ലൈഫ് ഇന്‍ഷുറന്‍സ് എന്നത് ഒരു ദീര്‍ഘകാല ചുമതലയാണ്. എന്നാല്‍ ചില ദൗര്‍ഭാഗ്യകരമായ സന്ദര്‍ഭങ്ങളില്‍ നമുക്ക് പോളിസി സറണ്ടര്‍ ചെയ്യേണ്ടി വന്നേക്കാം. എന്ന് വച്ചാല്‍ പോളിസിയുടെ മെച്വൂരിറ്റി കാലാവധി പൂര്‍ത്തിയാകും മുമ്പ് പോളിസി അ
ലൈഫ് ഇന്‍ഷുറന്‍സ് എന്നത് ഒരു ദീര്‍ഘകാല ചുമതലയാണ്. എന്നാല്‍ ചില ദൗര്‍ഭാഗ്യകരമായ സന്ദര്‍ഭങ്ങളില്‍ നമുക്ക് പോളിസി സറണ്ടര്‍ ചെയ്യേണ്ടി വന്നേക്കാം. എന്ന് വച്ചാല്‍ പോളിസിയുടെ മെച്വൂരിറ്റി കാലാവധി പൂര്‍ത്തിയാകും മുമ്പ് പോളിസി അവസാനിപ്പിക്കുക. ഒരു പോളിസി ഉടമ അയാളുടെ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി സറണ്ടര്‍ ചെയ്യുമ്പോള്‍ ആ വ്യക്തിയ്ക്ക് പോളിസിയിന്മേലുള്ള എല്ലാ ഗുണഫലങ്ങളും നഷ്ടമാവുകയാണ് ചെയ്യുന്നത്. പോളിസിയുടെ കാലാവധി പൂര്‍ത്തിയാക്കുന്നതില്‍ പോളിസി ഉടമയ്ക്ക് വീഴ്ച സംഭവിക്കുമ്പോഴോ ഇന്‍ഷുറന്‍സ് കമ്പനി നിശ്ചയിച്ചിട്ടുള്ള പ്രീമിയം തുക കൃത്യമായി അടയ്ക്കാതിരിക്കുമ്പോഴോ ആണ് ഇത്തരം ഒരു സാഹചര്യമുണ്ടാകുന്നത്.
പോളിസി സറണ്ടര്‍ ചെയ്യുമ്പോള്‍
ഒരു പോളിസി സറണ്ടര്‍ ചെയ്യുമ്പോള്‍ അതിന്റെ ആനുകൂല്യം ലഭിക്കണമെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനി നിശ്ചയിച്ചിട്ടുള്ള സറണ്ടര്‍ പ്രക്രിയകളിലൂടെ കടന്ന് പോകേണ്ടതുണ്ട്. ഒപ്പം നിശ്ചിത തുക സറണ്ടര്‍ ചാര്‍ജായും നല്‍കണം. സറണ്ടര്‍ ചാര്‍ജ് ഓരോ ഇന്‍ഷുറന്‍സ് കമ്പനികള്ക്കുമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഒപ്പം പോളിസിയുടെ സ്വഭാവം, അടയ്ക്കുന്ന പ്രീമിയം തുക, പ്രീമിയം അടയ്ക്കുന്ന കാലാവധി തുടങ്ങിയ ഘടകങ്ങളെയും അടിസ്ഥാനമാക്കിയാണ് സറണ്ടര്‍ ചാര്‍ജ് നിശ്ചയിക്കുന്നത്.
മിഡ് ടേം കാലയളവില്‍ നിങ്ങള്‍ പോളിസി സറണ്ടര്‍ ചെയ്താല്‍ നിക്ഷേപത്തിന്മേലും ആദായത്തിന്മേലുമുള്ള മൂല്യം ചേര്‍ത്തുള്ള തുക നിങ്ങള്‍ക്ക് സറണ്ടര്‍ വാല്യൂവായി ലഭിക്കും.തുകയില്‍ നിന്നും സറണ്ടര്‍ ചാര്‍ജ് ഈടാക്കുകയും ചെയ്യും. സറണ്ടര്‍ ചാര്‍ജ് ഓരോ പോളിസിയ്ക്ക് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. എങ്ങനെയാണ് ഇന്‍ഷുറന്‍സ് പോളിസിയുടെ സറണ്ടര്‍ വാല്യു കണക്കാക്കുന്നതെന്ന് നമുക്ക് നോക്കാം.
എന്താണ് സറണ്ടര്‍ വാല്യൂ?
മെച്യൂരിറ്റി കാലാവധി എത്തും മുമ്പ് നിങ്ങള്‍ നിങ്ങളുടെ പോളിസി അവസാനിപ്പിക്കാന്‍ തീരുമാനമെടുത്താല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് ലഭിക്കുന്ന തുകയാണ് സറണ്ടര്‍ വാല്യൂ. പോളിസിയ്ക്ക് അനുവസരിച്ച് ഒരു നിശ്ചിത തുക സറണ്ടര്‍ ചാര്‍ജായി ഈടാക്കുകയും ചെയ്യും. എന്നാല്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയായ പോളിസിയന്മേല് സറണ്ടര്‍ ചാര്‍ജ് ഈടാക്കുവാന്‍ സാധിക്കുകയില്ല. ഒപ്പം കവറേജ് ഉള്‍പ്പെടെയുള്ള ഇന്‍ഷുറന്‍സില്‍ വാഗ്ദാനം ചെയ്തിരിക്കുന്ന എല്ലാ ആനുകൂല്യങ്ങളും പോളിസി സറണ്ടര്‍ ചെയ്യുന്നതോടെ റദ്ദാകും. രണ്ട് തരത്തിലുള്ള സറണ്ടര്‍ വാല്യുവാണ് ഉള്ളത്. ഗ്യാരണ്ടീഡ് സറണ്ടര്‍ വാല്യുവും സ്പെഷല്‍ സറണ്ടര്‍ വാല്യുവും.
ഗ്യാരണ്ടീഡ് സറണ്ടര്‍ വാല്യൂ
പോളിസി 3 വര്‍ഷം പൂര്‍ത്തിയായതിന് ശേഷം മാത്രം പോളിസി ഉടമയ്ക്ക് കൊടുക്കേണ്ടുന്ന തുകയാണ് ഗ്യാരണ്ടീഡ് സറണ്ടര്‍ വാല്യൂ. അടച്ച പ്രീമിയം തുകയുടെ 30 ശതമാനം മാത്രമായിരിക്കും ഈ തുക. ആദ്യ വര്‍ഷത്തില്‍ അടച്ച പ്രീമിയം തുക ഇതില്‍ ഉള്‍പ്പെടുത്തുകയില്ല. ഉദാഹരണത്തിന് നിങ്ങള്‍ 10,000 രൂപ വീതം ആദ്യ 3 വര്‍ഷത്തേക്ക് അടച്ചുവെന്ന് കരുതുക. ഇന്‍ഷുറന്‍സ് അഷ്യേര്‍ഡ് തുക 3 ലക്ഷം രൂപയാണ്. നിങ്ങള്‍ക്ക് ലഭിക്കാവുന്ന ചുരുങ്ങിയ സറണ്ടര്‍ വാല്യൂ 20,000 രൂപയുടെ 30 ശതമാനം മാത്രമാണ്. അതായത് 6,000 രൂപ.
