അടിയന്തര സാഹചര്യങ്ങളിൽ പണം കണ്ടെത്തുന്നതിന് ഇന്ന് കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒരു സാമ്പത്തിക ഉപകരണമാണ് പേഴ്സണൽ ലോൺ അഥവ വ്യക്തിഗത വായ്പ. കാരണം ബോധിപ്പിക്കാതെയും ഈട് നൽകാതെയും പണം ലഭിക്കുന്നുവെന്നതാണ് വ്യക്തിഗത വായ്പകളെ കൂടുതൽ ജനപ്രിയമാക്കുന്നത്. സുരക്ഷിത വായ്പ അല്ലാത്തതുകൊണ്ട് തന്നെ വായ്പ ദാതക്കൾ തങ്ങളുടെ പണത്തിന് പരമാവധി സുരക്ഷ ഉറപ്പാക്കാൻ ചില കാര്യങ്ങൾ കൃത്യമായി പരിശോധിക്കുന്നു. അത് ക്രെഡിറ്റ് സ്കോർ മാത്രമാണെന്ന് തെറ്റിദ്ധരിക്കരുത്. ക്രെഡിറ്റ് സ്കോറിന് പുറമെ വായ്പ ദാതക്കൾ പ്രധാനമായും പരിഗണിക്കുന്നത് അപേക്ഷകന്റെ തൊഴിലാണ്. ജോലി സ്ഥിരത, ശമ്പളം, ചില സാഹചര്യങ്ങളിൽ തൊഴിലുടമയുടെ വിശ്വാസ്യതയും പ്രധാനമാണ്. ചുരുക്കി പറഞ്ഞാൽ നിങ്ങളുടെ തൊഴിലിന് വായ്പ അപേക്ഷയിൽ നിർണ്ണായക സ്വാധീനമാകാൻ സാധിക്കും.
നേരത്തെ പറഞ്ഞതുപോലെ വായ്പ അംഗീകാര പ്രക്രിയയിൽ തൊഴിലുടമയുടെ റോളും വലുതാണ്. പല കാര്യങ്ങളാണ് വായ്പ ദാതക്കൾ ഇവിടെ പരിഗണിക്കുന്നത്. തൊഴിലുടമയുടെ വിശ്വാസ്യതയും സ്ഥിരതയും, കമ്പനി പ്രവർത്തിക്കാൻ തുടങ്ങിയിട്ട് എത്ര കാലമായി എന്നത്, കമ്പനിയുടെ സാമ്പത്തിക ഉറപ്പ്, തൊഴിലാളികളുടെ എണ്ണം. പ്രശസ്തവും സാമ്പത്തികമായി സ്ഥിരതയുള്ളതുമായ കമ്പനികളിലെ ജീവനക്കാർക്ക് പലപ്പോഴും മികച്ച വ്യക്തിഗത വായ്പാ പലിശ നിരക്കുകൾ, ഉയർന്ന വായ്പാ തുകകൾ, കൂടുതൽ വഴക്കമുള്ള തിരിച്ചടവ് നിബന്ധനകൾ എന്നിവ ലഭിക്കുന്നു. മറുവശത്ത്, ചെറിയ കമ്പനികൾക്കോ സ്റ്റാർട്ടപ്പുകൾക്കോ വേണ്ടി ജോലി ചെയ്യുന്നവർക്ക് വായ്പ ലഭിക്കുന്നതിന് അധിക ആവശ്യകതകൾ പാലിക്കേണ്ടി വന്നേക്കാം.

തൊഴിൽ എങ്ങനെ വായ്പ തുകയെയും പലിശ നിരക്കിനെയും സ്വാധീനിക്കുന്നു?
തൊഴിൽ പരിചയം - സ്ഥിരതയുള്ള തൊളിൽ ചരിത്രം മിക്ക വായ്പ ദാതക്കളും മാനദണ്ഡമായി പരിഗണിക്കുന്നു. കുറഞ്ഞത് രണ്ട് വർഷമെങ്കിലും ഒരു സ്ഥാപനത്തിൽ തുടരുന്നത് നിങ്ങളുടെ വായ്പ സാധ്യത വർദ്ധിപ്പിക്കുന്നു. ജോലിയിൽ പുതിയതായി പ്രവേശിച്ചവർക്കും അടിക്കടി ജോലി മാറുന്നവർക്കും പേഴ്സണൽ ലോൺ നേടുന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും.
പ്രതിമാസ ശമ്പളം - നിങ്ങളുടെ വായ്പ തിരിച്ചടവിനെ നേരിട്ട് സ്വാധീനിക്കുന്ന ഒന്നാണ് പ്രതിമാസ ശമ്പളം. പ്രതിമാസം 15,000 രൂപയെങ്കിലും ശമ്പളം പല വായ്പ ദാതക്കളും നിബന്ധന വെക്കുന്നു. ഉയർന്ന ശമ്പളം നിങ്ങളുടെ തിരിച്ചടവ് ശേഷിയെ വർദ്ധിപ്പിച്ച് കാണിക്കുകയും വായ്പ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
തൊഴിലുടമയുടെ പ്രൊഫൈൽ: വായ്പ ദാതക്കൾ തൊഴിലുടമകളെ അവരുടെ സാമ്പത്തിക ശക്തിയും സ്ഥിരതയും അടിസ്ഥാനമാക്കി വ്യത്യസ്ത അപകട സാധ്യത തലങ്ങൾ തരംതിക്കുന്നു. സ്ഥാപിതമായ, ഉയർന്ന ആസ്തിയുള്ള കമ്പനികളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് കുറഞ്ഞ പലിശ നിരക്കിൽ വ്യക്തിഗത വായ്പ നേടാനുള്ള സാധ്യത കൂടുതലാണ്. അതേസമയം, സ്റ്റാർട്ട്അപ്പുകൾ പോലെയുള്ളവയ്ക്ക് അത് ബുദ്ധിമുട്ടായിരിക്കും.
More From GoodReturns

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications