കൈയ്യില്‍ സൂക്ഷിയ്ക്കാവുന്ന സ്വര്‍ണത്തിന് പരിധിയുണ്ടോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നമ്മുടെ രാജ്യത്ത് ഏവരും ഏറ്റവും കൂടുതല്‍ താത്പ്പര്യപ്പെടുന്നതും വിലമതിക്കുന്നതുമായ നിക്ഷേപങ്ങളില്‍ ഒന്ന് സ്വര്‍ണമാണ്. എന്നാല്‍ ഇന്‍വോയ്സ് ഇല്ലാതെ ഒരു നിശ്ചിത പരിധിയ്ക്ക് അപ്പുറത്തേക്ക് സ്വര്‍ണം കൈയ്യില്‍ സൂക്ഷിക്കുന്നത് പല ബുദ്ധിമുട്ടുകള്‍ക്കും കാരണമാകും.

 

സാധാരണയായി എത്ര അളവ് സ്വര്‍ണവും ഇന്‍വോയിസ് കൂടാതെ കൈയ്യില്‍ സൂക്ഷിക്കാം എന്നൊരു മിഥ്യാ ധാരണ പൊതുവില്‍ ഇന്ത്യക്കാര്‍ക്ക് എല്ലാമുണ്ട്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി)യുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രകാരം ഒരു നിശ്ചിത അളവിന് മേല്‍ സ്വര്‍ണം ഇന്‍വോയിസ് ഇല്ലാതെ കൈയ്യില്‍ സൂക്ഷിച്ചാല്‍ അത് ആദായ നികുതി നിയമത്തിലെ 132 ാം വകുപ്പിന് കീഴിലെ നടപടികള്‍ നേരിടേണ്ടതായി വരും.

Also Read : 10,000 രൂപ മാസം നിക്ഷേപിക്കാന്‍ തയ്യാറുണ്ടോ? പിപിഎഫ്, എന്‍പിഎസ്, എസ്‌ഐപി നിക്ഷേപങ്ങളിലൂടെ കോടിപതിയായി മാറാം!

 ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍

നിങ്ങള്‍ സ്വര്‍ണം വാങ്ങിക്കുകയാണെങ്കില്‍ അത് അതാത് വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ (ഐടിആര്‍) ഫയല്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ആസ്തി വിവരങ്ങളില്‍ നിര്‍ബന്ധമായും കാണിച്ചിരിക്കണമെന്ന് ആദായ നികുതി വകുപ്പും നിര്‍ദേശിക്കുന്നു. ഇന്‍വോയിസിനൊപ്പം ഒരാള്‍ക്ക് നിയമപരമായി കൈയ്യില്‍ സൂക്ഷിക്കാവുന്ന സ്വര്‍ണത്തിന്റെ അളവ് എത്രയാണെന്ന് ഇനി നമുക്ക് നോക്കാം. വിവാഹിതയായ ഒരു സ്ത്രീയ്ക്ക് ഇന്‍വോയ്സ് ഇല്ലാതെ 500 ഗ്രാം സ്വര്‍ണമാണ് കൈയ്യില്‍ സൂക്ഷിക്കാനാവുക.

Also Read : നെഫ്റ്റ്, ആര്‍ടിജിഎസ്, ഐഎംപിഎസ്; ഇവ തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തൊക്കെയെന്നറിയാം

കൈയ്യില്‍ സൂക്ഷിക്കാവുന്ന സ്വര്‍ണത്തിന്റെ അളവ്

കൈയ്യില്‍ സൂക്ഷിക്കാവുന്ന സ്വര്‍ണത്തിന്റെ അളവ്

എന്നാല്‍ അവിവാഹിതയായ ഒരു സ്ത്രീയ്ക്ക് ഇന്‍വോയ്സ് ഇല്ലാതെ കൈയ്യില്‍ സൂക്ഷിക്കാവുന്നത് 250 ഗ്രാം സ്വര്‍ണമാണ്. ഒരു പുരുഷന് ഇന്‍വോയ്സ് ഇല്ലാതെ കൈയ്യില്‍ വയക്കാവുന്ന സ്വര്‍ണത്തിന്റെ അളവ് 100 ഗ്രാമാണ്. സ്വര്‍ണാഭരണങ്ങള്‍, സ്വര്‍ണ നാണയങ്ങള്‍, സ്വര്‍ണക്കട്ടികള്‍ ഇവയെല്ലാം ആദായ നികുതി വകുപ്പിന്റെ സ്വര്‍ണമെന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടും. പരമ്പരാഗതമായി കുടുംബങ്ങളില്‍ സ്വര്‍ണം തസമുറകള്‍ക്ക് കൈമാറി വരുന്ന ഒരു രീതി ഇന്ത്യക്കാര്‍ക്ക് ഉണ്ട്.

Also Read : 330 രൂപ പ്രീമിയത്തില്‍ നിങ്ങള്‍ക്ക് ലഭിക്കും 2 ലക്ഷം രൂപ! ഈ സര്‍ക്കാര്‍ പദ്ധതിയെക്കുറിച്ച് അറിയാമോ?

ഇന്‍വോയിസുകളോ മറ്റ് രേഖകളോ

ഇന്‍വോയിസുകളോ മറ്റ് രേഖകളോ

ഇങ്ങനെ കൈമാറിക്കിട്ടുന്ന സ്വര്‍ണത്തിന് ഇന്‍വോയിസുകളോ മറ്റ് രേഖകളോ ഉണ്ടാവില്ല. അതിനാല്‍ തന്നെ പിന്നീടുണ്ടാകുന്ന നിയമ പ്രശ്നങ്ങള്‍ ഒഴിവാക്കുവാന്‍ ഒരാള്‍ക്ക് ഇന്‍വോയിസ് കൂടാതെ കൈയ്യില്‍ വയ്ക്കാന്‍ സാധിക്കുന്ന സ്വര്‍ണത്തിന്റെ അളവ് എത്രയെന്ന് നമുക്ക് അറിഞ്ഞിരിക്കണം. ആ അളവിന് മുകളില്‍ വരുന്ന സ്വര്‍ണം മുഴുവനും ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ആസ്തികളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. സമ്മാനമായോ പാരമ്പര്യമായി കൈമാറിക്കിട്ടിയതോ ആയ ഇന്‍വോയിസുകള്‍ ഇല്ലാത്ത സ്വര്‍ണത്തിന്റെ മൂല്യ നിര്‍ണയം നടത്തി അവയും അസറ്റില്‍ ഉള്‍പ്പെടുത്തി ഐടിആര്‍ ഫയല്‍ ചെയ്യേണ്ടതാണ്.

വരുമാന സ്രോതസ്

വരുമാന സ്രോതസ്

ഏത് വരുമാന സ്രോതസ് വഴിയാണ് സ്വര്‍ണം കൈവശപ്പെടുത്തിയതെന്ന് വ്യക്തമാക്കുകയാണെങ്കില്‍ ഒരാള്‍ക്ക് എത്ര സ്വര്‍ണം വേണമെങ്കിലും കൈവശം വയ്ക്കാമെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് 2016 ഡിസംബറില്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പാരമ്പര്യമായി ലഭിച്ച സ്വര്‍ണത്തിനും ഇത് ബാധകമാണ്. ആദായ നികുതി നിയമത്തില്‍ ഒരാള്‍ക്ക് സ്വന്തമായി സൂക്ഷിക്കാവുന്ന സ്വര്‍ണത്തിന് പരിധി നിശ്ചയിച്ചിട്ടില്ല. പക്ഷേ നിശ്ചിത പരിധിക്കപ്പുറം സ്വര്‍ണം സൂക്ഷിക്കുന്നുണ്ടെങ്കില്‍ അതിനായുള്ള വരുമാന സ്രോതസ്സ് വ്യക്തമാക്കണമെന്ന് മാത്രം.

Also Read : മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളെക്കുറിച്ചുള്ള ഈ മൂന്ന് കെട്ടുകഥകള്‍ പാടേ ഉപേക്ഷിക്കാം

സാമ്പത്തിക ഉറവിടം വ്യക്തമാക്കാന്‍ കഴിയണം

സാമ്പത്തിക ഉറവിടം വ്യക്തമാക്കാന്‍ കഴിയണം

സ്വര്‍ണ്ണമോ ആഭരണങ്ങളോ സ്വന്തമാക്കാനുപയോഗിച്ച സാമ്പത്തിക ഉറവിടം വ്യക്തമാക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നിടത്തോളം കാലം, സ്വര്‍ണ്ണം കൈവശം വയ്ക്കുന്നതിന് പരിധിയില്ല. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഒരാള്‍ തന്റെ വീട്ടില്‍ അത്തരം പരിധികള്‍ക്കപ്പുറത്ത് സ്വര്‍ണം സൂക്ഷിക്കുകയാണെങ്കില്‍, അവര്‍ക്ക് സ്വര്‍ണം സമ്പാദിക്കാനുപയോഗിച്ച വരുമാനത്തിന്റെ ഉറവിടം വിശദീകരിക്കാന്‍ കഴിയണം.

നിക്ഷേപത്തിന്റെ ഉറവിടം ഏത്

നിക്ഷേപത്തിന്റെ ഉറവിടം ഏത്

സ്വര്‍ണത്തിന്റെ അളവ് കൂടുതലാണെങ്കില്‍ വരുമാന സ്രോതസ്സ് പരിഗണിക്കേണ്ടതുണ്ട്. ആദായ നികുതി റിട്ടേണിനായി സമര്‍പിക്കുന്ന, ഇന്‍വെസ്റ്റ്‌മെന്റ് പ്രൂഫിന്റെ സഹായത്താല്‍ നിക്ഷേപത്തിന്റെ ഉറവിടം ഏതെന്ന് വ്യക്തമാക്കാന്‍ സാധിക്കും. നിങ്ങള്‍ സൂക്ഷിക്കുന്ന ടാക്‌സ് ഇന്‍വോയ്‌സുകള്‍ ഇവിടെ ഉപയോഗിക്കാം. എന്നാല്‍ പാരമ്പര്യമായോ ഉപഹാരമായോ ലഭിച്ച സ്വര്‍ണത്തിന്റെ കാര്യത്തില്‍ ഇത് വ്യത്യസ്തമാണ്. ഉപഹാരം നല്‍കിയതിനുള്ള രേഖകള്‍ (ഗിഫ്റ്റ് ഡീഡ്), ആദ്യ ഉടമയില്‍ നിന്ന് സ്വര്‍ണം സ്വന്തമാക്കിയപ്പോഴുള്ള റെസീപ്റ്റുകള്‍ എന്നിവ ഈ ഘട്ടത്തില്‍ പ്രയോജനപ്പെടുത്താനാവും. പാരമ്പര്യമായി ലഭിച്ചതാണെങ്കില്‍ കുടുംബത്തിലെ വസ്തുവകകള്‍ ഭാഗം വച്ചതിന്റെ രേഖകളോ വില്‍പത്രമോ സമര്‍പിക്കാം.

Read more about: gold
English summary

know how much of gold can be kept in hand without any legal issues

know how much of gold can be kept in hand without any legal issues
Story first published: Sunday, October 24, 2021, 13:08 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X