള റിട്ടയര്‍മെന്റ് സ്വപ്നം കാണുന്നവര്‍ അതിനായുള്ള ആസൂത്രണവും കരിയറിന്റെ ആരംഭത്തില്‍ തന്നെ ചെയ്ത് തുടങ്ങേണ്ടതുണ്ട്. റിട്ടയര്‍മെന്റ് എന്നത് ഒരു ദീര്‍ഘകാല സാമ്പത്തിക സാമ്പത്തീക ലക്ഷ്യമാണ്. എന്നാല്‍ പലരും അതിനായി നിക്ഷേപിച്ചു തുടങ്ങേണ്ട ശരിയായ സമയം തിരിച്ചറിയാതെ പോകുന്നുവെന്നതാണ് യാഥാര്‍ഥ്യം. അതായത് മതിയായ റിട്ടയര്‍മെന്റ് സമ്പാദ്യം നേടണമെങ്കില്‍ നിങ്ങള്‍ കരിയര്‍ ആരംഭിക്കുമ്പോള്‍ തന്നെ നിക്ഷേപവും തുടങ്ങേണ്ടതുണ്ട്.
നേരത്തെ നിക്ഷേപം ആരംഭിക്കാം
എത്രയും നേരത്തെ നിങ്ങള്‍ക്ക് നിക്ഷേപം ആരംഭിക്കുവാന്‍ സാധിക്കുമോ അത്രയും നേരത്തേ നിക്ഷേപം ആരംഭിക്കുക. അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. നിങ്ങള്‍ നിങ്ങളുടെ 20-കളില്‍ തന്നെ റിട്ടയര്‍മെന്റിനായി നിക്ഷേപിച്ചു തുടങ്ങുകയാണെങ്കില്‍ 30-കളിലും 40-കളിലും നിക്ഷേപം ആരംഭിക്കുന്നവരേക്കാള്‍ കുടുതല്‍ നേട്ടമുണ്ടാക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കും. എത്ര നേരത്തേ നിങ്ങള്‍ നിക്ഷേപം ആരംഭിക്കുന്നുവോ നിങ്ങളുടെ നിക്ഷേപ കാലയളവ് അതിനനുസരിച്ച് ഉയരും. നേരത്തേ റിട്ടയര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നേരത്തേ നിക്ഷപവും തുടങ്ങാം.
നേരത്തേ റിട്ടയര്‍ ചെയ്യാന്‍
ഇനി നേരത്തേ റിട്ടയര്‍ ചെയ്യണമെങ്കില്‍ നിങ്ങള്‍ സാമ്പത്തിക കാര്യങ്ങളില്‍ ഏറെ കണിശതയുള്ള വ്യക്തിയായിരിക്കണം. ആവശ്യത്തിനുള്ള പണം മാത്രമേ ചിലവഴിക്കുവാന്‍ പാടുള്ളൂ. സാമ്പത്തീക അച്ചടക്കം കൃത്യമായി പാലിക്കുന്ന ഒരാള്‍ക്ക് മാത്രമേ നേരത്തേ റിട്ടയര്‍ ചെയ്യാനുള്ള തുക 40 വയസ്സ് ആകുമ്പോഴേക്കും സമ്പാദിക്കുവാന്‍ സാധിക്കുകയുള്ളൂ. ഉയര്‍ന്ന ആദായം നല്കുന്ന നിക്ഷേപ പദ്ധതികളിലായിരിക്കണം നേരത്തേ റിട്ടയര്‍ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ നിക്ഷേപം നടത്തേണ്ടത്. ഇതിനായി പരമ്പരാഗത നിക്ഷേപോപാധികളായ ബാങ്ക് സ്ഥിര നിക്ഷേപങ്ങള്‍, റെക്കറിംഗ് നിക്ഷേപങ്ങള്‍ തുടങ്ങിയവയും ഇനി റിസ്ക് എടുക്കുവാന്‍ താത്പര്യമുള്ള വ്യക്തി ആണെങ്കില്‍ ഓഹരി വിപണിയിലും മ്യൂച്വല്‍ ഫണ്ടുകളിലുമൊക്കെ നിക്ഷേപം നടത്താവുന്നതാണ്.
മ്യൂച്വല്‍ ഫണ്ട് എസ്ഐപികള്‍
മ്യൂച്വല്‍ ഫണ്ട് എസ്ഐപികള്‍ ഇതിന് ഏറ്റവും യോജിച്ച നിക്ഷേപ മാര്‍ഗമാണ്. ചെറിയ തുകകള്‍ മാറ്റി വച്ച് ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയ തുക സ്വന്തമാക്കാന്‍ മ്യൂച്വല്‍ ഫണ്ട് എസ്ഐപികളിലൂടെ സാധിക്കും. പണപ്പെരുപ്പത്തെ മറികടന്നുള്ള വലിയ ആദായം ഇതിലൂടെ നിക്ഷേപകന് നേടാം. നിങ്ങളുടെ വരുമാനം വര്‍ധിക്കുന്നതിനനുസരിച്ച് ഓരോ വര്‍ഷവുമുള്ള എസ്ഐപി തുക വര്‍ധിപ്പിക്കുകയും വേണം. നിക്ഷേപത്തിലൂടെ പരമാവധി നേട്ടം സ്വന്തമാക്കാന്‍ ഇതിലൂടെ സാധിക്കും. നേരത്തേ നിക്ഷേപം ആരംഭിക്കുന്നത് വഴി കൂടുതല്‍ കാലം നിക്ഷേപിക്കാം എന്നത് മാത്രമല്ല ഗുണം. നിക്ഷേപത്തില്‍ നിങ്ങള്‍ക്കെന്തെങ്കിലും പിഴവുകള്‍ സംഭവിച്ചാല്‍ അത് തിരുത്തുവാനുള്ള സമയം കൂടി ലഭിക്കുമെന്നതും ശ്രദ്ധിക്കേണ്ടുന്ന കാര്യമാണ്.
എസ്ഐപി നിക്ഷേപത്തിനൊപ്പം പബ്ലിക് പ്രൊവിഡന്റ് ഫണ്ടും
എസ്ഐപി നിക്ഷേപത്തിനൊപ്പം പബ്ലിക് പ്രൊവിഡന്റ് ഫണ്ടും റിട്ടയര്‍മെന്റ് നിക്ഷേപത്തിനായി ആശ്രയിക്കാവുന്ന മികച്ച നിക്ഷേപോപാധിയാണ്. നിക്ഷേപ സുരക്ഷിതത്വവും പിപിഎഫില്‍ ഉറപ്പുള്ള കാര്യമാണ്. 15 വര്‍ഷമാണ് പിപിഎഫ് ലോക്ക് ഇന്‍ പിരീയഡ്. മെച്വൂരിറ്റ്ി കാലാവധി പൂര്‍ത്തിയായാല്‍ നിക്ഷേപകന് താത്പര്യമുള്ള പക്ഷം നിക്ഷേപ കാലാവധി ദീര്‍ഘിപ്പിക്കുകയും ചെയ്യാം. 5 വര്‍ഷത്തേക്ക് വീതം എത്ര തവണ വേണമെങ്കിലും പിപിഎഫ് നിക്ഷേപ കാലാവധി ദീര്ഘിപ്പിക്കുവാന് സാധിക്കും.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications