ഓഹരി വിപണി എന്നും ചാഞ്ചാട്ടങ്ങൾക്ക് വിധേയമാണ്. അതുകൊണ്ടുതന്നെ കൃത്യമായ നിരീക്ഷണത്തിലൂടേയും പഠനങ്ങളിലൂടെയും മാത്രമേ ഓഹരി വിപണിയിൽ നിക്ഷേപം നടത്താൻ പാടുള്ളു. എന്നാൽ ഓഹരി വിപണിയുടെ ചാഞ്ചാട്ടം കൃത്യമായി കൈകാര്യം ചെയ്യാൻ സാധിക്കാത്തവർക്ക് മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ നേട്ടം കൊയ്യാൻ സഹായകരമാകും. പക്ഷെ അപ്പോഴും നിക്ഷേപങ്ങളുടെ വൈവിധ്യം നിക്ഷേപകന് ആശയക്കുഴപ്പമുണ്ടാക്കും. അത്തരത്തിലുള്ള ആശയക്കുഴപ്പങ്ങൾ മികച്ച രീതിയിൽ പരിഹരിക്കുന്ന മ്യൂച്വൽ ഫണ്ട് പദ്ധതികളാണ് ഫ്ലെക്സി–ക്യാപ് ഫണ്ടുകൾ.
മാർക്കറ്റ് ക്യാപിറ്റലൈസേഷൻ ഇല്ലാതെ ചെറുകിട, ഇടത്തരം, വലിയ കമ്പനികളിൽ നിക്ഷേപം നടത്താൻ ഫ്ലക്സി-ക്യാപ് ഫണ്ടുകൾ സഹായിക്കും. ഒരുതരത്തിലുള്ള നിയന്ത്രണവും ഇല്ലാതെ ഏതു കമ്പനിയിലും നിക്ഷേപിക്കാൻ കഴിയും എന്ന് ചുരുക്കം. പക്ഷെ ഈ ഫണ്ടുകളിൽ ഇക്വിറ്റികളിലേക്കുള്ള ഏറ്റവും കുറഞ്ഞ എക്സ്പോഷർ 65 ശതമാനമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഫ്ലെക്സി ക്യാപ് ഫണ്ടുകളുടെ ഈ നിക്ഷേപ സാധ്യത തന്നെയാണ് ഏറ്റവും വലിയ നേട്ടവും. മാർക്കറ്റിലെ ട്രെൻഡുകൾ കൃത്യമായി മനസ്സിലാക്കാൻ കഴിവുള്ള ഒരു ഫണ്ട് മാനേജർക്ക് ഫ്ലെക്സി ക്യാപ് ഫണ്ടിലൂടെ വലിയ നേട്ടങ്ങൾ കൈവരിക്കാം.

ഫ്ലെക്സി–ക്യാപ് ഫണ്ടുകളുടെ ഗുണങ്ങൾ
1. സമതുലിതമായ പ്രകടനത്തിലേക്ക് നയിക്കുന്ന സെക്ടറുകൾ, സ്റ്റോക്കുകൾ, മാർക്കറ്റ് ക്യാപ് എന്നിവയിലുടനീളം വൈവിധ്യവൽക്കരണം
2. പണപ്പെരുപ്പത്തെ തോൽപ്പിക്കുന്ന ഇക്വിറ്റി 5 വർഷവും അതിൽ കൂടുതലുമുള്ള ദൈർഘ്യമേറിയ സമയപരിധിക്കുള്ളിൽ വരുമാനം നൽകുന്നു
3. വലുപ്പ നിയന്ത്രണത്തെ അടിസ്ഥാനമാക്കിയല്ല, ബിസിനസിന്റെ അടിസ്ഥാന ശക്തിയെ അടിസ്ഥാനമാക്കി സ്റ്റോക്കുകൾ തിരഞ്ഞെടുക്കാൻ പോർട്ഫോളിയോ മാനേജർക്കുള്ള സ്വാതന്ത്ര്യം
4. മിഡ്‌ക്യാപ് / സ്‌മോൾ ക്യാപ് സെഗ്‌മെന്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഫണ്ടുകളേക്കാൾ കുറഞ്ഞ ചാഞ്ചാട്ടം, അതിനാൽ വിപണിയിലെ ചലനങ്ങൾക്കു മികച്ച പ്രതിരോധം.
ഫണ്ട്സ് ഇന്ത്യയിൽ നിന്നുള്ള പുതിയ പഠന റിപ്പോർട്ട് പറയുന്നത് കഴിഞ്ഞ 20 വർഷത്തിനിടയിൽ 30-34 മടങ്ങ് ലാഭം ചില ഫ്ലെക്സി-ക്യാപ് നൽകിയിട്ടുണ്ട് എന്നാണ്. കഴിഞ്ഞ 10 വർഷത്തിനിടെ ഉയർന്ന വരുമാനം നൽകിയ ഫ്ലെക്സി ക്യാപ് ഫണ്ടുകൾ ഏതൊക്കെ എന്ന് പരിശോധിക്കാം.
1. ക്വാണ്ട് ഫ്ലെക്സി ക്യാപ് ഫണ്ട്
10 വർഷത്തെ വരുമാനം - 23.72 ശതമാനം
ചെലവ് അനുപാതം - 0.77 ശതമാനം
പോർട്ട്ഫോളിയോ വിറ്റുവരവ് അനുപാതം - 32.7 ശതമാനം
2. എച്ച്.ഡി.എഫ്.സി ഫ്ലെക്സി ക്യാപ് ഫണ്ട്
10 വർഷത്തെ വരുമാനം - 17.52 ശതമാനം
ചെലവ് അനുപാതം - 0.94 ശതമാനം
പോർട്ട്ഫോളിയോ വിറ്റുവരവ് അനുപാതം -28.04 ശതമാനം
3. ആദിത്യ ബിർള സൺ ലൈഫ് ഫ്ലെക്സി ക്യാപ് ഫണ്ട്
10 വർഷത്തെ വരുമാനം - 17.56 ശതമാനം
ചെലവ് അനുപാതം - 0.91 ശതമാനം
പോർട്ട്ഫോളിയോ വിറ്റുവരവ് അനുപാതം - 16 ശതമാനം
4. ഡിഎസ്.പി ഫ്ലെക്സി ക്യാപ് ഫണ്ട്
10 വർഷത്തെ വരുമാനം - 17.12 ശതമാനം
ചെലവ് അനുപാതം - 0.78 ശതമാനം
പോർട്ട്ഫോളിയോ വിറ്റുവരവ് അനുപാതം - 34 ശതമാനം
5. കാനറ റെബേക്കോ ഫ്ലെക്സി ക്യാപ് ഫണ്ട്
10 വർഷത്തെ വരുമാനം -15.30 ശതമാനം
ചെലവ് അനുപാതം - 0.53 ശതമാനം
പോർട്ട്ഫോളിയോ വിറ്റുവരവ് അനുപാതം - 23 ശതമാനം
6. യുടിഐ ഫ്ലെക്സി ക്യാപ് ഫണ്ട്
10 വർഷത്തെ വരുമാനം -15.12 ശതമാനം
ചെലവ് അനുപാതം - 0.85 ശതമാനം
പോർട്ട്ഫോളിയോ വിറ്റുവരവ് അനുപാതം - 4 ശതമാനം
More From GoodReturns

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