സ്പെഷ്യല്‍ സറണ്ടര്‍ വാല്യൂ
സ്പെഷ്യല്‍ സറണ്ടര്‍ വാല്യൂ എന്തെന്ന് മനസ്സിലാക്കണമെങ്കില്‍ നിങ്ങള്‍ ആദ്യം പെയ്ഡ് അപ്പ് വാല്യൂ എന്തെന്ന് മനസ്സിലാക്കണം. ചിലപ്പോള്‍ ഒരു നിശ്ചിത സമയത്തിന് ശേഷം പോളിസി ഉടമ പ്രീമിയം അടയ്ക്കുന്നത് നിര്‍ത്തിയാലും പോളിസി തുടര്‍ന്നുകൊണ്ടിരിക്കും. എന്നാല്‍ അഷ്യേര്‍ഡ് ചെയ്തിരിക്കുന്ന തുകയില്‍ ഗണ്യമായ കുറവ് വരും. അതിനെയാണ് പെയ്ഡ് അപ്പ് വാല്യൂ എന്ന് പറയുന്നത്. പോളിസി അവസാനിപ്പിക്കുമ്പോള്‍ നിങ്ങളുടെ സ്പെഷല്‍ സറണ്ടര്‍ വാല്യൂ കണക്കാക്കുന്നത് പെയ്ഡ് അപ്പ് വാല്യുവിന്റെയും ആകെ ബോണസും ചേര്‍ത്ത തുകയെ സറണ്ടര്‍ വാല്യു ഫാക്ടര്‍ കൊണ്ട് ഗുണിച്ചാണ്.
ആദ്യത്തെ മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ യുലീപ് സറണ്ടര്‍ ചെയ്യുകയാണെങ്കില്‍
ഒരു യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാനിന്റെ (യൂലിപ്സ്) സറണ്ടറിംഗില് എന്തൊക്കെ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്ന് നമുക്ക് നോക്കാം. യൂലിപ്സില് 5 വര്‍ഷത്തെ ലോക്ക് ഇന്‍ പിരീഡ് ഉണ്ട്. ആദ്യത്തെ മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ യുലീപ് സറണ്ടര്‍ ചെയ്യുകയാണെങ്കില്‍ ഇന്‍ഷുറന്‍സ് കവര്‍ ഉടന്‍ തന്നെ അവസാനിപ്പിക്കും. എങ്കിലും ലോക്ക് ഇന്‍ പിരീഡ് അവസാനിച്ചതിന് ശേഷം മാത്രമേ ഇന്‍ഷുറന്‍സ് കമ്പനി സറണ്ടര്‍ വാല്യൂ നല്‍കുകയുള്ളൂ. എന്‍ഡോവ്മെന്റ് പ്ലാനുകളില്‍ പൊതുവേ മൂന്ന് വര്‍ഷമാണ് ലോക്ക് ഇന്‍ പിരീഡ്.
അതിന് മുമ്പ് പോളിസി സറണ്ടര്‍ ചെയ്താല്‍
അതിന് മുമ്പ് പോളിസി സറണ്ടര്‍ ചെയ്താല്‍ അതുവരെ അടച്ച തുക മുഴുവന്‍ ഡീവാല്യൂ ചെയ്യപ്പെടുകയും പോളിസി ഉടമയ്ക്ക് പണം തിരികെ ലഭിക്കാതിരിക്കുകയും ചെയ്യും. ടേം ഇന്‍ഷുറന്‍സില്‍ വാര്‍ഷിക പ്രീമിയമാണ് പോളിസി ഉടമ തിരഞ്ഞെടുത്തതെങ്കില്‍ സറണ്ടര്‍ വാല്യു ലഭിക്കുകയില്ല. പോളിസി അവസാനിക്കുകയും ചെയ്യും. എന്നാല്‍ ലിമിറ്റഡ് പെയ്മെന്റ് ടേം ഇന്‍ഷുറന്‍സ് പോളിസികളില്‍ അടച്ച പ്രീമിയം തുകയുടെ ഒരു നിശ്ചിത ശതമാനം പോല്‍സി ഉടമയ്ക്ക് തിരിച്ചു നല്‍കും. പോളിസി ഉടമ പ്രീമിയം തുക മുന്‍കൂറായി അടച്ചിട്ടുണ്ടെങ്കില്‍ സറണ്ടര്‍ ചെയ്യുന്ന സമയത്ത് ഒരു നിശ്ചിത തുക ലഭിക്കാന്‍ അയാള്‍ക്ക് അര്‍ഹതയുണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
