ഒരു സാധരണക്കാരനെ സംബന്ധിച്ചടുത്തോളം 30,000 രൂപ മാസ ശമ്പളത്തിൽ നിന്ന് കോടികൾ സംബന്ധിക്കുക അതിമോഹമായി തോന്നാമെങ്കിലും വിപണിയിൽ ലഭ്യമായ നിരവധി നിക്ഷേപ ഓപ്ഷനുകൾ വലിയ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാനും നിങ്ങൾക്ക് അവസരം നൽകുന്നു. അതുകൊണ്ട് തന്നെ നിങ്ങളുടെ ശമ്പളത്തിൽ നിന്ന് തന്നെ 10 കോടി രൂപ വരെ നിങ്ങൾക്ക് സമ്പാദിക്കാൻ സാധിക്കും. അച്ചടക്കമുള്ള സമ്പാദ്യം, തന്ത്രപരമായ നിക്ഷേപങ്ങൾ, കോമ്പൗണ്ടിംഗിന്റെ കരുത്ത് എന്നിവയുടെ സംയോജനം നിങ്ങളെ ആ ലക്ഷ്യത്തിലെത്തിക്കുന്നു. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകൾ (എസ്ഐപി) പ്രയോജനപ്പെടുത്തുന്നതിലൂടെ 25 വർഷത്തിനുള്ളിൽ നിങ്ങൾക്കും 10 കോടി വരെ സമ്പാദിക്കാം.
ദീർഘകാല സാമ്പത്തിക നേട്ടങ്ങൾക്ക് പിപിഎഫിൽ നിക്ഷേപിക്കേണ്ടത് എങ്ങനെ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
25 വർഷത്തിനുള്ളിൽ 6 കോടി രൂപയാണ് നിങ്ങൾ ലക്ഷ്യമിടുന്നതെങ്കിൽ പ്രതിമാസം എസ്ഐപി നിക്ഷേപം ആയി 12,000 രൂപ മാറ്റിവെക്കേണ്ടതുണ്ട്. ശരാശരി 12 ശതമാനം വാർഷിക പലിശ നിരക്ക് കണക്കാക്കിയാൽ നിങ്ങളുടെ 25 വർഷത്തിൽ, മൊത്തം നിക്ഷേപം 36 ലക്ഷം രൂപയും കോമ്പൗണ്ടിംഗിലൂടെ പലിശയിനത്തിൽ ഏകദേശം 5.64 കോടി രൂപയും വരും. ഇവിടെ നിങ്ങളുടെ പ്രതിമാസ നിക്ഷേപ തുക വരുമാനത്തിന്റെ 40 ശതമാനം മാത്രമാണെന്നത് ശ്രദ്ധിക്കണം.

ഉയർന്ന ലക്ഷ്യമായ 8 കോടി രൂപയ്ക്ക്, ആവശ്യമായ പ്രതിമാസ എസ്ഐപി പ്രതിമാസ നിക്ഷേപം 16,000 ആയി വർദ്ധിക്കുന്നു. 25 വർഷത്തിനുള്ളിൽ, ഇത് മൊത്തം 48 ലക്ഷം രൂപയുടെ നിക്ഷേപവും 7.52 കോടി രൂപ കോർപ്പസും ഉണ്ടാക്കും. നിങ്ങളുടെ ശമ്പളത്തിന്റെ 53 ശതമാനം ലാഭിക്കാൻ ഈ പ്ലാൻ ആവശ്യപ്പെടുന്നു, ഇത് ആദ്യം വെല്ലുവിളിയാകും. എന്നിരുന്നാലും, ശമ്പള വർദ്ധനവിന് അനുസൃതമായി വർഷം തോറും സംഭാവനകൾ വർധിപ്പിക്കുന്ന സ്റ്റെപ്പ്-അപ്പ് എസ്ഐപികൾക്ക് നിങ്ങളുടെ സാമ്പത്തിക ഭാരം അധികമാക്കാതെ ഈ ലക്ഷ്യം കൂടുതൽ യാഥാർത്ഥ്യമാക്കാൻ കഴിയും.
ക്രെഡിറ്റ് സ്കോർ ഇല്ലെങ്കിലും 30,000 രൂപ വരെ പേഴ്സണൽ ലോൺ നേടാം!
10 കോടി എന്ന ലക്ഷ്യത്തിലെത്താൻ, നിങ്ങൾ പ്രതിമാസം 20,000 രൂപ നിക്ഷേപിക്കേണ്ടതുണ്ട്. ഇത് 25 വർഷത്തിനുള്ളിൽ 60 ലക്ഷം രൂപയുടെ മൊത്തം നിക്ഷേപമാണ് സാധ്യമാക്കുന്നത്. 9.4 കോടി രൂപയുടെ സമ്പത്ത് നേട്ടവുമുണ്ടാക്കുന്നു. 30,000 രൂപ ശമ്പളത്തിന്റെ മൂന്നിൽ രണ്ടും (67 ശതമാനം) ലാഭിക്കുന്നത് ബുദ്ധിമുട്ടുള്ളതായി തോന്നിയേക്കാം, സ്റ്റെപ്പ്-അപ്പ് എസ്ഐപികളുടെ ഉപയോഗവും അനാവശ്യ ചെലവുകൾ കുറയ്ക്കുന്നതിനുള്ള ശക്തമായ പ്രതിബദ്ധതയും നിങ്ങളുടെ വരുമാനം കാലക്രമേണ വർദ്ധിക്കുന്നതിനനുസരിച്ച് ഈ ലക്ഷ്യം കൈവരിക്കാനാകും.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications